Latest News

IPL 2021 DC vs KKR: 41 പന്തില്‍ 82 റണ്‍സുമായി പൃത്വി ഷാ; കൊല്‍ക്കത്തയെ തകര്‍ത്ത് ഡല്‍ഹി

കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

അഹമ്മദാബാദ്: ഐപിഎല്ലി‍ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 41 പന്തില്‍ 82 റണ്‍സ് നേടിയ ഓപ്പണര്‍ പൃത്വി ഷായാണ് വിജയം അനായാസമാക്കിയത്. ജയത്തോടെ പന്തും കൂട്ടരും പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഡൽഹി കൊൽക്കത്തയുടെ ബാറ്റ്‌സ്മാൻമാരെ പിടിച്ചു കെട്ടുകയായിരുന്നു. അവസാന ഓവറുകളിൽ കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ തകർത്തടിച്ചതാണ് ടീം സ്കോർ 150 എത്തിച്ചത്. കൊൽക്കത്ത നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.

കൊൽക്കത്തയുടെ സ്കോറിങ്ങിനെ ആദ്യ ഓവറുകളിൽ തന്നെ മന്ദഗതിയിലാക്കാൻ ഡൽഹി ബോളർമാർക്ക് സാധിച്ചിരുന്നു. നാലാം ഓവറിൽ നിതീഷ് റാണയെ (15) ഡൽഹിക്ക് നഷ്ടമായി പിന്നീട് ശുഭ്മാൻ ഗില്ലും ത്രിപാഠിയും ചേർന്ന് പതിയെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും സ്കോറിങ് വേഗത്തിലാക്കാൻ സാധിച്ചില്ല. പത്താം ഓവറിൽ രാഹുൽ ത്രിപാഠിയെ (19) യെ ഡൽഹിക്ക് നഷ്ടമായതിന് പുറകെ തൊട്ടടുത്ത ഓവറിൽ ഇരട്ട പ്രഹരവും ലഭിച്ചു. ലളിത് യാദവിന്റെ പന്തിൽ റൺസ് ഒന്നും നേടാതെ ക്യാപ്റ്റൻ ഓയിൻ മോർഗനെയും സുനിൽ നരേനെയും കൊൽക്കത്തയ്ക്ക് നഷ്ടമായി.

പിന്നീട് റസ്സൽ എത്തിയപ്പോഴേക്കും 38 പന്തിൽ 43 റൺസുമായി ശുഭ്മാൻ ഗിൽ പുറത്തായി. പിന്നെ റസ്സലിന്റെ ഊഴമായിരുന്നു ഒരിടത് നിലയുറപ്പിച്ച് റസ്സൽ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇടക്ക് കാർത്തിക്ക് 14 റൺസ് നേടി പുറത്തായി. അതിനു ശേഷം പന്തെറിയാൻ വന്ന റബാഡയെ തുടരെ ബൗണ്ടറിയിലേക്ക് പായിച്ചു റസ്സൽ വെടിക്കെട്ട് നടത്തി. ഒടുവിൽ അവസാന ഓവറിലെ അവസാന പന്തും സിക്സറിന് പായിച്ച് റസ്സൽ ടീം സ്കോർ 154ൽ എത്തിച്ചു.

27 പന്തുകൾ നേരിട്ട റസ്സൽ 2 ഫോറും 4 സിക്സറുമുൾപ്പടെ 45 റൺസ് നേടി പുറത്താകാതെ നിന്നു. 13 പന്തിൽ 11 റൺസുമായി പാറ്റ് കമ്മിൻസും പുറത്താകാതെ നിന്നു. ഡൽഹിക്കായി 3 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ലളിത് യാദവും 4 ഓവറിൽ 32 റൺസ് കൊടുത്ത് അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി. സ്റ്റോയ്‌നിസ്, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് നേടി ഡൽഹി; കൊൽക്കത്തയെ ബാറ്റിങിനയച്ചു

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങിനയച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. കൊൽക്കത്ത കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. ഡൽഹി നിരയിൽ തോളിനു പരുക്കേറ്റ അമിത് മിശ്രക്ക് വിശ്രമം നൽകി ലളിത് യാദവിനെ ടീമിൽ ഉൾപ്പെടുത്തി.

കഴിഞ്ഞ മത്സരത്തിൽ അവസാന ബോളിൽ ബാംഗ്ലൂരിനോട് തോറ്റ ക്ഷീണത്തിലാണ് ഡൽഹി എത്തുന്നത്. എന്നാൽ ആറു മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയും മാത്രമുള്ള ഡൽഹിക്ക് ആത്മവിശ്വാസത്തിന് കുറവൊന്നുമുണ്ടാകില്ല. മറുവശത്ത് കൊൽക്കത്തയുടെ സ്ഥിതി അങ്ങനെയല്ല. ആറു മത്സരത്തിൽ നാല് തോൽവിയും രണ്ടു ജയവും മാത്രമുള്ള കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെ തോല്പിച്ചതിന്റെ ആത്മവിശ്വാസം ഇന്നിറങ്ങുമ്പോൾ ടീമിന് കൂട്ടായുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ഹെത്ത്മയറും കൂടി ഫോമിലെത്തിയതോടെ ഡൽഹിയുടെ ബാറ്റിങ് നിര ഏറെകുറെ സന്തുലിതമായിട്ടുണ്ട്. ഓപ്പണിങ്ങിൽ ശിഖർ ധവാനും പൃഥ്വി ഷായും ഫോമിലാണ്. മൂന്നാം നമ്പറിൽ സ്റ്റീവ് സ്മിത്ത് കഴിഞ്ഞ മത്സരത്തിൽ വേഗം വീണെങ്കിലും കളിയിൽ പ്രതീക്ഷ വെക്കാവുന്നതാണ്. ക്യാപ്റ്റൻ റിഷഭ് പന്ത് തന്റെ ബാറ്റ്സ്മാൻ എന്ന ഉത്തരവാദിത്തവും ക്യാപ്റ്റൻ എന്ന ഉത്തരവാദിത്തവും നന്നായി നിർവഹിക്കുന്നുണ്ട്.

ഓൾറൗണ്ടറായ മർക്കസ് സ്റ്റോയ്‌നിസ് ഇനിയും ഫോമിലേക്ക് ഉയരാനുണ്ട്. ബോളിങ്ങിലും ബാറ്റിങ്ങിലും സ്റ്റോയ്‌നിസിന്റെ പ്രകടനം മെച്ചപ്പെട്ടാൽ ടീമിന് ഗുണം ചെയ്യും. ബോളിങ്ങിൽ ഇഷാന്ത് ശർമയുടെ ആദ്യ മത്സരത്തിലെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. യുവതാരം ആവേശ് നല്ല ഫോമിലാണ് 12 വിക്കറ്റുകളുമായി സീസണിലെ വിക്കറ്റ് ടേക്കർമാരിൽ രണ്ടാമതാണ് താരം. സ്പിന്നർമാരായി ലളിത് യാദവ് , അക്‌സർ പട്ടേൽ എന്നിവർ ടീമിൽ ഉണ്ട്.

Read Also: കോവിഡ് വ്യാപനം: താരങ്ങള്‍ക്ക് പുറമെ അമ്പയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു

കൊൽക്കത്ത നിരയിൽ ഓപ്പണർമാരുടെ പ്രകടനം ആശങ്ക നല്കുന്നതാണ്. ആദ്യ മത്സരങ്ങളിൽ തിളങ്ങിയ നിതീഷ് റാണ അവസാന മത്സരത്തിൽ റൺസൊന്നും നേടാതെയാണ് പുറത്തായത്. ഓപ്പണിങ്ങിൽ പ്രതീക്ഷയായ ശുഭ്മാൻ ഗില്ലിനും ഇതുവരെ ടൂർണമെന്റിൽ സ്ഥിരത കാണിക്കാൻ ആയിട്ടില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ വിജയ ശില്പികളായ ക്യാപ്റ്റൻ ഓയിൻ മോർഗന്റെയും രാഹുൽ ത്രിപാഠിയുടെയും പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നതാണ്.

ബോളിങ്ങിൽ ഇന്ത്യൻ യുവ താരങ്ങളായ പ്രസീദ് കൃഷ്ണ, ശിവം മാവി, വരുൺ ചക്രവർത്തി എന്നിവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ ശിവം മാവി റൺസ് വിട്ട് കൊടുക്കുന്നതിൽ പിശുക്ക് കാണിച്ചപ്പോൾ വിക്കറ്റ് നേടുന്നതിലായിരുന്നു പ്രസീദ് കൃഷ്ണയുടെ ശ്രദ്ധ. പഞ്ചാബിനെ കഴിഞ്ഞ മത്സരത്തിൽ 120ൽ ഒതുക്കിയ ബോളിങ് നിര ഡൽഹിയുടെ കരുത്തരായ ബാറ്റിങ് നിരയെ എങ്ങനെ നേരിടും എന്നത് കണ്ടു തന്നെ അറിയാം

ഇതുവരെ ഇരു ടീമും 25 തവണ ഏറ്റുമുട്ടിയപ്പോൾ 14 തവണയും ജയം കൊൽക്കത്തയ്ക്ക് ഒപ്പമായിരുന്നു. 11 തവണയാണ് ഡൽഹി ജയിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 25 dc vs kkr live score and updates

Next Story
കോവിഡ് വ്യാപനം: താരങ്ങള്‍ക്ക് പുറമെ അമ്പയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നുIPL Live Updates, ഐപിഎല്‍ ലൈവ്, IPL Live score, ഐപിഎല്‍ സ്കോര്‍, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com