മുംബൈ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യത വീണ്ടും ചർച്ചയാവുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാവും ടൂർണമെന്റ് നടത്താൻ സാധിക്കുക. ഇതിനായി സർക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐസിസി തീരുമാനിക്കുക കൂടി ചെയ്താൽ മാത്രമേ ഒക്ടോബർ- നവംബർ മാസങ്ങളിലായി മത്സരം നടത്താനാവൂ.

വെള്ളിയാഴ്ച നടന്ന അപെക്സ് കൗൺസിൽ യോഗത്തിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇക്കാര്യം അംഗങ്ങളെ അറിയിച്ചിരുന്നു.

ഇതേ കാലയളവിൽ നടക്കാനിരുന്ന ടി 20 ലോകകപ്പ് ഔദ്യോഗികമായി മാറ്റിവച്ചുകഴിഞ്ഞാൽ, ബി‌സി‌സി‌ഐ കേന്ദ്ര സർക്കാരിനെ സമീപിച്ച് ഐ‌പി‌എല്ലിന് ആതിഥേയത്വം വഹിക്കാൻ കഴിയുമോയെന്ന് പരിശോധിക്കും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതികൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന തരത്തിലല്ലെങ്കിൽ, ഐ‌പി‌എൽ യു‌എഇയിലേക്ക് മാറ്റും.

Read More: മറക്കാനാവാത്ത ആ വിജയാഘോഷത്തിന് 18 വയസ്സ്; ഗാംഗുലിയും യുവനിരയും നേടിയ ലോർഡ്‌സിലെ ജയത്തിനും

ഡിസംബർ വരെ ആഭ്യന്തര ക്രിക്കറ്റ് നടക്കില്ലെന്ന് ബിസിസിഐ അപെക്സ് കൗൺസിലിനെ അറിയിച്ചു. രാജ്യത്തുടനീളം നടക്കുന്ന വിവിധ ആഭ്യന്തര ടൂർണമെന്റുകളിലും ഏജ് ഗ്രൂപ്പ് മത്സരങ്ങളിലുമായി 38 ടീമുകളാണ് പങ്കെടുക്കേണ്ടത്. കളിക്കാരുടെ യാത്ര ഒരു വലിയ ഘടകമായതിനാൽ ഇക്കാര്യത്തിൽ പെട്ടന്ന തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

ദുലീപ് ട്രോഫി, ദിയോധർ ട്രോഫി, ചലഞ്ചേഴ്സ് സീരീസ് തുടങ്ങിയ ടൂർണമെന്റുകൾ റദ്ദാക്കും. ഏജ് ഗ്രൂപ്പ് മത്സരങ്ങളെയും രോഗവ്യാപനം ബാധിക്കും.ആഭ്യന്തര ക്രിക്കറ്റ് മാത്രമല്ല, അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഈ വർഷം ഇന്ത്യയിൽ നടക്കാൻ സാധ്യതയില്ല.

അഹമ്മദാബാദിൽ ക്യാമ്പ്

അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ നടത്താനിരുന്ന ആദ്യ മത്സരവും റദ്ദാക്കേണ്ടി വരും. എന്നാൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശിലന ക്യാമ്പ് സ്റ്റേഡിയത്തിൽ നടത്താനുള്ള സാധ്യതയുണ്ട്.

Read More: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ

സ്റ്റേഡിയത്തിന് സമീപം കളിക്കാർക്ക് താമസിക്കാൻ നിലവാരമുള്ള സൗകര്യമുണ്ട്. ക്വാറന്റൈൻ സൗകര്യവും ലഭ്യമാക്കാനാവും.

പുതിയ സിഇഒ തസ്തികയിലേക്ക് പരസ്യം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകാൻ ബിസിസിഐ തീരുമാനിച്ചു. രാഹുൽ ജോഹ്രിയുടെ തൽസ്ഥാനത്തുനിന്നുള്ള രാജി ബിസിസിഐ സ്വീകരിച്ചിരുന്നു.

ഷായുടെ സാന്നിധ്യത്തിൽ എതിർപ്പുകളൊന്നും ഉന്നയിച്ചിട്ടില്ല

ബിസിസിഐ സെക്രട്ടറി ജയ് ഷാ അപെക്സ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തതിൽ കൗൺസിലിലെ ഒരു അംഗവും എതിർപ്പ് ഉന്നയിച്ചില്ല. ഷാ യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് മുൻ ചീഫ് ജസ്റ്റിസിൽ നിന്നും ബിസിസിഐയുടെ നിയമസംഘത്തിൽ നിന്നുമുള്ള നിയമപരമായ അഭിപ്രായം ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി യോഗത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മാത്രമാണ് യോഗ്യതാ മാനദണ്ഡങ്ങളും കൂളിങ്ങ് ഓഫ് സമയപരിധിയും പ്രസക്തമാവുകയെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായമെന്നും ഗാംഗുലി പറഞ്ഞു.

Read More: ധോണിയുടെയും ജഡേജയുടെയും പോരാട്ടവും, ഹൃദയഭേദകമായ മടക്കവും; പരാജയ ദിനത്തിന്റെ ഓർമയിൽ

അപെക്സ് കൗൺസിലിലെ സി‌എജിയുടെ പ്രതിനിധി അൽക്ക റെഹാനി ഭരദ്വാജ് ജൂലൈ നാലിന് ഇ മെയിൽ വഴി ജയ് അമിത് ഷാ വിഷയത്തിൽ പ്രശ്നങ്ങളുന്നയിച്ചിരുന്നു. ഷായുടെ കാലാവധി പ്രകാരം യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അൽക വാദിച്ചിരുന്നു. ഷായുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു, ലോധ കമ്മിറ്റിയുടെ ശുപാർശകൾ അനുസരിച്ച് അദ്ദേഹം ഒരു കൂളിങ്ങ ഓഫ് പിരീയഡിലേക്ക് പോകണമെന്നും യോഗത്തിൽ ജോയിന്റ് സെക്രട്ടറിയെ സെക്രട്ടറിയായി ചുമതലയേൽപ്പിക്കണമെന്നും അൽക്ക ആവശ്യപ്പെട്ടിരുന്നു.

Read More: IPL 2020 to be held in UAE, conditions apply

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook