രാജ്യത്ത് വളർന്നു വരുന്ന യുവ ക്രിക്കറ്റർമാർക്ക് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോം നൽകിയിട്ടുണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെ കഴിഞ്ഞ സീസണുകളിലെല്ലാം. ഈ ടി 20 ലീഗിലെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ പലരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും എത്തിച്ചേർന്നു.

യു‌എഇയിൽ‌ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സീസണിനും ഏതാനും യുവ  താരങ്ങൾ മികച്ച കഴിവുകൾ‌ പ്രകടിപ്പിക്കുകയും അവരുടെ ടീമിന്റെ പ്രധാന ഘടകമായി മാറുകയും ചെയ്തു. ഇത്തവണത്തെ അഞ്ച് ഐ‌പി‌എൽ അരങ്ങേറ്റക്കാരെ അറിയാം.

Read More: ആസ്വദിച്ചുള്ള ബാറ്റിങ്, സമ്മർദ്ദങ്ങളില്ല; ശിഖർ ധവാൻ കൈയടി അർഹിക്കുന്നു

പ്രിയം ഗാർഗ്- സൺറൈസേഴ്‌സ് ഹൈദരാബാദ്

ഇന്ത്യ അണ്ടർ 19 ക്യാപ്റ്റനായ പ്രിയം ഗാർഗ് നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികച്ച നിലയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയതിന് ശേഷം 1.9 കോടി രൂപയ്ക്കാണ് എസ്ആർഎച്ച് ഗാർഗിനെ ടീമിലെത്തിച്ചത്.

Priyam Garg (BCCI/IPL)

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വെറും 26 പന്തിൽ നിന്ന് പുറത്താകാതെ 51 റൺസ് നേടിയ പ്രകടനം അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കുന്നു. മത്സരത്തിൽ ഹൈദരാബാദ് 7 റൺസിന് വിജയിച്ചതിനാൽ ടീമിനെ സംബന്ധിച്ച നിർണായക താരം കൂടിയായിമാറി ഗാർഗ്.

രവി ബിഷ്നോയ്- കിംഗ്സ് ഇലവൻ പഞ്ചാബ്

ഈ വർഷം ആദ്യം നടന്ന അണ്ടർ 19 ലോകകപ്പിൽ എല്ലാവരേയും ആകർഷിച്ച സ്പിന്നർ രവി ബിഷ്നോയ് കിംഗ്സ് ഇലവൻ പഞ്ചാബിനുവേണ്ടി യുഎഇയിലെ പിച്ചിലും അതേ മാജിക് പുറത്തെടുക്കുന്നത് തുടരുന്നു.

Ravi Bishnoi. (Source: IPL)

നിലവിൽ വിക്കറ്റ് നേട്ടത്തിൽ ബിഷ്നോയ് തന്റെ ടീമിൽ രണ്ടാം സ്ഥാനത്താണ്. ബൗളിംഗിനിറങ്ങിയ എട്ട് മത്സരങ്ങളിലായി 8.03 എകണോമിയിൽ എട്ട്് വിക്കറ്റുകൾ വീഴ്ത്തി.

തുഷാർ ദേശ്പാണ്ഡെ- ഡൽഹി ക്യാപിറ്റൽസ്

2008 ലെ ഐ‌പി‌എല്ലിൽ ഒരു ബോൾ ബോയ് ആയത് മുതൽ ഈ വർഷം ദില്ലി ക്യാപിറ്റൽസ് ടീമിൽ അംഗമാകുന്നതുവരെ തുഷാർ ദേശ്പാണ്ഡെ ഒരുപാട് മുന്നോട്ട് പോയി. 20 ലക്ഷത്തിനാണ് ക്യാപിറ്റൽസ് അദ്ദേഹത്തെ ലേലത്തിൽ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽ‌സിനെതിരായ ഐ‌പി‌എല്ലിൽ അരങ്ങേറ്റം കുറിച്ച സീമർ സീസണിൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

Tushar Deshpande (Source: IPL)

ദേവ്ദത്ത് പടിക്കൽ- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടി സ്റ്റൈലിഷ് ബാറ്റിംഗിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ദേവ്ദത്ത് പാടിക്കൽ ഐപി‌എല്ലിലേക്ക് കടന്നപ്പോഴും അതേ മുന്നേറ്റം നിലനിർത്തി.

Aaron Finch and Devdutt Padikkal (Source: IPL)

നടപ്പ് സീസണിൽ ഒൻപത് കളികളിൽ നിന്ന് 32.88 ശരാശരിയിൽ 296 റൺസ് പടിക്കൽ നേടിയിട്ടുണ്ട്. ഇതുവരെ കളിച്ച ഒൻപത് കളികളിൽ ആറ് മത്സരങ്ങളിൽ ആർ‌സി‌ബി വിജയിച്ചിട്ടുണ്ട്. മിക്ക മത്സരങ്ങളിലും പടിക്കൽ ടീമിന് ശക്തമായ തുടക്കം നൽകി.

Read More: ഇതാണ് ക്രിക്കറ്റിന്റെ ബ്യൂട്ടി; കാണാതെ പോകരുത് ഈ രംഗങ്ങൾ, വീഡിയോ

കാർത്തിക് ത്യാഗി- രാജസ്ഥാൻ റോയൽസ്

കാർത്തിക് ത്യാഗി രാജസ്ഥാൻ റോയൽസിന്റെ പ്രധാന ബൗളറായി മാറി. ഉത്തർപ്രദേശിൽ നിന്നുള്ള യുവ താരത്തെ 1.30 കോടി രൂപയ്ക്കാണ് ആർആർ സ്വന്തമാക്കിയത്.

19 വയസ്സുകരാനായ താരത്തിന് സ്ഥിരമായി 140 കിലോമീറ്റർ വേഗത്തിൽ എത്താൻ സാധിച്ചു. തന്റെ ഷോർട്ട് ഡെലിവറികളിലൂടെ ബാറ്റ്സ്മാന്മാരെ കുഴപ്പിക്കാനും കഴിഞ്ഞു. 8.52 എകണോമിയിൽ ഇതുവരെ 5 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Read More: Five debutants who have made their mark in IPL 2020

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook