IPL 2021-MI vs DC Score, Updates: മുംബൈയെ നാല് വിക്കറ്റിന് തകർത്തു; പ്ലേ ഓഫ് ഉറപ്പിച്ച് ഡൽഹി

IPL 2021-MI vs DC Score, Updates: 12 മത്സരങ്ങളിൽ നിന്ന് 18പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി

MI vs DC Live Score, IPL 2021, MI vs DC Live Updates, MI vs DC Live updates, Mumbai Indians and Delhi Capitals Live Score Updates, IPL Live Score, IPL Live Streaming, IPL Live Match Updates, IPL 2021 Live Score Cards, IPL 2021 Live Match, IPL 2021, IPL today’s Match live Updates, Indian Premier League 2021, Indian Premier League 2021 live Match, Indian Premier League 2021 Live Score, ഐപിഎൽ, ഐപിൽ 2021, മുംബൈ ഇന്ത്യൻസ്, ഡൽഹി കാപിറ്റൽസ്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ബുംറ, റിഷഭ് പന്ത്, ആർ അശ്വിൻ, ശ്രേയസ് അയ്യർ, ക്രിക്കറ്റ്, IE Malayalam

IPL 2021-MI vs DC Score, Updates: ഐപിഎല്ലിൽ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഡൽഹി കാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 129 റൺസിൽ എറിഞ്ഞൊതുക്കിയ ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടി. നിശ്ചിത 20 ഓവർ അവസാനിക്കാൻ് അഞ്ച് പന്ത് ശേഷിക്കേയാണ് ഡൽഹിയുടെ ജയം.

തുടക്കത്തിൽ ബാറ്റിങ്ങിൽ പിറകോട്ട് പോയെങ്കിലും മിഡിൽ ഓർഡറിൽ നായകൻ റിഷഭ് പന്തും ശ്രേയസ് അയ്യരും അവസാന ഓവറുകളിൽ അശ്വിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ മുംബൈയുടെ താരതമ്യേന കുറഞ്ഞ സ്കോർ ഡൽഹി മറികടക്കുകയായിരുന്നു.

ഡെൽഹിക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ പൃഥ്വി ഷായും ശിഖർ ധവാനും ആറും എട്ടും റൺസ് നേടി പുറത്തായി. സ്റ്റീവ് സ്മിത്ത് ഒമ്പത് റൺസെടുത്തും പുറത്തായി.

നാലാമനായി ഇറങ്ങിയ റിഷഭ് പന്ത് 22 പന്തിൽ നിന്ന് 26 റൺസ് നേടി. ശ്രേയസ് അയ്യർ പുറത്താവാതെ 33 പന്തിൽ നിന്ന് 33 റൺസ് എടുത്തു. അശ്വിൻ പുറത്താകാതെ 21 പന്തിൽ 20 റൺസ് നേടി. അക്ഷർ പട്ടേൽ-ഒമ്പത്, ഷിംറോൺ ഹെറ്റ്മിയർ-15 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, കൃണാൽ പാണ്ഡ്യ, നതാൻ കോൾട്ടർനൈൽ, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 129 റൺസ് നേടിയത്.ഡൽഹിയുടെ ബൗളിങ്ങിന് മുന്നിൽ മുംബൈ ബാറ്റിങ് നിരയ്ക്ക് പിടിച്ചു നിൽക്കാനായില്ല. 26 പന്തിൽ നിന്ന് 33 റൺസ് നേടിയ സൂര്യ കുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ.

കാപ്റ്റൻ രോഹിത് ശർമ 10 പന്തിൽനിന്ന് ഏഴ് റൺസെടുത്ത് പുറത്തായി. ക്വിന്റൺ ഡികോക്ക് 18 പന്തിൽ നിന്ന് 19 റൺസും സൗരഭ് തിവാരി 18 പന്തിൽനിന്ന് 15 റൺസുമെടുത്തു.

കീറോൺ പൊള്ളാഡ് ഒമ്പത് പന്തിൽ നിന്ന് ആറ് റൺസും ഹർദിക് പാണ്ഡ്യ 18 പന്തിൽ നിന്ന് 17 റൺസുമെടുത്ത് പുറത്തായി. കൃണാൽ പാണ്ഡ്യ പുറത്താകാതെ 15 പന്തിൽ നിന്ന് 13 റൺസെടുത്തു. നഥാൻ കോർടർനൈൽ ഒരു റണ്ണും ജയന്ത് യാദവ് 11 റൺസും ബുംറ ഒരു റണ്ണുമെടുത്തു.

ഡൽഹിക്ക് വേണ്ടി ആവേശ് ഖാനും അക്ഷർ പട്ടേലും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ആൻറിച്ച് നോർജെയും അശ്വിനും ഓരോ വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മുംബൈക്കെതിരായ ജയത്തോടെ ഡൽഹി പ്ലേഓഫ് പ്രവേശനം ഉറപ്പിച്ചു. 12 മത്സരങ്ങളിൽ നിന്ന് 18പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡൽഹി. 12 മത്സരങ്ങളിൽ ഒമ്പത് ജയവും മൂന്ന് തോൽവിയുമാണ് ഈ സിസണിൽ ഡൽഹിക്ക്.

പരാജയത്തോടെ മുംബൈ ആറാം സ്ഥാനത്തുനിന്ന് ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഏഴ് തോൽവിയുമായി 10 പോയിന്റാണ് മുംബൈക്ക്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 mi vs dc cricket score updates highlights

Next Story
IPL 2021, MI vs DC, RR vs CSK Live Streaming Online: When and where to watch? പോരാട്ടം തുടരാന്‍ മുംബൈ; മത്സരം എവിടെ, എങ്ങനെ കാണാം?IPL 2021, Mumbai Indians
The moderation of comments is automated and not cleared manually by malayalam.indianexpress.com