IPL 2021 PBKS vs DC: അർദ്ധസെഞ്ചുറി കടന്ന് ധവാൻ; ഏഴ് വിക്കറ്റ് ജയവുമായി ഡൽഹി

ഡൽഹിക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ ശിഖർ ധവാൻ 47 പന്തിൽനിന്ന് പുറത്താവാതെ രണ്ട് സിക്സും ആറ് ഫോറും അടക്കം 69 റൺസ് നേടി

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി കാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം നിശ്ചിത 20 ഓവർ അവസാനിക്കാൻ 14 പന്ത് ബാക്കി നിൽക്കവേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 167 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. പഞ്ചാബിന് വേണ്ടി 99 റൺസ് നേടിയ മായങ്ക് അഗർവാൾ ആണ് കളിയിലെ താരം.

ഡൽഹിക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ ശിഖർ ധവാൻ 47 പന്തിൽനിന്ന് പുറത്താവാതെ രണ്ട് സിക്സും ആറ് ഫോറും അടക്കം 69 റൺസ് നേടി. പൃഥ്വി ഷാ 22 പന്തിൽ നിന്ന് മൂന്ന് സിക്സും മൂന്ന് ഫോറും അടക്കം 39 റൺസ് നേടി. സ്റ്റീവ്സ്മിത്ത്-24, റിഷഭ് പന്ത്-14, ഷിംറോൺ ഹെറ്റ്മിയർ-16 എന്നിങ്ങനെ റൺസ് നേടി.

പഞ്ചാബിന് വേണ്ടി ക്രിസ് ജോർദാനും റിലേ മെറെഡിറ്റും ഹർപ്രിത് ബ്രാറും ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്. കെഎൽ രാഹുൽ ഇല്ലാതെ ഇറങ്ങിയ പഞ്ചാബിന് വേണ്ടി താൽക്കാലിക ക്യാപ്റ്റനായ മായങ്ക് അഗർവാൾ 58 പന്തിൽനിന്ന് 99 റൺസ് നേടി. മറ്റാർക്കും കാര്യമായി സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. ഡേവിഡ് മലൻ 26 പന്തിൽനിന്ന് 26 റൺസ് നേടിയതൊഴിച്ചാൽ മറ്റാർക്കും 20 റൺസ് തികയ്ക്കാൻ കഴിഞ്ഞില്ല.

പ്രസിദ്ധ്മാൻ സിങ്-12, ക്രിസ് ഗെയ്ൽ-13, ദീപക് ഹൂഡ-1, ഷാരൂഖ് ഖാൻ-4, ക്രിസ് ജോർദാൻ-2, ഹർപ്രീത് ബ്രാർ-4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാൽ അപ്പെൻഡിസൈറ്റിസ് കാരണം ചികിത്സയിലായതിനാലാണ് രാഹുൽ വിട്ടിനിൽക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 29 pbks vs dc live score updates

Next Story
IPL 2021 RR vs SRH: മികച്ച സ്കോറുമായി രാജസ്ഥാൻ; 55 റൺസ് ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com