Latest News

IPL 2021 RCB vs RR: ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി; കോഹ്‌ലിക്ക് അർദ്ധ സെഞ്ചുറി; ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം

ദേവ്ദത്ത് പടിക്കൽ 52 പന്തിൽ നിന്ന് 11 ഫോറും ആറ് സിക്സറും അടക്കം 101 റൺസ് നേടി

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 20 ഓവർ അവസാനിക്കാൻ 21 പന്ത് ബാക്കിനിൽക്കേയാണ് വിജയം നേടിത്. വിക്കറ്റൊന്നും നഷ്ടമാവാതെ 181 റൺസ് ബാഗ്ലൂർ നേടി.

ഓപ്പണിങ്ങിനിറങ്ങിയ ദേവ്ദത്ത് പടിക്കൽ സെഞ്ചുറിയും നായകൻ വിരാട് കോലി അർദ്ധ സെഞ്ചുറിയും നേടി. 52 പന്തിൽ നിന്ന് 11 ഫോറും ആറ് സിക്സറും അടക്കം 101 റൺസ് പടിക്കൽ അടിച്ചുകൂട്ടി. കോഹ്ലി 47 പന്തിൽനിന്ന് ആറ് ഫോറും മൂന്ന് സിക്സറുമടക്കം 72 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ആർ ആർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. ആദ്യ ഓവറുകളിലെ തകർച്ചക്ക് ശേഷം മധ്യനിരയിൽ നിന്നാണ് രാജസ്ഥാൻ ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. സ്കോർ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ രാജസ്ഥാന് മൂന്നാം ഓവറിൽ ജോസ് ബട്ട്ലറെ (8) റൺസിന് നഷ്ടമായി. പുറകെ അടുത്തടുത്ത ഓവറുകളിൽ വോഹ്ര (7) മില്ലർ (0) എന്നിവരെയും രാജസ്ഥാന് നഷ്ടമായി. പിന്നീട് ക്യാപറ്റൻ സഞ്ജു സാംസണും ശിവം ദുബെയും ചേർന്ന് കൂട്ടുകെട്ട് ഉണ്ടാകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 43 ൽ നിൽക്കെ 21 റൺസുമായി സഞ്ജു സാംസണും പുറത്തായി. അതോടെ തകർന്നെന്ന് കരുതിയ ടീമിനെ അഞ്ചാം വിക്കറ്റിൽ റിയാൻ പരാഗ് (25), ശിവം ദുബെ (46) എന്നിവർ ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ടോടെ പതിയെ ഇന്നിങ്സിന് ജീവൻ നൽകുകയായിരുന്നു.

പിന്നീട് 14 മത്തെ ഓവറിൽ റിയാൻ പരാഗിനെയും രണ്ട് ഓവറുകൾക്ക് ശേഷം ശിവം ദുബെനെയും രാജസ്ഥാൻ നഷ്ടമായെങ്കിലും രാഹുൽ തേവാട്ടിയ 40 റൺസോടെ ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു. അവസാന ഓവറിൽ ക്രിസ് മോറിസ് 10 റൺസോടെ പുറത്തായതോടെ രാജസ്ഥാൻ 170 റൺസ് കടന്നു.

ബാംഗ്ലൂരിന് വേണ്ടി സിറാജാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. മൂന്നാം ഓവറിൽ ബട്ട്ലറെയും അഞ്ചാം ഓവറിൽ മില്ലറിനെയും നന്നായി കളിച്ച രാഹുൽ തേവാട്ടിയായേയും പുറത്താക്കിയ സിറാജ് സിറാജ് നാലോവറിൽ 27 റൺസ് മാത്രം വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് നേടി. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച എക്കോണമിയിൽ പന്തെറിഞ്ഞ ഹർഷാൽ പട്ടേലിന് ആ ഫോം തുടരാനായില്ലെങ്കിലും 3 വിക്കറ്റ് സ്വന്തമാക്കാൻ കഴിഞ്ഞു. രണ്ട് ഓവർ എറിഞ്ഞ ചഹൽ ഒരിക്കൽ കൂടി വിക്കറ്റ് ഇല്ലാതെ മടങ്ങിയപ്പോൾ സീസണിൽ ആദ്യമായി ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയ കെയ്ൻ റിച്ചാർഡ്സൺ ഒരു വിക്കറ്റും,വാഷിംഗ്‌ടൺ സുന്ദർ, ജാമിസൺ ഓരോ വിക്കറ്റ് വീതവും നേടി.

Also Read: കോഹ്‌ലിയെക്കാൾ ബഹുദൂരം മുന്നിൽ; രാഹുൽ റെക്കോർഡ് തകർത്തു

ജോഫ്ര ആര്‍ച്ചറിന്റെ അഭാവത്തില്‍ രാജസ്ഥാൻ ബോളിങ് നിര അത്ര ശക്തമല്ല. യുവതാരം ചേതന്‍ സക്കറിയയും മുസ്തഫിസൂര്‍ റഹ്മാനും റണ്‍സ് വിട്ടു കൊടുക്കുന്നതിലും തല്‍പ്പരരാണ്. ക്രിസ് മോറിസ് ബോളിങ് മികവ് പുറത്തെടുക്കാത്തത് സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാക്കും. ബാംഗ്ലൂരിനെ പരാജയപ്പെടുത്തി വിജയവഴിയിലേക്ക് തിരിച്ചു വരാനായിരിക്കും രാജസ്ഥാന്‍ ശ്രമിക്കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 16 rcb vs rr live updates

Next Story
കോഹ്‌ലിയെക്കാൾ ബഹുദൂരം മുന്നിൽ; രാഹുൽ റെക്കോർഡ് തകർത്തുKL Rahul, കെഎല്‍ രാഹുല്‍, Virat Kohli, വിരാട് കോഹ്ലി, Rahul breaks Kohli's record, KL Rahul batting, KL Rahul innings, IPL, IPL Updates, Latest Sports News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com