Latest News

IPL 2021- SRH vs MI: മുംബൈ ബോളിങ് നിരക്ക് മുന്നിൽ അടിപതറി ഹൈദരാബാദ്; പരാജയം 13 റൺസിന്

ട്രെന്റ്ബൗൾട്ടും രാഹുൽ ചാഹറും മൂന്ന് വിക്കറ്റ് വീഴ്ത്തി. 19 റൺസ് മാത്രം വിട്ടുകൊടുത്താണ് ചാഹറിന്റെ വിക്കറ്റ് വേട്ട

IPL Live Updates, ഐപിഎല്‍ ലൈവ്, IPL Live score, ഐപിഎല്‍ സ്കോര്‍, MumbaI Indians, മുംബൈ ഇന്ത്യന്‍സ്, Sunrisers Hyderabad, സണ്‍റൈസേഴ്സ് ഹൈദരബാദ്, Mumbai vs Hyderabad, Mumbai vs Hyderabad live score, Mumbai vs Hyderabad head to head, Mumbai vs Hyderabad highlights, Indian Express Malayalam, IE Malayalam, ഐഇ മലയാളം

IPL 2021- SRH vs MI: ചെന്നൈ: ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് മുംബൈക്കെതിരായ മത്സരത്തിൽ പരാജയം. 13 റൺസിനാണ് മുംബൈയുടെ ജയം. മുംബൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം നേരിടാനിറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 137 റൺസെടുത്ത് പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ജോണി ബെയർസ്റ്റോയും ക്യാപ്റ്റൻ ഡേവിഡ് വാർണറും മികച്ച തുടക്കം നൽകിയെങ്കിലും ഏഴ്, എട്ട് ഓവറുകളിലായി ഇരുവരുടെയും വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീം സ്കോർ ചെയ്യാൻ ബുദ്ധിമുട്ടി. ബെയർസ്റ്റോ 22 പന്തിൽ നിന്ന് 43 റൺസും വാർണർ 34 പന്തിൽ നിന്ന് 43 റൺസുമാണ് നേടിത്.

തുടർന്നിറങ്ങിയവരിൽ വിജയ് ശങ്കറും വിപാടഡ് സിങ്ങും ഒഴികെ ആർക്കും രണ്ടക്കം തികയ്ക്കാനായില്ല. വിജയ് ശങ്കർ 25 പന്തിൽ നിന്ന് 28 റൺസും വിരാട് സിങ് 12 പന്തിൽനിന്ന് 11 റൺസും നേടി. മനീഷ് പാണ്ഡെ -2, അഭിഷേക് ശർമ-2, അബ്ദുൽ സമദ്-7, റാഷിദ് ഖാൻ-0, ഭുവനേശ്വർ കുമാർ-1, ഖലീൽ അഹമ്മദ്-1 മുജീബുർ റഹ്മാൻ- പുറത്താവാതെ 1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

മുംബൈക്ക് വേണ്ടി ട്രെന്റ്ബൗൾട്ടും രാഹുൽ ചാഹറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്താണ് ചാഹറിന്റെ വിക്കറ്റ് വേട്ട. ബൗൾട്ട് 3.4 ഓവർ എറിഞ്ഞപ്പോൾ 28 റൺസ് വിട്ടുകൊടുത്തു. ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റെടുത്തു. നാല് ഓവറിൽ 14 റൺസ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്. ഹർദിക് പാണ്ഡ്യയുടെ പന്തിൽ അബ്ദുൽ സമദ് റൺഔട്ട് ആവുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് നേടിയത്. മുംബൈക്ക് വേണ്ടി നായകൻ രോഹിത് ശർമ 25 പന്തിൽ നിന്ന് 32 റൺസും ക്വിന്റൺ ഡികോക്ക് 39 പന്തിൽ നിന്ന് 40 റൺസും കീറോൺ പോള്ളാഡ് 22 പന്തിൽ നിന്ന് പുറത്താവാതെ 35 റൺസും നേടി.

സൂര്യകുമാർ യാദവ് ആറ് പന്തിൽനിന്ന് 10 റൺസും ഇഷാൻ കിഷൻ 21 പന്തിൽനിന്ന് 12 റൺസും നേടി പുറത്തായി. ഹർദിക് പാണ്ഡ്യ അഞ്ച് പന്തിൽനിന്ന് ഏഴ് റൺസും കൃണാൽ പാണ്ഡ്യ പുറത്താവാതെ മൂന്ന് പന്തിൽനിന്ന് മൂന്ന് റൺസും നേടി.

Read More: ”നിങ്ങളാണ് ടീമിന്റെ ഹൃദയമിടിപ്പ്”; ധോണിക്ക് ആശംസയുമായി മുൻ ചെന്നൈ താരം

ഹൈദരാബാദിനു വേണ്ടി മുജീബുർ റഹ്മാനും വിജയ് ശങ്കറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് ഒരു വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി നാല് പോയിന്റോടെ മുംബൈ പോയിന്റ് നിലയിൽ ഒന്നാമതെത്തി.

ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യ രണ്ട് കളികളും തോറ്റ ഏക ടീമെന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈക്കെതിരെ ഇറങ്ങിയത്. എന്നാൽ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങിയ ഡേവിഡ് വാര്‍ണർക്കും കൂട്ടർക്കും മൂന്നാം പരാജയം നേരിടേണ്ടി വരികയായിരുന്നു. പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് എസ്ആർഎച്ച്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match nine mumbai indians vs sunrisers hyderabad live updates

Next Story
”നിങ്ങളാണ് ടീമിന്റെ ഹൃദയമിടിപ്പ്”; ധോണിക്ക് ആശംസയുമായി മുൻ ചെന്നൈ താരംipl, ipl 2021, ഐപിഎൽ 2021, ipl live streaming, ipl live score, ഐപിഎൽ ലൈവ്സ്കോർ, ipl live match, ipl 2021 live cricket score, pbks vs csk,ചെന്നൈ പഞ്ചാബ്, pbks vs csk live score, pbks vs csk live, pbks vs csk live cricket score, Dhoni, ധോണി,Rahul score, രാഹുൽ സ്കോർ,Raina score,റെയ്ന സ്കോർ, Gayle six, ഗെയ്ൽ സിക്സ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com