Latest News

IPL 2021 PBKS vs MI: മുംബൈയെ തകർത്ത് പഞ്ചാബ് ‘കിങ്‌സ്’; ജയം ഒമ്പത് വിക്കറ്റിന്

132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 14 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്

IPL, ഐപിഎല്‍, IPL 2021, ഐപിഎല്‍ 2021, IPL Live Score, ഐപിഎല്‍ ലൈവ് സ്കോര്‍, Mumbai Indians, മുംബൈ ഇന്ത്യന്‍സ്, Punjab Kings, പഞ്ചാബ് കിങ്സ്, Mumbai vs Punjab, Mumbai vs Punjab Live, Mumbai vs Punjab Live score, Mumbai vs Punjab Live updates, Mumbai vs Punjab Head to head, Mumbai vs Punjab highlights, Mumbai vs Punjab match time, Mumbai vs Punjab where to watch, Rohit Sharma, Chris Gayle, KL Rahul, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ചെന്നൈ: ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടത്തിൽ കരുത്തരായ മുംബൈയെ തകർത്ത് പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 14 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്. പഞ്ചാബിനായി ക്യാപ്റ്റൻ കെ.എൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി.

ആദ്യ വിക്കറ്റിൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് പഞ്ചാബ് കിങ്സിന് മികച്ച തുടക്കമാണ് നൽകിയത്. പൗർപ്ലേയിൽ വിക്കറ്റ് ഒന്നും കളയാതെ 45 റൺസ് ടീം നേടി. എട്ടാം ഓവറിൽ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 50 കടന്നതിന് പിന്നാലെ 20 പന്തിൽ 25 റൺസ് നേടിയ മായങ്ക് അഗർവാൾ രാഹുൽ ചഹാറിന്റെ പന്തിൽ പുറത്താപുറത്തായി. 4 ഓവറിൽ 19 വഴങ്ങിയാണ് ചഹാർ ഒരു വിക്കറ്റ് നേടിയത്. അതിനുശേഷം മായങ്കിന് പുറകെ വന്ന ഗെയ്‌ലിനെ കൂട്ടുപിടിച്ച് രാഹുൽ വിജയലക്ഷ്യത്തിലേക്ക് പതിയെ ബാറ്റു വീശുകയായിരുന്നു.

ഈ സീസണിലെ മൂന്നാമത്തെ അർദ്ധ സെഞ്ചുറി തികച്ച രാഹുൽ 52 പന്തിൽ 3 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് 60 റൺസ് നേടിയത്. രണ്ടാം വിക്കറ്റിൽ രാഹുലിനൊപ്പം ചേർന്ന ഗെയ്ൽ 35 പന്തുകളിൽ 5 ഫോറുകളും 2 സിക്സറുകളും ഉൾപ്പടെ 43 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറിൽ 131 റൺസ് നേടാനേ കഴിഞ്ഞുള്ളു. പവർപ്ലെ ഓവറിൽ ഈ സീസണിലെ ഏറ്റവും മോശം റൺസായ 21/ 1 നിലയിൽ ഇന്നിങ്‌സ് തുടങ്ങിയ മുംബൈക്ക് ഭേദപ്പെട്ട സ്കോറിലേക്ക് എത്താൻ സാധിച്ചില്ല. ഓപ്പണറായി ഇറങ്ങി അർദ്ധ സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മുംബൈയുടെ പകുതി സ്കോറും നേടിയത്.

സീരിസിലെ മൂന്നാം ജയം ലക്ഷ്യം വെച്ച് ഇറങ്ങിയ മുംബൈക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ സീസണിലെ പ്രധാന കളിക്കാരനായിരുന്ന ക്വിന്റൺ ഡികോക്ക് രണ്ടാം ഓവറിൽ റൺസൊന്നും നേടാതെ പുറത്തായി. പിന്നീട് വന്ന ഇഷാൻ കിഷനും വലിയ സംഭവനയൊന്നും നല്കാൻ കഴിഞ്ഞില്ല ബിഷ്‌ണോയിയുടെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി 6 റൺസുമായി ഇഷാൻ മടങ്ങി. പിന്നീട് വന്ന സൂര്യകുമാർ യാദവ് രോഹിതിനോടൊപ്പം നിലയുറപ്പിച്ചെങ്കിലും സ്കോറിങ്ങിലെ മെല്ലെപോക്ക് തുടർന്ന് കൊണ്ടിരുന്നു.

Also Read: ക്രിക്കറ്റിലെ കാര്യങ്ങൾ വേണ്ടത്ര കണ്ടിട്ടുണ്ട്, എപ്പോഴും വിനയത്തോടെയിരിക്കാൻ താൽപര്യപ്പെടുന്നുവെന്ന് ധോണി

പതിനാറാം ഓവറിൽ ടീം സ്കോർ 105 ൽ നിൽക്കെ ഇരുവരുടെയും കൂട്ടുകെട്ട് തകർത്ത് കൊണ്ട് ബിഷ്‌ണോയിയുടെ അടുത്ത പ്രഹരം വന്നു. 27 പന്തിൽ നിന്ന് 33 റൺസ് നേടി നിന്ന സൂര്യകുമാർ യാദവ് ഗെയ്‌ലിന് ക്യാച്ച് നൽകി മടങ്ങി. അതിനു ശേഷം 52 പന്തിൽ 63 റൺസുമായി ഇന്നിങ്സിന്റെ നെടുംതൂണായി നിന്ന രോഹിതും മടങ്ങി. 5 ഫോറുകളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 63 റൺസ് പൂർത്തിയാക്കിയ രോഹിതിനെ ഷാമിയാണ് മടക്കിയത്. പിന്നീട് വന്ന പൊള്ളാർഡിനും ഹാർദിക്കിനും ഒന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.

പഞ്ചാബിനായി 4 ഓവറിൽ 21 റൺസ് മാത്രം വിട്ട് കൊടുത്ത മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും രണ്ടു വിക്കറ്റുകൾ വീതം നേടിയപ്പോൾ ദീപക് ഹൂഡ ആർഷദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 17 mumbai indians vs punjab kings live updates

Next Story
ക്രിക്കറ്റിലെ കാര്യങ്ങൾ വേണ്ടത്ര കണ്ടിട്ടുണ്ട്, എപ്പോഴും വിനയത്തോടെയിരിക്കാൻ താൽപര്യപ്പെടുന്നുവെന്ന് ധോണിms dhoni, chennai super kings, csk dhoni, dhoni csk, csk vs kkr, kkr vs csk, ipl 2021, ipl 2021 latest news, ധോണി, ഐപിഎൽ, സിഎസ്കെ, ചെന്നൈ സൂപ്പർ കിങ്സ്, ക്രിക്കറ്റ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com