Latest News

IPL 2021 PBKS vs KKR: വിജയലക്ഷ്യം അനായാസമായി മറികടന്ന്; അഞ്ച് വിക്കറ്റ് ജയവുമായി കൊൽക്കത്ത

ശക്തമായ ബോളിങ് ആക്രമണത്തിലൂടെ പഞ്ചാബിന്റെ സ്കോർ 123 റൺസിലൊതുക്കിയ കൊൽക്കത്ത വിജയലക്ഷ്യം അനായാസമായി മറികടന്നു

IPL 2021 PBKS vs KKR: അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ച് വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം നിശ്ചിത 20 ഓവർ അവസാനിക്കാൻ 20 പന്ത് ബാക്കിനിൽക്കേ കൊൽക്കത്ത മറികടന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് കൊൽക്കത്ത നേടിയത്.

ശക്തമായ ബോളിങ് ആക്രമണത്തിലൂടെ പഞ്ചാബിന്റെ സ്കോർ 123 റൺസിലൊതുക്കാൻ സാധിച്ചതാണ് കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. രാഹുൽ തൃപാഠിയും നായകൻ ഇയോൺ മോർഗനുമൊഴികെ കൊൽക്കത്തക്ക് വേണ്ടി മറ്റാർക്കും കാര്യമായി റൺ സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ ടീമിന് കഴിഞ്ഞു.

32 പന്തിൽനിന്ന് 41 റൺസാണ് രാഹുൽ തൃപാഠി നേടിയത്. മോർഗൺ 40 പന്തിൽനിന്ന് 47 റൺസ് നേടി. ഓപ്പണിങ്ങിനിറങ്ങിയ ശുഭ്മാൻ ഗില്ലിന്റെയും നിതീഷ് റാണയുടെയും വിക്കറ്റുകൾ കൊൽത്തയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ആദ്യ ഓവറിൽ തന്നെ റണ്ണൊന്നും നേടാതെ റാണ പുറത്തായി. ഒരു ഓവർ പിന്നിട്ടതിന് പിറകെ എട്ട് പന്തിൽ നിന്ന് ഒൻപത് റൺസ് നേടിയ ഗില്ലും പുറത്തായി.

നാലാമനായിറങ്ങിയ സുനിൽ നരൈൻ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ആന്ദ്രെ റസ്സൽ 10 റൺസും ദിനേശ് കാർത്തിക് പുറത്താകാതെ 12 റൺസുമെടുത്തു.

പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി, അർഷദീപ് സിങ്, ദീപക് ഹൂഡ, മോയ്സസ് ഹെൻറിക്സ് എന്നിവർ ഓരോ വിക്കറ്റ് നേടി. ആന്ദ്രെ റസ്സൽ റണ്ണൗട്ടായി.

Read Also: കോവിഡ് വ്യാപനം: ഐപിഎല്ലിൽനിന്ന് വിദേശ താരങ്ങൾ പിന്മാറുന്നു

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ബാറ്റിങ് നിരയെ കൊൽക്കത്തയുടെ ബോളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. കൊൽക്കത്ത ബോളർമാർ നിറഞ്ഞാടിയപ്പോൾ പഞ്ചാബ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 123 റൺസ് എടുത്തത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ രാഹുലും മായങ്ക് അഗർവാളും ചേർന്ന് കരുതലോടെയാണ് ഇന്നിങ്‌സ് തുടങ്ങിയത്. അഞ്ച് ഓവറിൽ 29 റൺസുമായി പതിയെ കളിച്ചിരുന്ന കൂട്ടുകെട്ട് ആറാം ഓവറിൽ പാറ്റ് കമ്മിൻസ് തകർത്തു. 20 പന്തിൽ 19 റൺസെടുത്ത രാഹുൽ സുനിൽ നരേന് ക്യാച്ച് നൽകി മടങ്ങി. അതിനു ശേഷം തൊട്ടടുത്ത ഓവറിൽ ശിവം മവി ഗെയ്‌ലിനെ ഗോൾഡൻ ഡക്കായി മടക്കി.

അടുത്ത ഓവറിൽ നിലയുറപ്പിക്കാതെ ഒരു റൺസുമായി ദീപക് ഹൂഡയും മടങ്ങി. പ്രസീദ് കൃഷ്ണക്കായിരുന്നു വിക്കറ്റ്. പിന്നീട് വന്ന നിക്കോളാസ് പൂരനുമൊത്ത് കരുതി കളിച്ച മായങ്ക് രണ്ട് ഓവറുകൾ കഴിഞ്ഞപ്പോൾ സുനിൽ നരേന്റെ പന്തിൽ ത്രിപാതിക്ക് ക്യാച്ച് നൽകി മടങ്ങി. ൩൪ പന്തിൽ 31 റൺസായിരുന്നു സമ്പാദ്യം.പിന്നീട് വന്ന ഹെന്രിക്യുസിനും ഒന്നും ചെയ്യാൻ സാധിച്ചില്ല.

15 മത് ഓവറിൽ നിക്കോളാസ് പൂരൻ 19 റൺസുമായി പുറത്തായതിന് പിന്നാലെ അടുത്തടുത്ത ഓവറുകളിൽ ഷാരൂഖ് ഖാൻ (13) രവി ബിഷ്‌ണോയി (1) എന്നിവരും മടങ്ങി പഞ്ചാബ് നിരയിൽ അവസാന ഓവറുകളിൽ മൂന്ന് സിക്സർ ഉൾപ്പടെ നേടി 18 പന്തിൽ 30 റൺസ് എടുത്ത ക്രിസ് ജോർഡനാണ് ടീം സ്കോർ 120 കടത്തിയത്.

കൊൽക്കത്തക്കായി ബോളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 4 ഓവറിൽ 30 റൺസ് വഴങ്ങി പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസ് നരേൻ എന്നിവർ രണ്ടും ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ ഇരുവരും 27 തവണ ഏറ്റു മുട്ടിയപ്പോൾ 18 തവണയും വിജയം കൊൽക്കത്തയ്ക്ക് ഒപ്പമായിരുന്നു. 9 തവണയാണ് പഞ്ചാബ് ജയിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 21 pbks vs kkr live score and updates

Next Story
കോവിഡ് വ്യാപനം: ഐപിഎല്ലിൽനിന്ന് വിദേശ താരങ്ങൾ പിന്മാറുന്നുIPL Live Updates, ഐപിഎല്‍ ലൈവ്, IPL Live score, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളംഐപിഎല്‍ സ്കോര്‍,
The moderation of comments is automated and not cleared manually by malayalam.indianexpress.com
X