കൊൽക്കത്തയ്ക്ക് പുറമെ ചെന്നൈ ടീമിലും കോവിഡ് ഭീഷണി; പരിശീലനം ഒഴിവാക്കി

കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കോവിഡ് ബാധിച്ചത്

ഡൽഹി: കൊൽക്കത്ത – ബാംഗ്ലൂർ മത്സരം കൊൽക്കത്ത താരങ്ങൾക്ക് കോവിഡ് പോസിറ്റീവായി മാറ്റിവെച്ചതിനു പുറകെ ചെന്നൈ ടീമിലും കോവിഡ് ഭീഷണി. ചെന്നൈ സംഘത്തിലെ രണ്ട് പേരും, ടീം ബസിലെ ക്ലീനറും കോവിഡ് പോസിറ്റീവായി. ടീമിലെ കളിക്കാർ പോസിറ്റീവ് ആയിട്ടില്ലെങ്കിലും ടീമിന്റെ തിങ്കളാഴ്ചത്തെ പരിശീലനം ഒഴിവാക്കി. പോസിറ്റീവായ ആളുകളുമായി സമ്പർക്കത്തിൽ വന്ന കളിക്കാരോട് ഐസൊലേഷനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

നേരത്തെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റി വെച്ചിരുന്നു. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ കൊല്‍ക്കത്തയ്ക്കെതിരെ കളിച്ച ടീമുകളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ മത്സരങ്ങള്‍ പനര്‍ക്രമീകരിക്കുക എന്ന വലിയ ജോലി ബിസിസിഐയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

“രണ്ട് താരങ്ങളും ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. മെഡിക്കല്‍ ടീം ഇരുവരുടേയും ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. കൊല്‍ക്കത്ത താരങ്ങള്‍ക്ക് ഇനി പ്രതിദിന കോവിഡ് പരിശോധന ഉണ്ടാകും. ആര്‍ക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടോ എന്നറിയാനാണ് പരിശോധനകള്‍ നടത്തുന്നത്,” ഐപിഎല്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

Also Read: IPL 2021 PBKS vs DC: അർദ്ധസെഞ്ചുറി കടന്ന് ധവാൻ; ഏഴ് വിക്കറ്റ് ജയവുമായി ഡൽഹി

കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കഴിഞ്ഞ 14 ദിവസത്തിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകളുമായിട്ടാണ് കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ നടന്നത്. താരങ്ങളോടും മറ്റുള്ളവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താരങ്ങള്‍ക്ക് കോവിഡ് സ്ഥിരികരിച്ചത് ബിസിസിഐയുടെ കോവിഡ് പ്രോട്ടോക്കോളുകള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. മേയ് 30 നാണ് ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. വിദേശ താരങ്ങള്‍ക്ക് മടങ്ങേണ്ട സാഹചര്യവും ഉണ്ട്. അതുകൊണ്ട് തന്നെ മത്സരങ്ങള്‍ കൂടുതല്‍ നീട്ടി വെക്കാന്‍ ബിസിസിഐയ്ക്ക് സാധിക്കില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 30 kkr vs rcb live score and updates

Next Story
IPL 2021 PBKS vs DC: അർദ്ധസെഞ്ചുറി കടന്ന് ധവാൻ; ഏഴ് വിക്കറ്റ് ജയവുമായി ഡൽഹി
The moderation of comments is automated and not cleared manually by malayalam.indianexpress.com