IPL 2021, KKR vs PBKS Score Updates: തുടക്കം മുതൽ അവസാനം വരെ പൊരുതി രാഹുൽ; പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം

IPL 2021, KKR vs PBKS Score Updates: 53 പന്തിൽ നിന്ന് 63 റൺസ് നേടിയ രാഹുൽ അവസാന ഓവറിലെ രണ്ടാമത്തെ പന്തിലാണ് പുറത്തായത്

kkr vs pbks, kkr vs pbks live, kkr vs pbks live score, kkr vs pbks live updates, kkr vs pbks live score updates, kkr vs pbks live online, kkr vs pbks live streaming, kkr vs pbks ipl, kkr vs pbks ipl 2021, ipl, ipl live, ipl live score, ipl live match, ipl 2021, ipl 2021 live, ipl 2021 live updates, ipl 2021 live score, ipl 2021 live match, ipl live cricket score, ipl 2021 live cricket score, hotstar, hotstar ipl, hotstar ipl 2021, hotstar live cricket, live score, live cricket online, cricket news, sports news, indian express, ഐപിഎൽ, കൊൽക്കത്ത, പഞ്ചാബ്, ie malayalam

IPL 2021, KKR vs PBKS Score Updates: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് ജയം. കൊൽക്കത്തയുടെ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി.

പഞ്ചാബിന് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ കെഎൽ രാഹുൽ അവസാന ഓവർ വരെ നിന്ന് അർദ്ധസെഞ്ചുറി നേടി. 53 പന്തിൽ നിന്ന് 63 റൺസ് നേടിയ രാഹുൽ അവസാന ഓവറിലെ രണ്ടാമത്തെ പന്തിലാണ് പുറത്തായത്. മായങ്ക് അഗർവാൾ 27 പന്തിൽ നിന്ന് 40 റൺസ് നേടി. നിക്കോളാസ് പൂരൻ 12 റൺസും എയ്ഡെൻ മാർക്രം 18 റൺസും ദീപ് ഹൂഡ മൂന്ന് റൺസും നേടി. അവസാന ഓവറുകളിൽ ഇറങ്ങിയ ഷാറൂഖ് ഖാൻ ഒമ്പത് പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സറുമായി 22 റൺസ് നേടി.

കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. വെങ്കടേശ് അയ്യർ, സുനിൽ നരൈൻ, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് 166 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഏഴ വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി.

കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർ വെങ്കടേശ് അയ്യർ 49 പന്തിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്സറുമടക്കം 67 റൺസ് നേടി. ശുഭ്മാൻ ഗിൽ ഏഴ് പന്തിൽ നിന്ന് ഏഴ് റൺസെടുത്ത് പുറത്തായപ്പോൾ രാഹുൽ തൃപാഠി 26 പന്തിൽ നിന്ന് 34 റൺസും നിതീഷ് റാണ 18 പന്തിൽ നിന്ന് 31 റൺസും നേടി.

Also Read: ഇതിനി തുടരാനാവില്ല; ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍

നായകൻ ഇയോൺ മോർഗൻ രണ്ട് പന്തിൽ നിന്ന് രണ്ട് റൺസും ദിനേശ് കാർത്തിക് 11 പന്തിൽ നിന്ന് 11 റൺസും നേടി. ടിം സെയ്ഫെർട്ട് രണ്ട് റൺസും സുനിൽ നരെയ്ൻ മൂന്ന് റൺസുമെടുത്തു.

പഞ്ചാബിന് വേണ്ടി അർഷദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു. രവി ബിഷ്ണോയ് രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ബോളിങ് തിരഞ്ഞടുക്കുകയായിരുന്നു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.

Re Also Read: ബൗളിങ്ങിന് നിർബന്ധിച്ചാൽ ഹർദിക് കഷ്ടപ്പെടേണ്ടി വരും: മഹേല ജയവർധനെ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 kkr vs pbks punjab kings kolkatha knight riders cricket score online streaming updates

Next Story
ബൗളിങ്ങിന് നിർബന്ധിച്ചാൽ ഹർദിക് കഷ്ടപ്പെടേണ്ടി വരും: മഹേല ജയവർധനെhardik pandya, hardik, hardik mi, hardik ipl 2021, mahela jayawardene, jayawardene, mi, mumbai indians, ipl, ipl 2021, cricket news, ഐപിഎൽ, ഹർദിക് പാണ്ഡ്യ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com