ഐപിഎല്ലിലെ പത്താം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ബാംഗ്ലൂർ ഉയർത്തിയ 204 വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമുറപ്പിച്ചു. 36 പന്തിൽ 76 നേടി ബാംഗ്ലൂർ ഇന്നിംഗ്സിനെ കെട്ടിപ്പൊക്കിയ എബി ഡിവില്ലിയേഴ്സാണ് പ്ലെയർ ഓഫ് ദി മാച്ച്.
കൊൽക്കത്തക്കായി ശുഭ്മൻ ഗിൽ ഒമ്പത് പന്തിൽ നിന്ന് 21 റൺസ് നേടി നന്നായി തുടങ്ങിയെങ്കിലും രണ്ടാം ഓവറിന്റെ അവസാന പന്തിൽ ജാമിസൺ വീഴ്ത്തി. പിന്നീട് വന്ന രാഹുൽ ത്രിപാഠി 25 റൺസും മോർഗൻ 29 റൺസ് വീതവും നേടിയെങ്കിലും സ്കോറിങ് വേഗത്തിലാക്കാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ കൊൽക്കത്തക്കായി തിളങ്ങിയ നിതീഷ് റാണ 18 റൺസിലും പുറത്തായി.
മധ്യ നിരയിൽ ഒന്നും ചെയ്യാൻ കഴിയാതെ രണ്ട് റൺസിന് ദിനേശ് കാർത്തിക് പുറത്തായപ്പോൾ. അവസാന ഓവറുകളിൽ ഷാക്കിബ് അൽഹസ്സനെ കൂട്ട് പിടിച്ച് റസ്സൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ജയം വിദൂരത്തെത്തിയിരുന്നു. ഷാക്കിബ് 25 പന്തിൽ 26 റൺസും. റസ്സൽ 20 പന്തിൽ 3 ഫോറും രണ്ട് സികസറും ഉൾപ്പടെ 30 റൺസും നേടി പുറത്തായി.
ബാംഗ്ലൂരിനായി കൈൽ ജാമിസൺ 3 വിക്കറ്റും ഹർഷാൽ പട്ടേൽ, യൂസ്വേന്ദ്ര ചഹൽ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. നാല് ഓവറുകളിൽ നിന്ന് 17 റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റും നേടി ഒരിക്കൽ കൂടെ ഹർഷാൽ പട്ടേൽ ബാംഗ്ലൂർ ബോളിങ്ങിന്റെ നേടും തൂണായി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആർസിബി നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടുകയായിരുന്നു. ബാംഗ്ലൂരിന് വേണ്ടി ഗ്ലെൻ മാക്സ്വെല്ലും എ ബി ഡി വില്ലേഴ്സും അർദ്ധ സെഞ്ചുറി നേടി. 34 പന്തിൽനിന്ന് പുറത്താവാതെ 76 റൺസ് നേടി തകർപ്പൻ പ്രകടനമാണ് ഡിവില്ലേഴ്സ് കാഴ്ചവച്ചത്. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതാണ് ഡിവില്ലേഴ്സിന്റെ ഇന്നിങ്സ്. മാക്സ്വെൽ 49 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറും അടക്കം 78 റൺസ് നേടി.
Read Also: ദയവ് ചെയ്ത് കളിക്കരുതെന്ന് ചെറുപ്പക്കാരന്റെ സന്ദേശം; മറുപടിയുമായി ദീപക് ചഹര്
ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആറ് പന്തിൽനിന്ന് അഞ്ച് റൺസ് മാത്രം നേടി പുറത്തായി. ഓപ്പണർ ദേവ്ദത്ത് പടിക്കൽ 28 പന്തിൽനിന്ന് 25 റൺസ് നേടി. രജത് പട്ടീദാർ ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. കെയ്ൽ ജെയിംസൺ പുറത്തവാതെ നാല് പന്തിൽനിന്ന് ഓരോ ഫോറും സിക്സറുമടക്കം 11 റൺസ് നേടി. കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ടു വിക്കറ്റും പാറ്റ് കമ്മിസും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും വീഴ്ത്തി.