IPL 2021 Awards: ഓറഞ്ച് ക്യാപ്പ്, പർപ്പിൾ ക്യാപ്പ്, ഫെയർ പ്ലേ; ഐപിഎൽ പുരസ്‌കാരങ്ങൾ നേടിയവർ ഇവർ

ടൂർണമെന്റിൽ ഉടനീളം തിളങ്ങിയ, വിവിധ അവാർഡുകൾക്ക് അർഹരായ താരങ്ങളെ അറിയാം

ipl 2021, indian premier league, ipl awards, ipl 2021 awards, orange cap, purple cap, best catch, emerging player, ipl 2021 mvp, ipl news, indian express, ie malayalam

ദുബായ്: ഐപിഎൽ പതിനാലാം സീസണിന്റെ കലാശപോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ചു തങ്ങൾ തന്നെ രാജാക്കന്മാർ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈയുടെ നാലാം കിരീട നേട്ടത്തോടെ അവസാനിച്ച ടൂർണമെന്റിൽ ഇത്തവണയും നിരവധി യുവ പ്രതിഭകളാണ് തിളങ്ങിയത്.

ടൂർണമെന്റിൽ ഉടനീളം തിളങ്ങിയ, വിവിധ അവാർഡുകൾക്ക് അർഹരായ താരങ്ങളെ അറിയാം.

ഐപിഎൽ 2021 ചാമ്പ്യന്മാർ – ചെന്നൈ സൂപ്പർ കിങ്‌സ്

എമർജിങ് പ്ലെയർ ഓഫ് ദി സീസൺ – ഋതുരാജ് ഗെയ്ക്‌വാദ്

ചെന്നൈയുടെ ഓപ്പണറായ ഗെയ്ക്‌വാദ് ആണ് ഫൈനലിൽ ഉൾപ്പടെ സീസണിൽ ഉടനീളം ചെന്നൈയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരം. പവർപ്ലേ ഓവറുകളിൽ ഗെയ്ക്‌വാദ് സിഎസ്‌കെയ്ക്ക് മികച്ച തുടക്കം നൽകുകയും തുടക്കം മുതലാക്കി മധ്യഓവറുകളിൽ ദീർഘനേരം കളിക്കുകയും ചെയ്തിട്ടുണ്ട്. ഫൈനലിലും മികച്ച തുടക്കം സമ്മാനിക്കാൻ ആയെങ്കിലും 32 റൺസിൽ താരം വീണു. എന്നാൽ കെഎൽ രാഹുലിനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് വിജയിയാവാൻ ആ റൺസ് മതിയാകുമായിരുന്നു.

സീസണിലെ മികച്ച ക്യാച്ച് – രവി ബിഷ്ണോയ്

പഞ്ചാബ് കിംഗ്‌സിന്റെ ബിഷ്ണോയ് അഹമ്മദാബാദിൽ കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ നരെയ്‌നെ പുറത്താക്കാൻ ഡീപ് മിഡ് വിക്കറ്റിൽ ഒരു മുഴുനീള ഡൈവിംഗിലൂടെ എടുത്ത ക്യാച്ച് വൈറലായിരുന്നു.

ഗെയിം ചേഞ്ചർ – ഹർഷൽ പട്ടേൽ

പവർ പ്ലെയർ – വെങ്കിടേഷ് അയ്യർ

ഈ സീസണിന്റെ കണ്ടെത്തലാണ് വെങ്കടേഷ് അയ്യർ. കെകെആറിന് തുടർച്ചയായി മികച്ച തുടക്കങ്ങൾ നൽകാൻ ഈ ഓപ്പണർക്ക് സാധിച്ചിരുന്നു. ഫൈനലിനും ഇത് തന്നെയാണ് താരം ആവർത്തിച്ചത്, ഫൈനലിൽ 50 റൺസാണ് അയ്യർ നേടിയത്. എന്നാൽ അത് ടീമിനെ വിജയലത്തിലെത്തിക്കാൻ പര്യാപ്തമായില്ല. അയ്യർ പുറത്തായതിനു ശേഷം, ടീം തകർന്നു, ഒരു ഐപിഎൽ ട്രോഫി എന്ന ആഗ്രഹം സഫലമാകാതെ പോയി. പക്ഷേ, പ്രായം ഒരു അനുകൂല ഘടകമാണ്. വളരെ ശാന്തമായി കളിക്കുന്ന കൂറ്റൻ ഷോട്ടുകൾ പറത്താൻ സാധിക്കുന്ന താരമാണ് അയ്യർ. സ്പിൻ അല്ലെങ്കിൽ പേസ്, യോർക്കർ അല്ലെങ്കിൽ ഗൂഗ്ലി, ഏത് പന്തും നന്നായി കളിയ്ക്കാൻ അയ്യർക്ക് കഴിയും.

പർപ്പിൾ ക്യാപ് – ഹർഷൽ പട്ടേൽ

Also Read: IPL 2021 Final, CSK vs KKR: ചെന്നൈ തന്നെ സൂപ്പർ കിങ്സ്, ഐപിഎല്ലിൽ നാലാം കിരീട നേട്ടം

ഓറഞ്ച് ക്യാപ് – ഋതുരാജ് ഗെയ്ക്‌വാദ് -16 മത്സരങ്ങളിൽ 635 റൺസ് -ഒരു സെഞ്ചുറി, നാല് അർധസെഞ്ചുറികൾ.

ഏറ്റവും മൂല്യമുള്ള കളിക്കാരൻ – ഹർഷൽ പട്ടേൽ

അന്താരാഷ്ട്ര അനുഭവങ്ങളില്ലാത്ത ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ആദ്യ താരമായി പട്ടേൽ മാറി. അദ്ദേഹത്തിന്റെ 32 വിക്കറ്റുകൾ ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന റെക്കോർഡിന് ഒപ്പമെത്തി.

സൂപ്പർ സ്ട്രൈക്കർ – ഷിമ്രോൺ ഹെത്ത്മെയർ. 168 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

ഫെയർപ്ലേ അവാർഡ് – രാജസ്ഥാൻ റോയൽസ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 award winners orange cap purple cap fairplay other award winners

Next Story
ക്യാപ്റ്റനായി 300 ടി20 മത്സരങ്ങൾ, മറ്റാർക്കുമില്ലാത്ത നേട്ടവുമായി ധോണിMS Dhoni, Chennai Super Kings
The moderation of comments is automated and not cleared manually by malayalam.indianexpress.com