scorecardresearch

Latest News

IPL 2021 MI vs PBKS Live Streaming: വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ; മത്സരം എപ്പോള്‍ എങ്ങനെ കാണാം?

മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് മുംബൈയ്ക്ക് തിരിച്ചടി

Rohit Sharma, Mumbai Indians
Photo: Facebook/ Mumbai Indians

KKR vs DC, MI vs PBKS Live Streaming IPL 2021: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് രണ്ട് പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ സീസണില്‍ മികച്ച ഫോമില്‍ തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രണ്ടാമത്തെ പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും തമ്മിലാണ്.

പ്ലേ ഓഫ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും കൊല്‍ക്കത്തയ്ക്കെതിരെ ഡല്‍ഹി ഇറങ്ങുക. പരുക്കേറ്റ കൊല്‍ക്കത്ത താരം ആന്ദ്രെ റസല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ നടത്തിയിട്ടില്ല. റസലിന്റെ അഭാവം ഡല്‍ഹിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയേക്കും.

അഞ്ച് തവണ കിരീടം ചൂടിയ മുംബൈയാകട്ടെ യുഎഇയില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് പഞ്ചാബിനെ നേരിടുന്നത്. മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് മുംബൈയ്ക്ക് തിരിച്ചടി. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ചാമ്പ്യന്മാര്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. തോല്‍വി പ്ലേ ഓഫിലേക്കുള്ള മുന്നേറ്റത്തിന് തടസമാകും.

When will the Mumbai Indians vs Punjab Kings match begin? മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്?

മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും.

Where will the live coverage of the Mumbai Indians vs Punjab Kings match be available? മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരം എങ്ങനെ കാണാം?

മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 3, സ്റ്റാര്‍ സ്പോര്‍ട്സ് 3 എച്ച്ഡി എന്നീ ചാനലുകളില്‍ ഉണ്ടായിരിക്കുന്നതാണ്.

How to watch the live streaming of the Mumbai Indians vs Punjab Kings match online? മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം? മത്സരം എങ്ങനെ കാണാം?

മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്.

Also Read: ഇപ്പോള്‍ കല്യാണം കഴിഞ്ഞേയുള്ളു?; മലയാളി ദമ്പതികളോട് സഞ്ജുവിന്റെ കുശലാന്വേഷണം; വീഡിയോ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 mi vs pbks live streaming