IPL 2021, MI vs KKR Cricket Score: അനായാസ ജയം നേടി കൊൽക്കത്ത; മുംബൈയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി

IPL 2021, MI vs KKR Cricket Score Updates: രാഹുൽ തൃപാഠി 42 പന്തിൽ നിന്ന് പുറത്താവാതെ 74 റൺസ് നേടി

mi vs kkr, mi vs kkr live, mi vs kkr live score, mi vs kkr live cricket score, mi vs kkr live updates, mi vs kkr live streaming, mi vs kkr live online, mi vs kkr ipl, mi vs kkr ipl 2021, ipl, ipl live score, ipl 2021, ipl 2021 live, ipl 2021 live streaming, ipl 2021 live score, ipl 2021 live match, ipl live match, live score, live cricket online, ipl live cricket score, ipl 2021 live cricket score, hotstar, hotstar ipl, hotstar ipl 2021, hotstar live cricket, cricket news, sports news, indian express, ഐപിഎൽ, മുംബൈ കൊൽക്കത്ത, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ, കൊൽക്കത്ത, ipl malayalam, sports malayalam, cricket malayalam, sports news malayalam, cricket news malayalam, ഐപിഎൽ, ie malayalam

IPL 2021, MI vs KKR Cricket Score Updates: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. മുംബൈയുടെ 156 റൺസെന്ന വിജയലക്ഷ്യം 15.1 ഓവറിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് കൊൽക്കത്ത നേടിയത്.

കൊൽക്കത്തയ്ക്ക് വേണ്ടി വെങ്കടേശ് അയ്യരും രാഹുൽ തൃപാഠിയും അർദ്ധ സെഞ്ചുറി നേടി. വെങ്കടേശ് 30 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സറുമടക്കം 53 റൺസ് നേടി. രാഹുൽ തൃപാഠി 42 പന്തിൽ നിന്ന് പുറത്താവാതെ 74 റൺസ് നേടി.

ശുഭ്മാൻ ഗിൽ ഒമ്പത് പന്തിൽ നിന്ന് 13 റൺസ് നേടി. ഇയോൺ മോർഗൻ എട്ട് പന്തിൽ നിന്ന് ഏഴ് റൺസും നിതീഷ് റാണ പുറത്താകാതെ രണ്ട് പന്തിൽ നിന്ന് അഞ്ച് റൺസും നേടി.

മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ മുംബൈയുടെ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോൾ കൊൽക്കത്തയ്ക്ക് 156 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്.

മുംബൈക്ക് വേണ്ടി ക്വിന്റൺ ഡി കോക്ക് അർദ്ധ സെഞ്ചുറി നേടി. 42 പന്തിൽ നാല് ഫോറും മൂന്ന് സിക്സും അടക്കം 55 റൺസാണ് ഡികോക്ക് നേടിയത്. കാപ്റ്റൻ രോഹിത് ശർമ 30 പന്തിൽ നിന്ന് നാല് ഫോറടക്കം 33 റൺസ് നേടി.

സൂര്യ കുമാർ യാദവ് 10 പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഇഷാൻ കിഷൻ 13 പന്തിൽ നിന്ന് 14 റൺസും കീറോൺ പൊള്ളാഡ് 15 പന്തിൽ നിന്ന് 21 റൺസും കൃണാൽ പാണ്ഡ്യ ഒമ്പത് പന്തിൽ നിന്ന് 12 റൺസും നേടി. സൗരഭ് തിവാരെ പുറത്താവാതെ അഞ്ച് റൺസും ആദം മിൽനെ പുറത്താവാതെ ഒരു റണ്ണുമെടുത്തു.

കൊൽക്കത്തക്ക് വേണ്ടി ലോക്കീ ഫെർഗ്യൂസണും പ്രസിദ്ധ് കൃഷ്ണയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സുനിൽ നരൈൻ ഒരു വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐപിഎൽ പുനരാരംഭിച്ചപ്പോൾ ചെന്നൈക്കെതിരായ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. പൊള്ളാർഡ് ആയിരുന്നു ടീമിനെ നയിച്ചത്. എന്നാൽ കൊൽക്കത്തയ്ക്കെതിരായ രണ്ടാം മത്സരത്തിൽ രോഹിത് അന്തിമ ഇലവനിൽ തിരിച്ചെത്തുകയായിരുന്നു.

രോഹിതിന് പുറമെ ആദ്യ മത്സരത്തിൽ പുറത്തായിരുന്ന ഹർദിക് പാണ്ഡ്യ ഈ മത്സരത്തിലും തിരിച്ചെത്തിയിട്ടില്ല.

Read More: IPL 2021 SRH vs DC: അനായാസം ഡല്‍ഹി; പോയിന്റ് പട്ടികയില്‍ ഒന്നാമത്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 mi vs kkr mumbai indians kolkata knight riders score online streaming updates

Next Story
ഡ്യൂറന്റ് കപ്പ്: സെമിയിൽ പ്രവേശിക്കാനാവാതെ ഗോകുലം; ക്വാർട്ടറിൽ മുഹമ്മദൻസിനോട് പരാജയപ്പെട്ട് പുറത്ത്Mohammedan Sporting, Gokulam Kerala, durand cup, football news, indian football news, Mohammedan news, durand cup news, ഡ്യൂറന്റ് കപ്പ്, ഗോകുലം, ഗോകുലം കേരള എഫ്സി, ഗോകുലം പുറത്ത്, മുഹമ്മദൻസ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com