IPL 2021: മുംബൈയിലെ ഐപിഎൽ മത്സരങ്ങളുടെ വേദി മാറ്റേണ്ടി വരുമോ? നയം വ്യക്തമാക്കി ബിസിസിഐ

കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെയാണ് വേദി മാറ്റുമോ എന്ന കാര്യത്തിൽ ബിസിസിഐയുടെ വിശദീകരണം

IPL 2021: മുംബൈ: മുംബൈ നഗരത്തിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നത് നഗരത്തിലെ ഐപിഎൽ മത്സരങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നതിനിടെ ബദൽ വേദി തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകൾ തള്ളി ബിസിസിഐ. മറ്റൊരു വേദിയിൽ കുറഞ്ഞ സമയചത്തിനുള്ളിൽ ബയോ ബബിൾ ക്രമീകരിക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഏപ്രിൽ 10 മുതൽ 25 വരെ മുംബൈയിൽ 10 ഐ‌പി‌എൽ ഗെയിമുകളാണ് നടക്കാനിരിക്കുന്നത്.

അതേസമയം ഈ മാസം 9 ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ആരംഭിക്കാനിരിക്കെ കളിക്കാർക്ക് കോവിഡ് ബാധിച്ചതും പ്രതിസന്ധിയായിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, ചെന്നൈ സൂപ്പർകിങ്സിലെ ഒരു താരം എന്നിവർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. മുംബെ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിലെ 10 അംഗങ്ങൾക്കും ബിസിസിഐ നിയോഗിച്ച ആറ് ഇവന്റ് മാനേജർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More: ഡൽഹി ക്യാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കോവിഡ്; ഐപിഎല്ലിലെ ആദ്യ മത്സരം നഷ്ടമാകും

കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുന്ന സാഹചര്യം കണക്കാക്കി ഹൈദരാബാദും ഇൻഡോറും ഐ‌പി‌എല്ലിനുള്ള സ്റ്റാൻഡ് ബൈ വേദികളായി കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ വരെ, മുംബൈയിൽ ഗെയിമുകൾ നടത്താനാവുമെന്നതിൽ ബിസിസിഐയ്ക്ക് ആത്മവിശ്വാസമുണ്ട്.

“അതെ, ഹൈദരാബാദ് സ്റ്റാൻഡ്-ബൈ വേദികളിലൊന്നാണ്, എന്നാൽ എല്ലാ പ്രായോഗിക കാരണങ്ങളാൽ, മുംബൈയിൽ നിന്ന് ഗെയിമുകൾ മാറ്റുന്നതിനെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും ചിന്തിക്കുന്നില്ല. ഇത്തരം കുറഞ്ഞ കാലയളവിൽ മറ്റൊരു ബയോ ബബിൾ സൃഷ്ടിക്കുന്നത് ബുദ്ധിമുട്ടാണ്, ”ബിസിസിഐയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ശനിയാഴ്ച പിടിഐയോട് പറഞ്ഞു.

Read More: വില്ലൻ പരുക്കോ? ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടപ്പെടുന്നവർ ഇവരാണ്

വാങ്കഡെ സ്റ്റേഡിയത്തിൽ വർദ്ധിച്ചുവരുന്ന കേസുകളിൽ സംഘാടകർക്ക് ആശങ്കയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം വരെ എട്ട് പേർക്കായിരുന്നു വാങ്ക്ഡെയിൽ രോഗമെങ്കിൽ ശനിയാഴ്ച അത് 10 പേർക്കായി വർധിക്കുകയായിരുന്നു.

Read More

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 bcci hosting ipl matches mumbai

Next Story
”റിഷഭ് പന്ത് ഒരു മാച്ച് വിന്നറാണ്, എനിക്ക് അയാളെ ഒരുപാട് ഇഷ്ടമാണ്”; പന്തിനെ പ്രശംസിച്ച് ദാദIndian cricket, Sourav Ganguly, സൗരവ്ഗാംഗുലി, Rishab Pant, റിഷാഭ് പന്ത്, BCCI, Indian Legends, Indian Players, Indian Captains, Cricket news, Indian Players, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com