Latest News

IPL 2021 RR vs SRH: മികച്ച സ്കോറുമായി രാജസ്ഥാൻ; 55 റൺസ് ജയം

മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ആർആർ 220 റൺസ് സ്കോർ ചെയ്തതത്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 55 റൺസ് ജയം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന എസ്എച്ച് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രം നേടി പരാജയപ്പെടുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ആർആർ 220 റൺസ് സ്കോർ ചെയ്തതത്.

രാജസ്ഥാന് വേണ്ടി ഓപ്പണർ ജോസ് ബട്ട്ലർ സെഞ്ചുറി നേടി. 64 പന്തിൽനിന്ന് 124 റൺസാണ് ബട്ട്ലർ നേടിയത്. സഞ്ജു സാംസൺ 33 പന്തിൽനിന്ന് 48 റൺസ് നേടി. യശസ്വി ജൈസ്വാൾ 12 റൺസും റയാൻ പരാഗ് 15 റൺസും ഡേവിഡ് മില്ലർ ഏഴ് റൺസും നേടി.

വിജയ് ശങ്കറും, സന്ദീപ് ശർമയും റാഷിദ് ഘാനും എസ്എച്ചിനു വേണ്ടി ഓരോ വിക്കറ്റ് നേടി.

എസ്എച്ചിനു വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ മനീഷ് പാണ്ഡെക്കും ജോണി ബെയർസ്റ്റോക്കും മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടാൻ കഴിഞ്ഞത്. പാണ്ഡെ 20 പന്തിൽ 31 റൺസും ബെയർസ്റ്റോ 21 പന്തിൽ 30 റൺസും നേടി. നായകൻ കെയിൻ വില്യംസൺ 20 റൺസ് നേടി പുറത്തായി. വിജയ് ശങ്കർ-8, കേദാർ ജാദവ്-19, മുഹമ്മദ് നബി-17, അബ്ദുൽ സമദ്-10, റാഷിദ് ഖാൻ-0, ഭുവനേശ്വർ കുമാർ-14, സന്ദീപ് ശർമ-8 എന്നിങ്ങനെയാണ് റൺസ്.

ആർആറിന് വേണ്ടി മുസ്തഫിസുർ റഹ്മാനും ക്രിസ് മോറിസും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. രാഹുൽ തെവാട്ടിയയും കാർത്തിക് ത്യാഗിയും ഓരോ വിക്കറ്റ് വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 28 rr vs srh live score updates

Next Story
വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി; ഇനി ഹൈദരാബാദിനെ വില്യംസൺ നയിക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com