IPL 2021, KKR vs SRH Score Updates: ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത

IPL 2021, KKR vs SRH Score Updates: ആറാം ജയം നേടിയ കൊൽക്കത്ത 12 പോയിന്റുമായി പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണ്

kkr vs srh, kkr vs srh live, kkr vs srh live score, kkr vs srh live updates, kkr vs srh live score updates, kkr vs srh live online, kkr vs srh live streaming, kkr vs srh ipl, kkr vs srh ipl 2021, ipl, ipl live, ipl live score, ipl live match, ipl 2021, ipl 2021 live, ipl 2021 live updates, ipl 2021 live score, ipl 2021 live match, ipl live cricket score, ipl 2021 live cricket score, hotstar, hotstar ipl, hotstar ipl 2021, hotstar live cricket, live score, live cricket online, cricket news, sports news, indian express, ഐപിഎൽ, ie malayalam

IPL 2021, KKR vs SRH Score Updates: ഐപിഎൽ സൂപ്പർ സൺഡേയിലെ രണ്ടാം മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. നിശ്ചിത 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ബാക്കി നിൽക്കെയാണ് കൊൽക്കത്ത വിജയലക്ഷ്യം മറികടന്നത്.

ഹൈദരാബാദിന്റെ 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നാല് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി. 20 ഓവർ അവസാനിക്കാൻ മൂന്ന് പന്ത് ശേഷിക്കേ മത്സരം സമനിലയിലെത്തിച്ച കൊൽക്കത്ത അടുത്ത പന്തിൽ ദിനേശ് കാർത്തിക്കിന്റെ ഫോറോട് കൂടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 115 റൺസിലൊതുക്കാൻ സാധിച്ചത് കൊൽക്കത്തയ്ക്ക് വിജയം എളുപ്പമാക്കി.

കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ അർദ്ധസെഞ്ചുറി നേടി. 51 പന്തിൽ പത്ത് ഫോറടക്കം 57 റൺസാണ് ശുഭ്മാൻന നേടിയത്. വെങ്കടേശ് അയ്യർ 14 പന്തിൽനിന്ന് എട്ട് റൺസെടുത്ത് പുറത്തായി. രാഹുൽ തൃപാഠി ആറ് പന്തിൽ നിന്ന് ഏഴ് റൺസെടുത്തും പുറത്തായി.

നിതീഷ് റാണ 33 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 25 റൺസ് നേടി. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് പുറത്താകാതെ 12 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 18 റൺസ് നേടി. നായകൻ ഇയോൻ മോർഗൻ രണ്ട് റൺസെടുത്തു.

ഹൈദരാബാദിന് വേണ്ടി ജേസൺ ഹോൾഡർ രണ്ട് വിക്കറ്റ് വീഴ്ത്തി, റാഷിദ് ഖാനും സിദ്ധാർഥ് കൗളും ഓരോ വിക്കറ്റെടുത്തു.

എട്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നേടിയത്.

ആദ്യ ഓവറിൽ തന്നെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടാമത്തെ പന്തിൽ വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. റണ്ണൊന്നുമെടുക്കാതെയാണ് സാഹ പുറത്തായത്.

നായകൻ കെയിൻ വില്യംസനാണ് ഹൈദരാബാദ് നിരയിൽ കൂടുതൽ റൺസ് നേടിയത്. 21 പന്തിൽ നിന്ന് നാല് ഫോറടക്കം 26 റൺസാണ് വില്യംസൺ നേടിയത്.

അബ്ദുൽ സമദ് 18 പന്തിൽ നിന്ന് 25 റൺസും നേടി. പ്രിയം ഗാർഗ് 31 പന്തിൽ നിന്ന് 21 റൺസും നേടി.

ഓപ്പണർ ജേസൺ റഓയ് 13 പന്തിൽ നിന്ന് രണ്ട് ഫോറടക്കം 10 റൺസെടുത്ത് പുറത്തായി. അഭിഷേക് ശർമ-ആറ്, ജേസൺ ഹോൾഡർ-രണ്ട്, റാഷിദ് ഖാൻ-എട്ട്, ഭുവനേശ്വർ കുമാർ-ഏഴ്, സിദ്ധാർത്ഥ് കൗൾ – ഏഴ് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

കൊൽക്കത്തയ്ക്ക് വേണ്ടി ടിം സൂത്തി, ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റെടുത്തു, ഷാക്കിബുൽ ഹസൻ ഒരു വിക്കറ്റുമെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.

ഹൈദരാബാദിനെതിരായ ജയത്തോടെ കൊൽക്കത്ത പോയിന്റ് നിലയിൽ 12 പോയിന്റോടെ നാലാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് ആറ് ജയവും ആറ് പരാജയവുമാണ്. ഈ ജയത്തോടെ പ്ലേഓഫ് പ്രവേശനത്തിലേക്ക് കൊൽക്കത്ത കൂടുതൽ അടുത്തു. നിലവിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ചെന്നൈ, ഡൽഹി, ബാംഗ്ലൂർ ടീമുകൾ ഇതിനകം പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്.

12 കളികളിൽ രണ്ട് ജയം മാത്രമായി പോയിന്റ് നിലയിൽ ഏറ്റവും പിറകിലാണ് ഹൈദരാബാദ്.

Also Read: IPL 2021, RCB vs PBKS Score Updates: പഞ്ചാബിനെതിരെ ആറ് റൺസ് ജയം; പ്ലേ ഓഫിൽ പ്രവേശിച്ച് ബാംഗ്ലൂർ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 kkr vs srh score online streaming updates

Next Story
IPL 2021, RCB vs PBKS Score Updates: പഞ്ചാബിനെതിരെ ആറ് റൺസ് ജയം; പ്ലേ ഓഫിൽ പ്രവേശിച്ച് ബാംഗ്ലൂർ
The moderation of comments is automated and not cleared manually by malayalam.indianexpress.com