Latest News

IPL 2021 DC vs PBKS: തകർപ്പൻ പ്രകടനവുമായി ധവാൻ; പഞ്ചാബിനെ തകർത്ത് ഡൽഹി

49 പന്തിൽ നിന്ന് 13 ഫോറും രണ്ട് സിക്സറും അടക്കം 92 റൺസാണ് ധവാൻ സ്കോർ ചെയ്തത്

IPL 2021 DC vs PBKS: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി ഡൽഹി കാപിറ്റൽസ്. ആറ് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. പഞ്ചാബ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നിശ്ചിത 20 ഓവർ അവസാനിക്കാൻ 10 പന്ത് അവശേഷിക്കവേ ലക്ഷ്യം മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് ഡൽഹി നേടിയത്.

ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. 49 പന്തിൽ നിന്ന് 13 ഫോറും രണ്ട് സിക്സറും അടക്കം 92 റൺസാണ് ഓപ്പണിങ്ങിനിറങ്ങിയ ധവാൻ സ്കോർ ചെയ്തത്. ഓപ്പണർ പൃഥ്വി ഷാ 17 പന്തിൽ നിന്ന് 32 റൺസ് നേടി. സ്റ്റീവ് സ്മിത്ത് 9 റൺസ് നേടി പുറത്തായപ്പോൾ നായകൻ റിഷഭ് പന്ത് 16 പന്തിൽ നിന്ന് 15 റൺസ് നേടി പുറത്തായി. മാർക്കസ് സ്റ്റോയ്നിസ് 13 പന്തിൽനിന്ന് പുറത്താവാതെ 27 റൺസ് നേടി. ലളിത് യാദവ് പുറത്താവാതെ ആറ് പന്തിൽനിന്ന് 12റൺസ് നേടി.

പഞ്ചാബിന് വേണ്ടി ജേ റിച്ചാഡ്സൺ രണ്ട് വിക്കറ്റെടുത്തു. അർഷദീപ് സിങും റിലേ മെരെഡിത്തും ഓരോ വിക്കറ്റെടുത്തു.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെെതിരായ മത്സരത്തിൽ ഡൽഹി കാപിറ്റൽസിന് 196 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി.

പഞ്ചാബിന് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ കെഎൽ രാഹുലും മായങ്ക് അഗർവാളും അർദ്ധ സെഞ്ചുറി നേടി. രാഹുൽ 51 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറുമടക്കം 61 റൺസ് നേടി. മായങ്ക് അഗർവാൾ 36 പന്തിൽനിന്ന് ഏഴ് ഫോറും രണ്ട് സിക്സറുമടക്കം 69 റൺസ് നേടി. ക്രിസ് ഗെയിൽ-11, ദീപക് ഹൂഡ പുറത്താകാതെ 22, നിക്കോളാസ് പുരൻ-9, ഷാറൂഖ് ഖാൻ പുറത്താവാതെ അഞ്ച് പന്തിൽ നിന്ന് 15 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഡൽഹിക്ക് വേണ്ടി ക്രിസ് വോക്സ്, കാസിഗോ റബാദ, ആവേശ് ഖാൻ, ലുക്മാൻ മെരിവാല എന്നിവർ ഓരോ വിക്കറ്റ് നേടി.

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെതിരെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഡൽഹി ടീമിൽ സ്റ്റീവ് സ്മിത്തും മെറിവാലയും ഇടം നേടി. ടോം കറന്നും, അജിങ്ക്യ രഹാനെയും പുറത്തായി. പഞ്ചാബിൽ എം.അശ്വിന് പകരം ജലജ് സക്സേന അവസാന ഇലവനിൽ ഇടം നേടി.

ഇരു ടീമുകളെ സംബന്ധിച്ചും പ്രധാനപ്പെട്ട മത്സരണമാണ് ഇന്നത്തേത്. ചെന്നൈ സൂപ്പർ കിങ്‌സുമായുള്ള കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് അപ്പാടെ തകരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ മത്സരത്തിൽ 200ന് മുകളിൽ സ്കോർ ഉയർത്തിയ ടീം ചെന്നൈക്ക് എതിരെ 100 റൺസിൽ ഒതുങ്ങി. രാഹുലും ഗെയ്‌ലും അടങ്ങുന്ന വമ്പൻ ബാറ്റിങ് നിര അപ്പാടെ തകരുകയായിരുന്നു. ഡൽഹിയാകട്ടെ രാജസ്ഥാൻ റോയല്സിനെതിരെ ജയിച്ചെന്ന് ഉറപ്പിച്ച മത്സരം അവസാന രണ്ട് ഓവറിൽ കൈവിടുകയായിരുന്നു. രാജസ്ഥാന് വേണ്ടി മില്ലറും മോറിസും നിറഞ്ഞാടിയപ്പോൾ ഡൽഹിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

ബാറ്റിങ്ങിൽ തന്നെയാണ് രണ്ട് ടീമുകളുടെയും പ്രതീക്ഷ. ആദ്യ മത്സരത്തിലെ ഫോം ഇരുടീമുകളിലെയും ബാറ്റ്‌സ്മാന്മാർ പുറത്തെടുത്താൽ തീ പാറും. പഞ്ചാബ് നിരയിൽ ആദ്യ മത്സരത്തിൽ രാഹുൽ ഫോമിലായിരുന്നു. ഒപ്പം ദീപക് ഹൂഡയും ക്രിസ് ഗെയ്‌ലും നന്നായി കളിച്ചിരുന്നു. ഇവർ ഫോമിലേക്ക് എത്തിയാൽ അത് ടീമിന് ഗുണം ചെയ്യും. കഴിഞ്ഞ മത്സരത്തിൽ എല്ലാവരും വീണപ്പോൾ പിടിച്ചു നിന്ന യുവതാരം ഷാരൂഖ് ഖാന്റെ ഫോമും പ്രതീക്ഷ നൽകുന്നതാണ്.

ഡൽഹിയുടെ ബാറ്റിങ്ങിൽ നിർണായകമാകുക ഓപ്പണിങ് ജോഡിയുടെ ഫോമാണ്. പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കം നൽകിയാൽ ടീമിന് നല്ലൊരു സ്കോറിലേക്ക് എത്താൻ സാധിക്കും. ക്യാപ്റ്റൻ പന്തും നന്നായി കളിക്കുന്നുണ്ട്. ടീമിലെ സീനിയർ താരമായ രഹാനെ തിളങ്ങാത്തതും വിദേശ താരമായ ഓൾറൗണ്ടർ മാർക്ക് സ്റ്റോയ്‌നിസ് കഴിഞ്ഞ വർഷത്തെ ഫോമിലേക്ക് എത്താത്തതും ഡൽഹിക്ക് തലവേദനയാണ്.

ബോളിങ്ങിൽ പഞ്ചാബിന്റെ കരുത്ത് പേസർമാരായ മുഹമ്മദ് ഷമ്മിയിലും ആർഷദീപ് സിങ്ങിലുമാണ്. കഴിഞ്ഞ മത്സരങ്ങളിൽ ഉൾപ്പടെ മികച്ച എക്കോണമിയിൽ ബോൾ ചെയ്യാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. ഡൽഹിയുടെ റബാഡയും ക്രിസ് വോക്‌സും നയിക്കുന്ന ബോളിങ് മികച്ചതാണ്. ബോളർമാരെ കൃത്യമായി ഉപയോഗിക്കുന്നതിൽ ക്യാപ്റ്റൻ പന്തിനു കഴിഞ്ഞ മത്സരത്തിൽ സംഭവിച്ച വീഴ്ച ആവർത്തിക്കാതിരുന്നാൽ നല്ലൊരു പോരാട്ടം കാഴ്ചവെക്കാൻ ഇരുവർക്കും കഴിയും. ഇന്ത്യൻ യുവതാരം ആവശ് ഖാനും നന്നായി പന്തെറിയുന്നുണ്ട്.

ടീം

പഞ്ചാബ് കിങ്‌സ്

കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ഷാരുഖ് ഖാന്‍, ജൈ റിച്ചാര്‍ഡ്സണ്‍, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ക്രിസ് ജോര്‍ഡന്‍, ആര്‍ഷ്ദീപ് സിങ്.

ഡൽഹി ക്യാപിറ്റൽസ്

റിഷഭ് പന്ത്, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മാര്‍ക്കസ് സ്റ്റോയ്നിസ്, ലളിത് യാദവ്, ക്രിസ് വോക്സ്, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവശ് ഖാന്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 11 delhi capitals vs punjab kings online live updates

Next Story
IPL 2021 RCB vs KKR: ഹാട്രിക് ജയവുമായി ‘കോലിപ്പട’; മിന്നി ഡിവില്ലിയേഴ്സും മാക്‌സ്‌വെല്ലുംipl, ഐപിഎൽ, ipl live score, ഐപിഎൽ സ്കോർ, ipl 2021, ഐപിഎൽ 2021, ipl live match, live ipl, rcb vs kkr, ആർസിബി - കെകെആർ, live ipl, ipl 2021 live score, ഐപിഎൽ ലൈവ് സ്കോർ, ipl 2021 live match, live score, live cricket online, rcb vs kkr live score, rcb vs kkr 2021, Royal Challengers Bangalore vs Kolkata Knight Riders,റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, Royal Challengers Bangalore vs Kolkata Knight Riders live score,Virat Kohli, വിരാട് കോഹ്ലി,AB devilliers, എബി ഡിവില്ലിയേഴ്സ്, Maxwell, മാക്‌സ്‌വെൽ,Dinesh Karthik, ദിനേശ് കാർത്തിക്,Andre Russel, ആന്ദ്രേ റസ്സൽ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com