Latest News

IPL 2021, CSK vs KKR: തകർത്തടിച്ച് ജഡേജ; അവസാന പന്തിൽ ജയം നേടി ചെന്നൈ; വീണ്ടും പോയിന്റ് നിലയിൽ ഒന്നാമത്

10 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് തോൽവിയുമായി 14 പോയിന്റാണ് ചെന്നൈക്ക്

അബുദാബി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ കൊൽക്കത്തയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ. കൊൽക്കത്ത ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി.

ഞായറാഴ്ചത്തെ മത്സരത്തിൽ ഒരു ബോൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയുടെ 171 റൺസിനൊപ്പമെത്തിയ ചെന്നൈ അവസാന പന്തിൽ ദീപക് ചാഹർ നേടിയ ആദ്യ റണ്ണിലൂടെ വിജയം നേടുകയായിരുന്നു. 19.5 ഓവറിൽ രവീന്ദ്ര ജഡേജ പുറത്തായപ്പോൾ മത്സരത്തിലെ അവസാന പന്ത് നേരിടാൻ ഇറങ്ങിയ ദിപക് ചാഹർ വിജയിക്കാൻ വേണ്ട ഒരു റൺ നേടുകയായിരുന്നു.

അവസാന ഓവറുകളിലെ ജഡേജയുടെ പ്രകടനം ചെന്നെയെ വിജയത്തിലെത്തിക്കൻ സഹായിച്ചു. 19.5 ഓവർ വരെ തുടർന്ന രവീന്ദ്ര ജഡേജ എട്ട് പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സറും അടക്കം 22 റൺസുമെടുത്താണ് പുറത്തായത്.

ചെന്നൈക്ക് വേണ്ടി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്ക്വാദ് 28 പന്തിൽനിന്ന് രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 40 റൺസും ഫാഫ് ഡുപ്ലെസിസ് 30 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 43 റൺസും നേടി. മോയീൻ അലി 28 പന്തിൽ നിന്ന് 32 റൺസെടുത്തു. അമ്പട്ടി റായുഡു ഒമ്പത് പന്തിൽനിന്ന് പത്ത് റൺസും സുരേഷ് റെയ്ന ഏഴ് പന്തിൽ നിന്ന് 11 റൺസും നേടി. നായകൻ എംഎസ് ധോണി നാല് പന്തിൽ നിന്ന് ഒരു റൺ മാത്രം നേടി പുറത്തായി. സാം കറൺ നാല് റൺസെടുത്ത് പുറത്തായി. ഷർദുൽ ഠാക്കൂർ മൂന്ന് റൺസും നേടി.

കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരൈൻ മൂന്ന് വിക്കറ്റെടുത്തു. ആന്ദ്രെ റസ്സൽ, പ്രസിദ്ധ് കൃഷ്ണ, ലോക്കി ഫെർഗൂസൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. അവസാന ഓവറുകളിലെ കാർത്തിക്കിന്റെയും റാണയുടെയും വെടിക്കെട്ടാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

ആദ്യ ഓവറിൽ തന്നെ രണ്ട് ഫോറുകളുമായി ശുഭ്മാൻ ഗിൽ നന്നായി തുടങ്ങിയെങ്കിലും ആ ഓവറിന്റെ അവസാന പന്തിൽ റൺഔട്ടായി. അഞ്ച് പന്തിൽ ഒമ്പത് റൺസായിരുന്നു സമ്പാദ്യം. പിന്നീട് കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ വെങ്കടേഷ് അയ്യരും രാഹുൽ ത്രിപാഠിയും ചേർന്ന് ഇന്നിംഗ്സ് പതിയെ മുന്നോട്ട് കൊടുപോയെങ്കിലും 15 പന്തിൽ 18 റൺസുമായി താക്കൂറിന്റെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകി അയ്യർ മടങ്ങി.

ക്യാപ്റ്റൻ മോർഗനും നിലയുറപ്പിക്കാനാവാതെ 14 പന്തിൽ എട്ട് റൺസുമായി മടങ്ങി. രണ്ട് ഓവറുകൾക്ക് അപ്പുറം നന്നായി കളിച്ചുകൊണ്ടിരുന്ന രാഹുൽ ത്രിപാഠിയും വീണു. 33 പന്തിൽ 45 റൺസെടുത്ത ത്രിപാഠിയുടെ കുറ്റി ജഡേജ തെറുപ്പികയുകയായിരിന്നു. അതിനു ശേഷം വെടിക്കെട്ടുമായി കളം നിറഞ്ഞ ആന്ദ്രേ റസലും മടങ്ങി. 15 പന്തിൽ 20 റൺസാണ് റസൽ നേടിയത്.

അതിനു ശേഷമായിരുന്നു റാണയുടെയും കാർത്തിക്കിന്റെയും വെടിക്കെട്ട്. ദിനേശ് കാർത്തിക് 11 പന്തിൽ 26 റൺസ് നേടി അവസാന ഓവറിൽ പുറത്തായപ്പോൾ നിതീഷ് റാണ 27 പന്തിൽ 37 റൺസു നേടി പുറത്താകാതെ നിന്നു.

ചെന്നൈക്കായി ജോഷ് ഹാസെൽവുഡ്, ശാർദൂൽ താക്കൂർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും ജഡേജ ഒരു വിക്കറ്റും നേടി.

വിജയത്തോടെ ഐപിഎൽ പോയിന്റ് നിലയിൽ ചെന്നൈ ഒന്നാമതെത്തി. 10 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് തോൽവിയുമായി 14 പോയിന്റാണ് ചെന്നൈക്ക്. ഇതേ പോയിന്റുള്ള ഡൽഹിയാണ് രണ്ടാമത്. നാല് ജയവും ആറ് തോൽവിയുമായി എട്ട് പോയിന്റോടെ നാലാമതാണ് കെകെആർ.

Also Read: IPL 2021: റെയ്നയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം; നിര്‍ദേശവുമായി സഞ്ജയ് മഞ്ജരേക്കര്‍

ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ): ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീൻ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്ന, എംഎസ് ധോണി (ഡബ്ല്യു / സി), രവീന്ദ്ര ജഡേജ, സാം കറൻ, ശർദുൽ താക്കൂർ, ദീപക് ചഹർ, ജോഷ് ഹേസൽവുഡ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, രാഹുൽ ത്രിപാഠി, ഇയോൻ മോർഗൻ (സി), നിതീഷ് റാണ, ദിനേശ് കാർത്തിക് (ഡബ്ല്യു), ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ലോക്കി ഫെർഗൂസൺ, വരുൺ ചക്കരവർത്തി, പ്രസീദ് കൃഷ്ണ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 csk vs kkr cricket score online update

Next Story
IPL 2021: റെയ്നയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം; നിര്‍ദേശവുമായി സഞ്ജയ് മഞ്ജരേക്കര്‍IPL 2021, Suresh Raina
The moderation of comments is automated and not cleared manually by malayalam.indianexpress.com