ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും നേർക്കുന്നേർ. ഐപിഎൽ മത്സരങ്ങൾ കാണാൻ കാണികൾക്ക് പ്രവേശനമില്ല എന്ന വസ്തുത ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഐപിഎൽ മത്സരങ്ങൾ കടൽകടന്ന് യുഎഇയിലെത്തുമ്പോഴും മത്സരം നേരിട്ട് കാണാൻ ആരാധകർക്ക് സാധിക്കില്ല. എന്നാൽ ഐപിഎൽ മത്സരങ്ങൾ തത്സമയം വീട്ടിലിരുന്ന് ടിവിയിലും നിങ്ങളുടെ മൊബൈൽ ഫോണുകളിലും കാണാൻ അവസരമുണ്ട്.

Also Read: IPL 2020, DC vs KXIP: യുവനായകന്മാരുടെ കരുത്തിൽ ഡൽഹിയും പഞ്ചാബും; ഐപിഎല്ലിൽ ഇന്ന്

DC vs KXIP IPL Venue and Match Timing: വേദിയും സമയവും

ഐപിഎല്ലിന്റെ രണ്ടാം ദിവസമായ ഇന്ന് യുവനായകന്മാരുടെ കരുത്തിലെത്തുന്ന ഡൽഹി പഞ്ചാബിനെയാണ് നേരിടുന്നത്. പ്രാദേശിക സമയം വൈകിട്ട് ആറിന് ആരംഭിക്കുന്ന മത്സരം ഇന്ത്യയിൽ രാത്രി 7.30നായിരിക്കും. ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ്.

Also Read: അതിർത്തി കാക്കുന്ന കാവൽക്കാരൻ; മുംബൈ താരങ്ങളെ പുറത്താക്കാൻ ബൗണ്ടറിയിൽ ഡുപ്ലെസിസിന്റെ തകർപ്പൻ ക്യാച്ച്

DC vs KXIP IPL Live TV Broadcast: ടിവിയിൽ മത്സരം തത്സമയം കാണാം

സ്റ്റാർ സ്‌പോർട് നെറ്റ്‌വർക്കാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ. ടെലിവിഷനിൽ സ്റ്റാർസ്പോർട്സിന്റെ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിൽ ഐപിഎൽ മത്സരങ്ങൾ കാണാം.

Also Read: ‘തിറുമ്പി വന്തിട്ടേണ് സൊല്ല്’; 437 ദിവസങ്ങൾക്ക് ശേഷം ‘സിങ്കം’ ലുക്കിൽ എം.എസ് ധോണി കളത്തിൽ

DC vs KXIP IPL Live Streaming: ഹോട്ട്സ്റ്റാറിലൂടെ ഫോണിലും

ടിവിയ്ക്ക് പുറമെ നിങ്ങളുടെ മൊബൈൽ ഫോണുകൾ വഴിയും ഐപിഎൽ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും. ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാർ ആണ് ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിങ്ങ് പാർട്ട്നർ. ഇതുവഴി ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും മത്സരം വീക്ഷിക്കാൻ സാധിക്കും.

Also Read: IPL 2020, MIvsCSK: കണക്ക് വീട്ടാനുള്ളതാണ്; മുബൈയെ തകർത്ത് ചെന്നൈയ്ക്ക് വിജയത്തുടക്കം

IPL Schedule: ഐപിഎൽ മത്സര-സമയക്രമം

നവംബർ മൂന്ന് വരെ നടക്കുന്ന പ്രാഥമിക മത്സരങ്ങളുടെ ക്രമം ഐപിഎൽ ഗവേണിങ്ങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 10 ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങൾ അരങ്ങേറും. ഇന്ത്യൻ സമയം വൈകീട്ട് 3.30നും 7.30നുമായിരിക്കും ഈ ദിവസങ്ങളിൽ മത്സരങ്ങൾ. വൈകിട്ട് 7.30 ആണ് മത്സരങ്ങളുടെ സ്ഥിരം സമയം. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളിൽ മാത്രം 3.30ന് ആദ്യ മത്സരവും 7.30ന് രണ്ടാം മത്സരവും നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook