മുംബൈ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടൈറ്റിൽ സ്പോൺസർ സ്ഥാനത്ത് നിന്ന് വിവോ പിന്മാറാൻ സാധ്യത. ചൈന-ഇന്ത്യ നയതന്ത്ര സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ “സൗഹാർദ്ദപരമായ വേർപിരിയലിനായി” ബിസിസിഐയുമായി ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോ ചർച്ച നടത്തുന്നതായാണ് വിവരം.

ഈ വർഷത്തെ ലീഗിന്റെ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിൻമാറും. പിന്നീട് പ്രശ്നങ്ങൾ മാറിയാൽ 2021 മുതൽ 2023 വരെ കമ്പനിയുമായി പുതിയ മൂന്ന് വർഷ കരാർ ഒപ്പിടാൻ ബിസിസി‌ഐ ശ്രമിച്ചേക്കും. ഈ വർഷം സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുന്നത്.

Read More: ഐപിഎൽ ഫൈനൽ നവംബർ 10ന്: ചൈനീസ് സ്പോൺസർ മാറില്ല; പകരം കളിക്കാർക്കുള്ള പരിധി ഒഴിവാക്കും

“അതെ, ബി‌സി‌സി‌ഐ ഭാരവാഹികളും (പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും) കമ്പനിയുടെ പ്രതിനിധികളുമായി ചർച്ചകൾ നടക്കുകയാണ്. വിവോ ഒരു വർഷത്തേക്ക് ടൈറ്റിൽ സ്പോൺസർമാരാകാൻ സാധ്യതയില്ല,” ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ഐപിഎല്ലിന്റെ ചൈനീസ് സ്പോൺസർഷിപ്പ് ഒരു തർക്കവിഷയമായിരുന്നു. സ്പോൺസർഷിപ്പ് കരാർ പുനരവലോകനം ചെയ്യുമെന്ന് ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read More: കോഹ്‌ലിയടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ നൽകാനുള്ളത് പത്ത് മാസത്തെ ശമ്പളം

2022 വരെയായിരുന്നു വിവോയുമായുള്ള സ്പോൺസർഷിപ്പ് കരാർ. അഞ്ചുവർഷത്തെ കരാറിന്റെ ഭാഗമായി പ്രതിവർഷം 440 കോടി രൂപയാണ് വിവോ നൽകുന്നത്. ഞായറാഴ്ച ചേർന്ന ഐപിഎൽ ഗവേണിങ്ങ് കൗൺസിൽ യോഗത്തിൽ വിവോ ഉൾപ്പെടെ എല്ലാ സ്പോൺസർമാരെയും നിലനിർത്തിയിരുന്നു. എന്നാൽ വിവോ ഒരു വർഷത്തേക്ക് പിരിഞ്ഞുപോകാനുള്ള സാധ്യതയാണുള്ളത്.

തീരുമാനം സൗഹാർദ്ദപരമായി മുന്നോട്ട് കൊണ്ടുപോവാനാണ് ശ്രമിക്കുന്നതെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇവിടെ, ഇരു കക്ഷികളും സൗഹാർദ്ദപരമായ വഴിപിരിയലാണ് നോക്കുന്നത്,” ഉദ്യോഗസ്ഥർ പറഞ്ഞു.

Read More: 2011 ലോകകപ്പ് സെമിയിൽ നെഹ്‌റയെ സഹായിച്ച അഫ്രീദിയും അക്തറും; സംഭവം വിവരിച്ച് ഇന്ത്യൻ പേസർ

“ഇത് സൂക്ഷ്മത വേണ്ട സമയമാണ്. ജാഗ്രത പുലർത്തുന്ന സമീപനം ആവശ്യമാണ്. നിങ്ങൾ സ്പോൺസർഷിപ്പ് പുനപ്പരിശോധിക്കുമെന്ന് പറഞ്ഞുകഴിഞ്ഞാൽ അത് സംബന്ധിച്ച് ഒന്നും ചെയ്തില്ലെങ്കിൽ അതിനെക്കുറിച്ച് ചോദ്യമുയരും. ചൈനീസ് കമ്പനികളുമായുള്ള ഇടപാടിനെക്കുറിച്ച് ചോദ്യങ്ങൾ വരും,” ഉദ്യോഗസ്ഥർ പറഞ്ഞു.

ഹ്രസ്വകാല സ്പോൺസർഷിപ്പ് കരാറിൽ താൽപ്പര്യമുണ്ടെന്ന് കരുതുന്ന രണ്ട് ഇന്ത്യൻ കമ്പനികളുമായി ബിസിസിഐ ഇതിനകം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു വർഷത്തെ കാലയളവിലേക്കാവും കരാർ.

“ടൂർണമെന്റ് ഇത്തവണ വിദേശത്താണ് നടക്കുന്നതിനാൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മുഴുവൻ തുകയും (440 കോടി രൂപ) ഉണ്ടാക്കാൻ പ്രയാസമാണ്. കൂടാതെ, ആളില്ലാത്ത ഒരു സ്റ്റേഡിയത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കില്ല. വിവോ ഔദ്യോഗികമായി പുറത്ത് പോയാൽ ഞങ്ങൾ അതിനായി ശ്രമിക്കേണ്ടി വരും, ”അദ്ദേഹം പറഞ്ഞു.

Read More: VIVO likely to quit as IPL 2020 title sponsors amid diplomatic tensions

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook