Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

IPL 2021 DC vs MI: മുംബൈയെ പരാജയപ്പെടുത്തി ഡൽഹി; ജയം ആറുവിക്കറ്റിന്

മുംബൈ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 20 ഓവർ അവസാനിക്കാൻ അഞ്ച് പന്ത് ബാക്കിനിൽക്കേ ലക്ഷ്യം മറികടന്നു

IPL, ഐപിഎല്‍, IPL 2021, ഐപിഎല്‍ 2021, IPL live updates, ഐപിഎല്‍ ലൈവ് അപ്ഡേറ്റ്സ്, IPL live score, ഐപിഎല്‍ ലൈവ് സ്കോര്‍, Mumbai Indians, മുംബൈ ഇന്ത്യന്‍സ്, Delhi Capitals, ഡല്‍ഹി ക്യാപിറ്റല്‍സ്, Mumbai vs Delhi, Mumbai vs Delhi live, Mumbai vs Delhi score, Mumbai vs Delhi head to head, Mumbai vs Delhi highlights, Mumbai vs Delhi preview, Rohit Sharma, രോഹിത് ശര്‍മ, Rishabh Pant, റിഷഭ് പന്ത്, Shikhar Dhawan, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ചെന്നൈ: ഐപിഎല്ലിൽ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ഡൽഹി കാപിറ്റൽസ്. ആറ് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. ഐപിഎൽ 2020 ഫൈനലിൽ മുംബൈ ഡൽഹിയെ പരാജയപ്പെടുത്തിയ ശേഷം ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരമാണിത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ എറിഞ്ഞൊതുക്കിയത് ഡൽഹിയെ വിജയത്തിലേക്കെത്തിച്ചു.

മുംബൈ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 20 ഓവർ അവസാനിക്കാൻ അഞ്ച് പന്ത് ബാക്കിനിൽക്കേ ലക്ഷ്യം മറികടന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ഡൽഹി നേടിയത്.

ഡൽഹിക്ക് വേണ്ടി ശിഖർ ധവാൻ 42 പന്തിൽനിന്ന് 45 റൺസ് നേടി. സ്റ്റീവ് സ്മിത്ത് 29 പന്തിൽനിന്ന് 33 റൺസും നേടി. പ്രിഥ്വി ഷാ-ഏഴ്, ലളിത് യാദവ് -22, റിഷഭ് പന്ത്-ഏഴ്, ഹെറ്റ്മിയർ-14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ, രാഹുൽ ചാഹർ, കീറൺ പൊള്ളാഡ്, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

Read More: IPL 2021 CSK vs RR: രണ്ടാം ജയവുമായി ധോണിപ്പട; രാജസ്ഥാനെ 45 റൺസിന് തോൽപിച്ചു

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടാനായത്.

മുംബൈക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ നായകൻ രോഹിത് ശർമ 30 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറുമടക്കം 44 റൺസ് നേടി. ക്വിന്റൺ ഡികോക്ക് രണ്ട് റൺസ് മാത്രം നേടി പുറത്തായി. സൂര്യകുമാർ യാദ0വ് 15 പന്തിൽ നിന്ന് 24 റൺസ് നേടി. ഇഷാൻ കിഷൻ 28 പന്തിൽനിന്ന് 26 റൺസെടുത്തു. ഹർദിക് പാണ്ഡ്യ റണ്ണൊന്നും നേടാതെ പുറത്തായി. കൃണാൽ പാണ്ഡ്യ ഒരു റണ്ണും കീറോൺ പൊള്ളാഡ് രണ്ട് റൺസുമെടുത്തു.

ജയന്ത് യാദവ് 22 പന്തിൽ നിന്ന് 23 റൺസ് നേടി പുറത്തായി. രാഹുൽ ചാഹർ ആറ് റൺസും ജസ്പ്രീത് ബുംറ മൂന്ന് റൺസും ട്രെന്റ് ബോൾട്ട് ഒരു റണ്ണുമെടുത്തു.

ഡൽഹിക്ക് വേണ്ടി നാല് ഓവർ എറിഞ്ഞ അമിത് മിശ്ര 24 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തു. ആവേശ് ഖാൻ രണ്ട് വിക്കറ്റും മാർക്കസ് സ്റ്റോയ്നിസ്, കാസിഗോ റബാദ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണിൽ തുടർച്ചയായ മൂന്നാം ജയം തേടിയാണ് മുംബൈ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തകർത്തതിന്റെ ആത്മവിശ്വാസം ഡൽഹിയും കാഴ്ചവച്ചു.

കഴിഞ്ഞ മത്സരത്തിൽ നിന്നും ടീമിൽ ചെറിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങിയത്. മുംബൈ ഒരു എക്സ്ട്രാ സ്പിന്നറെ കൂടി ചേർത്തു, പേസർ ആദം മിൽനെക്ക് പകരം ജയന്ത് യാദവ് ടീമിൽ എത്തി. ഡൽഹി നിരയിൽ മെറിവാലക്കും ക്രിസ് വോക്‌സിനും പകരം ഹെട്മെയറും സ്പിന്നർ അമിത് മിശ്രയും ടീമിലെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 13 mumbai vs delhi live updates

Next Story
എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങി വരുന്നുAB De Villiers, എബി ഡീവില്യേഴ്സ്, AB De Villiers news, എബി ഡീവില്യേഴ്സ് വാര്‍ത്തകള്‍, AB De Villiers returns, Cricket News, ക്രിക്കറ്റ് വാര്‍ത്തകള്‍, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com