Latest News

IPL 2021, MI vs DC, RR vs CSK Live Streaming Online: When and where to watch? പോരാട്ടം തുടരാന്‍ മുംബൈ; മത്സരം എവിടെ, എങ്ങനെ കാണാം?

ഇന്ന് ജയിക്കാനായാല്‍ മുംബൈക്ക് പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താനും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും കഴിയും

IPL 2021, Mumbai Indians
Photo: Facebook/ Mumbai Indians

IPL 2021, MI vs DC, RR vs CSK Live Score Streaming Online: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. സീസണില്‍ തിരിച്ചടി നേരിടുന്ന മുംബൈ കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാകും ഇറങ്ങുക. ഇന്ന് ജയിക്കാനായാല്‍ മുംബൈക്ക് പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താനും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും കഴിയും.

സൂര്യകുമാര്‍ യാദവിന്റെ സ്ഥിരതയില്ലായ്മയാണ് മുംബൈയെ വലയ്ക്കുന്നത്. സൂര്യകുമാറിന് പകരം ഒരു പരീക്ഷണത്തിന് മുംബൈ മുതിര്‍ന്നേക്കും. ഹാര്‍ദിക് പാണ്ഡ്യ ഫോമിലേക്ക് മടങ്ങിയെത്തിയത് ചാമ്പ്യന്മാര്‍ക്ക് തുണയാകും. കഴിഞ്ഞ മത്സരത്തില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് മടങ്ങി വരാനാകും ഡല്‍ഹി ശ്രമിക്കുക. സീസണില്‍ മികച്ച ഫോമിലാണ് റിഷഭ് പന്ത് നയിക്കുന്ന യുവ നിര. 11 കളികളില്‍ നിന്ന് എട്ട് ജയവുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്.

രണ്ടാം മത്സരത്തില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ രാജസ്ഥാന് ചെന്നൈയുടെ പരീക്ഷണമാണ്. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ചെന്നൈ. രാജസ്ഥാന്‍ ഏഴാമതും. ഇനിയുള്ള മത്സരങ്ങളെല്ലാം നല്ല മാര്‍ജിനില്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സര ഫലങ്ങളേയും ആശ്രയിച്ചാകും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍. ലിയാം ലിവിങ്സ്റ്റണ്‍, രാഹുല്‍ തേവാത്തിയ, റിയാന്‍ പരാഗ്, ക്രിസ് മോറിസ്, മഹിപാല്‍ ലോംറോര്‍ എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.

Where will the MI vs DC and RR vs CSK take place? മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങള്‍ എവിടെയാണ് നടക്കുന്നത്?

മുംബൈ-ഡല്‍ഹി പോരാട്ടം ഷാര്‍ജയിലും, രാജസ്ഥാന്‍-ചെന്നൈ മത്സരം അബുദാബിയിലുമാണ് നടക്കുന്നത്.

When will the MI vs DC and RR vs CSK begin? മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴാണ് ആരംഭിക്കുന്നത്?

മുംബൈ-ഡല്‍ഹി പോരാട്ടം വൈകുന്നേരം മൂന്നരയ്ക്കും, രാജസ്ഥാന്‍-ചെന്നൈ മത്സരം രാത്രി ഏഴരയ്ക്കുമാണ്.

Where will the live coverage of the MI vs DC and RR vs CSK be available? മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

ഇരു മത്സരങ്ങളുടേയും സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട് 1, സ്റ്റാര്‍ സ്പോര്‍ട് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട് 3 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട് 3 തുടങ്ങിയ ചാനലുകള്‍ വഴി കാണാന്‍ സാധിക്കും.

How to watch the live streaming of the MI vs DC and RR vs CSK online? മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മുബൈ-ഡല്‍ഹി, ചെന്നൈ-രാജസ്ഥാന്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാര്‍ ആപ്പ് വഴി കാണാന്‍ സാധിക്കും.

Also Read: ഐപിഎല്‍ മെഗാ താര ലേലത്തില്‍ 14 കോടി രൂപ വരെ ഈ യുവതാരത്തിന് ലഭിക്കും: മഞ്ജരേക്കര്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 mi vs dc rr vs csk live streaming online when and where to watch

Next Story
ഐപിഎല്‍ മെഗാ താര ലേലത്തില്‍ 14 കോടി രൂപ വരെ ഈ യുവതാരത്തിന് ലഭിക്കും: മഞ്ജരേക്കര്‍IPL 2021, IPL AUCTION
The moderation of comments is automated and not cleared manually by malayalam.indianexpress.com