ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ. ഐപിഎൽ മത്സരങ്ങൾ കാണാൻ കാണികൾക്ക് പ്രവേശനമില്ല എന്ന വസ്തുത ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഐപിഎൽ മത്സരങ്ങൾ കടൽകടന്ന് യുഎഇയിലെത്തുമ്പോഴും മത്സരം നേരിട്ട് കാണാൻ ആരാധകർക്ക് സാധിക്കില്ല. എന്നാൽ ഐപിഎൽ മത്സരങ്ങൾ തത്സമയം വീട്ടിലിരുന്ന് ടിവിയിലും നിങ്ങളുടെ മൊബൈൽ ഫോണുകളിലും കാണാൻ അവസരമുണ്ട്.

Also Read: IPL 2020- SRHvsRCB: ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ; വിജയത്തുടക്കത്തിന് കോഹ്‌ലിപ്പട

SRH vs RCB IPL Venue and Match Timing: വേദിയും സമയവും

ഐപിഎല്ലിന്റെ മൂന്നാം ദിവസമായ ഇന്ന് പ്രാദേശിക സമയം വൈകിട്ട് ആറിന് ആരംഭിക്കുന്ന മത്സരം ഇന്ത്യയിൽ രാത്രി 7.30നായിരിക്കും. ഹൈദരാബാദ് – ബാംഗ്ലൂർ മത്സരത്തിന് വേദിയാകുന്നത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ്.

Also Read: ആദ്യം ബാറ്റുകൊണ്ട് പിന്നെ പന്തുകൊണ്ട്; ഡൽഹിയുടെ തലവര മാറ്റിയെഴുതിയ സ്റ്റോയിനിസ്

SRH vs RCB IPL Live TV Broadcast: ടിവിയിൽ മത്സരം തത്സമയം കാണാം

സ്റ്റാർ സ്‌പോർട് നെറ്റ്‌വർക്കാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ. ടെലിവിഷനിൽ സ്റ്റാർസ്പോർട്സിന്റെ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിൽ ഐപിഎൽ മത്സരങ്ങൾ കാണാം.

Also Read: പണ്ടേ തോൽക്കേണ്ട മത്സരം സൂപ്പർ ഓവർ വരെയെത്തിച്ച മായങ്ക് മാജിക്കൽ ഇന്നിങ്സ്

SRH vs RCB IPL Live Streaming: ഹോട്ട്സ്റ്റാറിലൂടെ ഫോണിലും

ടിവിയ്ക്ക് പുറമെ നിങ്ങളുടെ മൊബൈൽ ഫോണുകൾ വഴിയും ഐപിഎൽ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും. ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാർ ആണ് ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിങ്ങ് പാർട്ട്നർ. ഇതുവഴി ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും മത്സരം വീക്ഷിക്കാൻ സാധിക്കും.

Also Read: IPL 2020-DC vs KXIP: സ്റ്റോയിനിസിന്റെ ഷോക്കിൽ അടിതെറ്റി പഞ്ചാബ്; സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം

IPL Schedule: ഐപിഎൽ മത്സര-സമയക്രമം

നവംബർ മൂന്ന് വരെ നടക്കുന്ന പ്രാഥമിക മത്സരങ്ങളുടെ ക്രമം ഐപിഎൽ ഗവേണിങ്ങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 10 ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങൾ അരങ്ങേറും. ഇന്ത്യൻ സമയം വൈകീട്ട് 3.30നും 7.30നുമായിരിക്കും ഈ ദിവസങ്ങളിൽ മത്സരങ്ങൾ. വൈകിട്ട് 7.30 ആണ് മത്സരങ്ങളുടെ സ്ഥിരം സമയം. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളിൽ മാത്രം 3.30ന് ആദ്യ മത്സരവും 7.30ന് രണ്ടാം മത്സരവും നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook