Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

IPL 2021 CSK vs KKR: കമ്മിന്‍സിന്റെ പോരാട്ടം വിഫലം; ചെന്നൈയ്ക്ക് ജയം, ഒന്നാമത്

221 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 31 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റാണ് നഷ്ടമായത്. നിതിഷ് റാണ (9), ശുഭ്മാന്‍ ഗില്‍ (0), ഇയോണ്‍ മോര്‍ഗന്‍ (7), രാഹുല്‍ ത്രിപാതി (8), സുനില്‍ നരെയിന്‍ (4), എന്നവരാണ് പവര്‍പ്ലെയില്‍ പുറത്തായത്.

IPL, ഐപിഎല്‍, IPL 2021, ഐപിഎല്‍ 2021, IPL Live Updates, ഐപിഎല്‍ ലൈവ് അപ്ഡേറ്റ്സ്, IPL Live Score, ഐപിഎല്‍ ലൈവ് സ്കോര്‍, Chennai vs Kolkatha, ചെന്നൈ - കൊൽക്കത്ത, Chennai vs Kolkatha, head to head, Chennai vs Kolkatha, highlights, MS Dhoni, എംഎസ് ധോണി,faf du plessis, ഫാഫ് ഡുപ്ലെസിസ്, Eoin Morgan, ഇയോൺ മോർഗൻ, ഓടിൻ മോർഗൻ, Cricket News, ക്രിക്കറ്റ് വാര്‍ത്തകള്‍, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം

IPL 2021 CSK vs KKR: ഐപിഎല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍ പോരാട്ടം. തകര്‍ന്ന് വീണിടത്ത് നിന്ന് നടത്തിയ കൊല്‍ക്കത്തയുടെ പോരാട്ടം ജയത്തിലെത്താതെ അവസാനിച്ചു. ചെന്നൈ ഉയര്‍ത്തിയ 221 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മോര്‍ഗനും കൂട്ടര്‍ക്കും ആറ് ഓവര്‍ തികയുന്നതിന് മുമ്പ് പാതി ബാറ്റിങ് നിരയെ നഷ്ടമായിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക്കും, ആന്‍ഡ്രെ റസലും, പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ചെന്നൈയെ വിറപ്പിച്ചതിന് ശേഷമാണ് കീഴടങ്ങിയത്. 34 പന്തില്‍ 66 റണ്‍സുമായി കമ്മിന്‍സ് പുറത്താകാതെ നിന്നു. റസല്‍ 54ഉം കാര്‍ത്തിക് 40ഉം റണ്‍സ് നേടി. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ ആദ്യ ഓവര്‍ മുതലേ മുന്‍നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 31 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. നിതിഷ് റാണ (9), ശുഭ്മാന്‍ ഗില്‍ (0), ഇയോണ്‍ മോര്‍ഗന്‍ (7), രാഹുല്‍ ത്രിപാതി (8), സുനില്‍ നരെയിന്‍ (4), എന്നവരാണ് പവര്‍പ്ലെയില്‍ പുറത്തായത്.

പക്ഷെ പിന്നീട് ക്രിസിലെത്തിയ ആന്‍ഡ്രെ റസലും, ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിക്കറ്റ് വീണതിന്റെ ഭീതിയിലല്ലായിരുന്നു ഇരുവരും ബാറ്റ് വീശിയത്. അനായാസം രണ്ട് പേരും ബൗണ്ടറികള്‍ കണ്ടെത്തി. 2019 ഐപിഎല്ലില്‍ കണ്ട റസലായിരുന്നു ചെന്നൈയെ നേരിട്ടത്. കേവലം 22 പന്തില്‍ 54 റണ്‍സ് നേടിയാണ് റസല്‍ മടങ്ങിയത്. മൂന്ന് ഫോറും ആറ് സിക്സറുകളും റസല്‍ നേടി.

ദിനേശ് കാര്‍ത്തിക് 24 പന്തില്‍ 40 റണ്‍സെടുത്താണ് പുറത്തായത്. റസല്‍ എവിടെ നിര്‍ത്തിയോ അവിടെ വെച്ച് പകരമെത്തിയ പാറ്റ് കമ്മിന്‍സ് തന്റെ ഇന്നിങ്സ് ആരംഭിച്ചു. സാം കറണ്‍ എറിഞ്ഞ 16-ാം ഓവറില്‍ നാല് സിക്സുകളും ഒരു ഫോറുമടക്കം 30 റണ്‍സാണ് കമ്മിന്‍സ് അടിച്ചു കൂട്ടിയത്. 23 പന്തില്‍ കമ്മിന്‍സ് അര്‍ദ്ധ സെഞ്ചുറിയും കടന്നു.

നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ദീപക് ചഹറും, 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയുമാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 220 റൺസ് നേടി.ചെന്നൈക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ ഫാഫ് ഡുപ്ലസിസും ഋതുരാജ് ഗെയ്ക്വാദും അർദ്ധ സെഞ്ചുറി നേടി. ഡുപ്ലെസിസ് പുറത്താകാതെ 60 പന്തിൽനിന്ന് നാല് സിക്സറും ഒമ്പത് ഫോറുമടക്കം 95 റൺസ് നേടി. ഗെയ്ക്ക്വാദ് 46 പന്തിൽനിന്ന് ആറ് ഫോറും നാല് സിക്സറുമടക്കം 64 റൺസ് നേടി.

മോയീൻ അലി 12 പന്തിൽനിന്ന് 25 റൺസും ക്യാപ്റ്റൻ എംഎസ് ധോണി എട്ട് പന്തിൽനിന്ന് 17 റൺസും നേടി. രവീന്ദ്ര ജഡേജ പുറത്താവാതെ ഒരു പന്തിൽനിന്ന് സിക്സറെടുത്തു. കൊൽക്കത്തക്ക് വേണ്ടി സുനിൽ നരൈനും ആന്ദ്രേ റസ്സലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 15 chennai super kings vs kolkatha knight riders live updates

Next Story
IPL 2021 PBKS vs SRH: നിലയുറപ്പിച്ച് ബെയര്‍സ്റ്റോ, ഹൈദരാബാദിന് ആദ്യ ജയംipl, ipl 2021, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com