Latest News

IPL 2021: ധോണിയുടെ ചെന്നൈയും മോർഗന്റെ കൊൽക്കത്തയും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം

ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായിലാണ് മത്സരം

IPL news, IPL Chennai Kolkata match, IPL Final, IPL NewIPL news, IPL Chennai Kolkata match, IPL Final, IPL News, CSK,Chennai Super Kings, Eion Morgan, IPL 2021, IPL Final, KKR, Kolkata Knight Riders, MS Dhoni, എം എസ് ധോണി, ഐപിഎല്‍ 2021, ഐപിഎല്‍ ഫൈനല്‍, ഓയിന്‍ മോര്‍ഗന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്s, CSK,Chennai Super Kings,Eion Morgan,IPL 2021,IPL Final,KKR,Kolkata Knight Riders,MS Dhoni,എം എസ് ധോണി,ഐപിഎല്‍ 2021,ഐപിഎല്‍ ഫൈനല്‍,ഓയിന്‍ മോര്‍ഗന്‍,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ദുബായ്: ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ കൊൽക്കത്ത സൂപ്പർ നൈറ്റ്സും തമ്മിലാണ് മത്സരം. ജയിക്കുന്നവർ ഐപിഎൽ പതിനാലാം സീസണിന്റെ കിരീടമുയർത്തും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായിലാണ് മത്സരം.

ഐപിഎല്ലിലെ ഒമ്പതാം ഫൈനൽ മത്സരം കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാകും ഇന്ന് ഇറങ്ങുക. ഓപ്പണർമാരായ ഡു പ്ലെസിസും ഋതുരാജ് ഗെയ്ക്‌വാദും സീസണിൽ മിന്നും പ്രകടനങ്ങൾ പുറത്തെടുത്തവരാണ്. ഇവരുടെ ഫോം തന്നെയാണ് ഇന്നത്തെ മത്സരത്തിലും നിർണായകമാകുക.

കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച റോബിൻ ഉത്തപ്പയും, നിർണായക ഘട്ടങ്ങളിൽ സമ്മർദ്ദത്തെ അതിജീവിച്ചു ബാറ്റ് ചെയ്യാൻ സാധിക്കുന്ന അമ്പാട്ടി റായിഡുവും ചേരുന്നതോടെ ടീം ശക്തമാണ്. ക്യാപ്റ്റൻ ധോണിയുടെ ഫിനിഷിങ്ങും അനുഭവ സമ്പത്തും ജഡേജയുടെ ഫോമും ടീമിന് ഇന്ന് വിജയം സമ്മാനിക്കാൻ പോന്നതാണ്.

യുവത്വം നിറഞ്ഞ കൊൽക്കത്തയുടെ ബാറ്റിങ്ങിലെ പ്രധാന ശക്തി കേന്ദ്രം ഓപ്പണിങ് സഖ്യം തന്നെയാണ്. ശുഭ്മാൻ ഗില്ലും വെങ്കട്ട് അയ്യരും ചേരുന്ന ഓപ്പണിങ് ജോഡി ചെന്നൈ ബോളിങ്ങിന് വെല്ലുവിളി ഉയർത്തുന്നതാണ്. മധ്യ നിരയിൽ ഓയിൻ മോർഗന്റെയും ദിനേശ് കാർത്തിക്കിന്റെയും സാന്നിധ്യവും സുനിൽ നരേൻ, ആന്ദ്രേ റസ്സൽ എന്നീ വെസ്റ്റ് ഇൻഡീസ് ശക്തികളും ടീമിന്റെ ബാറ്റിങ് നിരയെ കൂടുതൽ കരുത്തരാക്കുന്നതാണ്.

കൊൽക്കത്തയുടെ പ്രധാന ശക്തികേന്ദ്രം സ്പിൻ ബോളിങ് തന്നെയാണ്. വരുൺ ചക്രവർത്തി, സുനിൽ നരേൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ ഉൾപ്പെടുന്ന സ്പിൻ ത്രയം സീസണിൽ ഉടനീളം കൊൽക്കത്തയുടെ വിജയങ്ങളെ സ്വാധീനിച്ചതാണ്. ചെന്നൈ ബാറ്റസ്മാന്മാരും കൊൽക്കത്ത സ്പിന്നർമാരും തമ്മിലുള്ള പോരാട്ടത്തിൽ ജയിക്കുന്നവർ തന്നെയാകും ഇന്ന് കിരീടം ഉയർത്തുക.

ഫൈനൽ മത്സരം നടക്കുന്ന ദുബായ് സ്റ്റേഡിയത്തിൽ രണ്ട് ടീമുകളുടെയും വിജയശതമാനം ഒപ്പത്തിനൊപ്പമാണ്. ഇതിനു മുൻപ് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ടു തവണ ഫൈനലിൽ എത്തിയ കൊൽക്കത്ത രണ്ടു തവണയും കപ്പുയർത്തിയിട്ടുണ്ട്. മൂന്നാം കിരീടമാണ് ഇന്ന് അവരുടെ ലക്ഷ്യം. അവസാനം 2018ൽ ചാമ്പ്യൻമാരായ ചെന്നൈ നാലാം കിരീടം ഉയർത്താനാണ് ഇന്നിറങ്ങുന്നത്.

ഡൽഹി പുറത്തായപ്പോൾ ഹൃദയം തകർന്നു, പക്ഷേ അഭിമാനിക്കുന്നു: റിഷഭ് പന്ത്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 final chennai super kings vs kolkata knight riders preview

Next Story
ടി20 ലോകകപ്പിൽ രാഹുലിന് പ്രാധാന്യം നൽകണം, കോഹ്ലിയുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും: ബ്രെറ്റ്ലീKL Rahul, കെ എൽ രാഹുൽ, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com