Latest News

IPL 2021 CSK vs SRH: തകർത്തടിച്ച് ഓപ്പണർമാർ; ഏഴ് വിക്കറ്റ് ജയവുമായി ചെന്നൈ

ഹൈദരാബൈദിന് വേണ്ടി മനീഷ് പാണ്ഡെയും നായകൻ ഡേവിഡ് വാർണറും അർദ്ധ സെഞ്ചുറി നേടി

IPL, ഐപിഎല്‍, IPL Live Score, ഐപിഎല്‍ ലൈവ് സ്കോര്‍, IPL Live Updates, IPL Match, Chennai Super Kings, ചെന്നൈ സൂപ്പര്‍ കിങ്സ്, Sunrisers Hyderabad, സണ്‍റൈസേഴ്സ് ഹൈദരാബാദ്, CSK, SRH, CSK vs SRH, CSK vs SRH Score, CSK vs SRH Live, CSK vs SRH Live Updates, CSK vs SRH Live Score, CSK vs SRH head to head, CSK vs SRH highlights, MS Dhoni, ധോണി, Suresh Raina, റെയ്ന, Ravindra Jadeja, ജഡേജ, David Warner, വാര്‍ണര്‍, Kane Williamson, IE Malayalam,ഐഇ മലയാളം

ന്യൂഡല്‍ഹി: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്സിന് ഏഴ് വിക്കറ്റ് ജയം. ഹൈദരാബാദ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവർ കഴിയാൻ ഒൻപത് പന്ത് അവശേഷിക്കവെ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് ചെന്നൈ നേടിയത്.

ഓപ്പണിങ്ങിനിറങ്ങിയ ഋതുരാജ് ഗെയ്ക്വാദിന്റെയും ഫാഫ്ഡുപ്ലെസിസിന്റെയും പ്രകടനമാണ് ചെന്നൈയെ അനായാസ വിജയത്തിലെത്തിച്ചത്. 44 പന്തിൽനിന്ന് 12 ഫോറടക്കം 75 റൺസാണ് ഗെയ്ക്വാദ് അടിച്ചുകൂട്ടിയത്. ഡുപ്ലെസിസ് 38 പന്തിൽനിന്ന് ആറ് ഫോറും ഒരു സിക്സറുമടക്കം 56 റൺസ് നേടി.

മോയീൻ അലി 15 റൺസും രവീന്ദ്ര ജഡേജ പുറത്താവാതെ ഏഴ് റൺസും സുരേഷ് റെയ്ന പുറത്താവാതെ 17 റൺസും നേടി.

ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാനാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി.

ഹൈദരാബൈദിന് വേണ്ടി മനീഷ് പാണ്ഡെയും നായകൻ ഡേവിഡ് വാർണറും അർദ്ധ സെഞ്ചുറി നേടി. മനീഷ് പാണ്ഡെ 46 പന്തിൽനിന്ന് 61 റൺസ് നേടി. 55 പന്തിൽനിന്ന് 57 റൺസാണ് ഓപ്പണിങ്ങിനിറങ്ങിയ വാർണർ നേടിത്.

മൂന്ന് ഓവർ പിന്നിട്ടതിന് പിറകെ ഹൈദരാബാദിന് സാംകറന്റെ പന്തിൽ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ് നഷ്ടമായിരുന്നു. ഏഴ് റൺസ് മാത്രമാണ് ബെയർസ്റ്റോ നേടിയത്. തുടർന്ന് മനീഷ് പാണ്ഡെയും വാർണറും ചേർന്നുള്ള കൂട്ടുകെട്ടിൽ ടീം 100 റൺസ് മറികടന്നു.

17ാം ഓവർ വരെ തുടർന്ന ഇരുവരുടെയും വിക്കറ്റുകൾ ലുംഗി എൻഗിഡിയുടെ ഓവറിൽ തുടർച്ചയായി നഷ്ടമായി. പകരം ഇറങ്ങിയ കെയിൻ വില്യംസൺ 10 പന്തിൽ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കം 26 റൺസും കേദാർ ജാദവ് നാല് പന്തിൽ നിന്ന് ഓരോ ഫോറും സിക്സുമടക്കം 12 റൺസും പുറത്താകാതെ നേടി.

മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പോയിന്റ് നിലയിൽ ഒന്നാമതെത്താൻ ലക്ഷ്യമിട്ടാണ് ചെന്നൈ ഇന്ന് ഇറങ്ങിയത്. തുടര്‍ച്ചയായി നാല് ജയം. സീസണില്‍ മികച്ച ഫോമില്‍ തുടര്‍ന്ന റോയല്‍ ചഞ്ചേഴ്സ് ബാംഗ്ലൂരിനെ അനായാസം കീഴടക്കി. ഇനി ലക്ഷ്യം പോയിന്റ് പട്ടകയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്നതാണ്. കഴിഞ്ഞ സീസണിലെ കടം വീട്ടാന്‍ തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പുറപ്പാട്.

ചെന്നൈയുടെ പ്രകടനങ്ങള്‍ ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല. പല സാഹചര്യത്തില്‍ ഓരോ താരങ്ങളും അവസരത്തിനൊത്ത് ഉയരുകയായിരുന്നു. ഏറ്റവും വലിയ ഉദാഹരണമായി ബാംഗ്ലൂരിനെതിരായ ജഡേജയുടെ പ്രകടനമാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെ നേടി 37 റണ്‍സാണ് നിര്‍ണായകമായത്.

ഫാഫ് ഡുപ്ലസിയും റുതുരാജ് ഗെയ്ക്ക്വാഡും ചേര്‍ന്ന് ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കുന്നത്. സുരേഷ് റെയ്ന ഫോമിലേക്ക് മടങ്ങിയെത്തേണ്ടതും ടീമിന് ആവശ്യമായ ഘടകം. റായുഡുവും സീസണില്‍ തിളങ്ങിയിട്ടില്ല. ലുങ്കി എന്‍ഗിഡിയും രാഹുല്‍ ചഹറും ചേര്‍ന്ന് നയിക്കുന്ന പേസ് നിര സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ജഡേജയും ഇമ്രാന്‍ താഹിറുമാണ് സ്പിന്‍ ദ്വയങ്ങള്‍.

Read Also: ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ റയലിന് സമനില; ഇന്ന് പിഎസ്ജി-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം

മറുവശത്ത് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദ്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോല്‍വി വഴങ്ങിയാണ് വാര്‍ണറും സംഘവും എത്തുന്നത്. വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേരുന്ന ഓപ്പണിങാണ് ഹൈദരബാദിന്റെ കരുത്ത്. മധ്യനിരയിലേക്ക് കെയിന്‍ വല്യംസണ്‍ എത്തിയതോടെ ബാറ്റിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ടീമിനായിട്ടുണ്ട്.

ടീമിന്റെ ബോളിങ് നിരയിലെ പ്രധാനികളായ ഭുവനേശ്വര്‍ കുമാറിനും നടരാജനും പരുക്ക് പറ്റിയത് ഹൈദരബാദിന് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദ് ആയിരിക്കും പേസ് നിരയെ നയിക്കുക. ഒപ്പം വിജയ് ശങ്കറും ഉണ്ടാകും. മധ്യ ഓവറുകളില്‍ റഷീദ് ഖാന്റെ സേവനവും ഹൈദരബാദിനെ തുണയ്ക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 23 csk vs srh live score and updates

Next Story
ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ റയലിന് സമനില; ഇന്ന് പിഎസ്ജി-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടംReal Madrid, റയല്‍ മാഡ്രിഡ്, Chelsea, ചെല്‍സി, UEFA Champions League, ചാമ്പ്യന്‍സ് ലീഗ്, Real Madrid vs Chelsea Score, Real Madrid vs Chelsea Highlights, Real Madrid vs Chelsea News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com