IPL 2021 PBKS vs SRH: നിലയുറപ്പിച്ച് ബെയര്‍സ്റ്റോ, ഹൈദരാബാദിന് ആദ്യ ജയം

121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നായകന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്

ipl, ipl 2021, ie malayalam

IPL 2021 PBKS vs SRH, ചെന്നൈ: പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 9 വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അര്‍ദ്ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ജോണി ബെയര്‍സ്റ്റോയാണ് ജയം അനായാസമാക്കിയത്. ജയത്തോടെ ഹൈദരബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

120 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് നായകന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ചെന്നൈയിലെ ദുഷ്കരമായ പിച്ചില്‍ ഇരുവരും സാവധാനമായിരുന്നു ബാറ്റ് വീശിയത്. സ്കോര്‍ 73 ല്‍ നില്‍ക്കെയാണ് 37 റണ്‍സെടുത്ത വാര്‍ണര്‍ പുറത്താത്. പിന്നീടെത്തിയ കെയിന്‍ വില്യംസണെ കൂട്ടുപിടിച്ചായിരുന്നു ബെയര്‍സ്റ്റോ ഹൈദരബാദിനെ വിജയത്തിലേക്ക് എത്തിച്ചത്.

56 പന്തില്‍ 63 റണ്‍സ് നേടി ബെയര്‍സ്റ്റോ പുറത്താകാതെ നിന്നു. മൂന്ന് വീതം ഫോറും സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ട്വന്റി 20 കരിയറില്‍ ബെയര്‍സ്റ്റോയുടെ ഏറ്റവും വേഗത കുറഞ്ഞ അര്‍ദ്ധ സെഞ്ചുറിയാണിത്. വില്യംസണ്‍ 16 റണ്‍സ് നേടി.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് നിശ്ചിത ഓവര്‍ പൂര്‍ത്തിയാകും മുമ്പെ എല്ലാവരും പുറത്തായി. മായങ്ക് അഗര്‍വാളം, ഷാരൂഖ് ഖാനും മാത്രമാണ് 20 കടന്ന ബാറ്റ്സ്മാന്മാര്‍. ഹൈദരബാദിനായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

നാലാം ഓവറില്‍ തന്നെ ഫോമിലുള്ള നായകന്‍ കെ എല്‍ രാഹുലിനെ പഞ്ചാബിന് നഷ്ടമായി. ഭുവനേശ്വര്‍ കുമാറാണ് രാഹുലിന്റെ വിക്കറ്റ് നേടിയത്. സ്കോര്‍ 47 എത്തിയപ്പോള്‍ മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂരാന്‍, ക്രിസ് ഗെയില്‍ എന്നീ വമ്പനടിക്കാരും പവലിയനിലേക്ക് മടങ്ങി. റഷീദ് ഖാനാണ് അപകടകാരിയായ ഗെയിലിനെ കുടുക്കിയത്.

Reda More: IPL 2021 DC vs MI: മുംബൈയെ പരാജയപ്പെടുത്തി ഡൽഹി; ജയം ആറുവിക്കറ്റിന്

പിന്നീടെത്തിയ ദീപക് ഹൂഡയ്ക്കും പഞ്ചാബിനായി അരങ്ങേറ്റം കുറിച്ച മോയിസസ് ഹെന്‍റിക്കസിനും സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല. ഹൂഡ 13 ഉം ഹെന്‍റിക്കസ് 14 ഉം റണ്‍സെടുത്ത് പുറത്തായി. ഏഴാമനായി ഇറങ്ങിയ ഷാരൂഖ് ഖാനാണ് പഞ്ചാബിന്റെ സ്കോര്‍ 100 കടത്താന്‍ സഹായിച്ചത്. താരം 17 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി.

നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹമ്മദാണ് ഹൈദരാബാദ് ബോളിങ് നിരയില്‍ തിളങ്ങിയത്. അഭിഷേക് ശര്‍മ രണ്ടും, ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 14 punjab kings vs sunrisers hyderabad live updates

Next Story
ഇത് ധോണി, ഇവിടെ ഉറപ്പാണ് ഫിറ്റ്നസ്MS Dhoni, എംസ് ധോണി, CSK, സിഎസ്കെ, IPL, ഐപിഎല്‍, Cricket, ക്രിക്കറ്റ്, Cricket updates, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com