scorecardresearch
Latest News

IPL 2021 RCB vs KKR: മൂന്നക്കം തികയ്ക്കാതെ ബാംഗ്ലൂർ; അനായാസ ജയവുമായി കൊൽക്കത്ത

PL 2021 RCB vs KKR: ബാംഗ്ലൂർ ഉയർത്തിയ 93 റൺസ് വിജയ ലക്ഷ്യം 10 ഓവറിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു

IPL 2021 RCB vs KKR: മൂന്നക്കം തികയ്ക്കാതെ ബാംഗ്ലൂർ; അനായാസ ജയവുമായി കൊൽക്കത്ത

IPL 2021 RCB vs KKR: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ അനായാസ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റിങ്ങിനിറിങ്ങിയ ബംഗലൂരുവിന്റെ ബാറ്റിങ് നിര സ്കോർ മൂന്നക്കം തികയ്ക്കാനാവാതെ ഇന്നിങ്സ് പൂർത്തിയാക്കിയപ്പോൾ പിന്തുടർന്ന കൊൽക്കത്ത ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പത്ത് ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

93 റൺസെന്ന വിജയലക്ഷ്യം നേരിടാനിറങ്ങിയ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടിയാണ് ഒമ്പത് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടപ്പെട്ടത്. യൂസ്വേന്ദ്ര ചാഹലിന്റെ പന്തിൽ സിറാജിന്റെ ക്യാച്ചിൽ ഗിൽ പുറത്താവുകയായിരുന്നു.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 93 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി 19 ഓവറിൽ 92 റൺസെടുത്ത് പുറത്താവുകയായിരുന്നു. നായകൻ വിരാട് കോഹ്ലിയും എബി ഡി വില്ലേഴ്സും അടക്കമുള്ളവർ കൊൽക്കത്തയുടെ ബൗളിങ്ങിന് മുന്നിൽ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ ദേവ്ദത്ത് പടിക്കലിന് മാത്രമാണ് ബാംഗ്ലൂർ നിരയിൽ 20 റൺസ് തികയ്ക്കാൻ കഴിഞ്ഞത്. 20 പന്തിൽ നിന്ന് 22 റൺസാണ് പടിക്കൽ നേടിയത്.

ദേവ്ദത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ വിരാട് കോഹ്ലി നാല് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ശിഖർ ഭരത് 19 പന്തിൽ നിന്ന് 16 റൺസും ഗ്ലെൻ മാക്സ്വെൽ 17 പന്തിൽ നിന്ന് 10 റൺസുമെടുത്തപ്പോൾ എബി ഡിവില്ലേഴ്സ് റൺസൊന്നുമെടുക്കാതെ ആദ്യ പന്തിൽ പുറത്തായി.

മലയാളി താരം സച്ചിൻ ബേബി 17 പന്തിൽ നിന്ന് ഏഴ് റൺസെടുത്തു. വാനിന്ദു ഹസനഗര റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ വാലറ്റത്ത് ഹർഷൽ പട്ടേൽ 12 റൺസും മുഹമ്മദ് സിറാജ് എട്ട് റൺസും യൂസ്വേന്ദ്ര ചാഹൽ രണ്ട് റൺസുമെടുത്തു.

കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തിയും ആന്ദ്രെ റസ്സലും മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെർഗ്യൂസൻ രണ്ടു വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Also Read: IPL 2021, CSK vs MI: മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് വിജയം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 kkr vs rcb cricket score online kolkata knight riders royal challengers bangalore match result