ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആദ്യ ജയം തേടി വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കെയ്ൻ വില്യംസണിന്റെ സൺറൈസേഴ്സ് ഹൈദരാബാദും നേർക്കുന്നേർ. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാർ കൂടിയായ നായകന്മാർ ഏറ്റുമുട്ടുന്ന പോരാട്ടത്തിൽ പ്രവചനങ്ങൾ അസാധ്യമാണ്. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

ബാറ്റിങ്ങിലും ബോളിങ്ങിലും സന്തുലിതമാണ് ഹൈദരാബാദും ബാംഗ്ലൂരും. എന്നാൽ വ്യക്തിഗത പ്രകടനങ്ങളായിരിക്കും വിജയികളെ തീരുമാനിക്കുക. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ സ്‌പിന്നർമാർക്ക് നിർണായക റോളാണുള്ളത്. അങ്ങനെയെങ്കിൽ സമകാലിന ക്രിക്കറ്റിലെ മികച്ച ഓരോ സ്‌പിന്നർമാരാണ് ഇരു ടീമുകളിലും ഉള്ളത്, റാഷിദ് ഖാനും യുസ്‌വേന്ദ്ര ചാഹലും.

Also Read: ആദ്യം ബാറ്റുകൊണ്ട് പിന്നെ പന്തുകൊണ്ട്; ഡൽഹിയുടെ തലവര മാറ്റിയെഴുതിയ സ്റ്റോയിനിസ്

പുതിയ പരിശീലകന് കീഴിലെത്തുന്ന ഹൈദരാബാദിന്റെ പ്രധാന പ്രതീക്ഷ അക്രമണകാരികളായ ഓപ്പണർമാരിലാണ്. ഓസിസ് താരം ഡേവിഡ് വാർണറും ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയുമാണ് ഹൈദരാബാദ് ഇന്നിങ്സ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ സീസണിൽ ടീമിനെ പ്ലേ ഓഫ് വരെയെത്തിക്കുന്നതിൽ ഇരുവരുടെയും പങ്ക് നിർണായകമായിരുന്നു. ഇത്തവണയും അത് ആവർത്തിച്ചാൽ ഹൈദരാബാദിനെ പിടിച്ചുകെട്ടുക അസാധ്യമായിരിക്കും.

നായകൻ കെയ്ൻ വില്യംസൺ മൂന്നാമനായി ഇറങ്ങുമ്പോങ മധ്യനിരയിൽ ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെയും വിജയ് ശങ്കറും കളിക്കും. മികച്ച ഓൾറൗണ്ട് നിരയാണ് ഹൈദരാബാദിന്റേത്. സ്‌പിന്നിൽ റാഷിദിനൊപ്പം തിളങ്ങാനും ബാറ്റിങ്ങിൽ വാലറ്റത്ത് വെടിക്കെട്ട് തീർക്കാനും സാധിക്കുന്ന വിരാട് സിങ് ഐപിഎൽ 13-ാം സീസൺ കാത്തിരിക്കുന്ന യുവതാരങ്ങളിലൊരാളാണ്. ഭുവനേശ്വർ കുമാറിനൊപ്പം ഖലീൽ അഹമ്മദ് പേസ് നിരയിൽ കുന്തമുനകളാകും.

Also Read: പണ്ടേ തോൽക്കേണ്ട മത്സരം സൂപ്പർ ഓവർ വരെയെത്തിച്ച മായങ്ക് മാജിക്കൽ ഇന്നിങ്സ്

2016ന് ശേഷം എല്ലാ തവണയും പ്ലേ ഓഫ് കളിച്ചെങ്കിലും ഒരിക്കൽ മാത്രമാണ് ഹൈദരാബാദിന് കിരീടം ഉയർത്താൻ സാധിച്ചത്. ഇത്തവണ അത് രണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ടീം. അതിന് ആദ്യ മത്സരത്തിലെ ജയം ഏറെ ആത്മവിശ്വാസം പകരുമെന്നും അവർ കരുതുന്നു.

Also Read: IPL 2020-DC vs KXIP: സ്റ്റോയിനിസിന്റെ ഷോക്കിൽ അടിതെറ്റി പഞ്ചാബ്; സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം

മികച്ച ബാറ്റിങ് നിരയാണ് ബാംഗ്ലൂരിന്റെയും കരുത്ത്. ഓപ്പണിങ് ബോളർമാരെ വെള്ളം കുടിപ്പിക്കാൻ കഴിയുന്ന നായകൻ വിരാട് കോഹ്‌ലിയും ഓസിസ് നായകൻ ആരോൺ ഫിഞ്ചും ഓപ്പണർമാരായി എത്തുമ്പോൾ മൂന്നാം നമ്പരിൽ എബി ഡി വില്ലിയേഴ്സുമുണ്ടാകും. ക്രിസ് മോറിസ്, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ എന്നിങ്ങനെ ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികൾക്ക് വെല്ലുവിളിയാകാൻ സാധിക്കുന്ന ഒരുപിടി താരങ്ങളാണ് മധ്യനിരയിൽ ടീമിന്റെ കരുത്ത്.

ബോളിങ്ങിൽ പ്രൊട്ടിയാസ് താരം ഡെയ്ൽ സ്റ്റെയിനിന്റെ സാനിധ്യം ബംഗ്ലൂരിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നു. ഒപ്പം ഉമേഷ് യാദവും പവൻ നേഗിയും യുസ്‌വേന്ദ്ര ചാഹലുമെത്തുന്നതോടെ ബോളിങ് ഡിപ്പാർട്മെന്റും ശക്തം.

Also Read: ഫ്ലൈയിങ് ഫാഫ്; മുംബൈ താരങ്ങളെ പുറത്താക്കാൻ ബൗണ്ടറിയിൽ ഡുപ്ലെസിസിന്റെ തകർപ്പൻ ക്യാച്ച്

കന്നികിരീടമാണ് ഇത്തവണയും വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിരുന്ന ബാംഗ്ലൂരിന് ഇത്തവണ തുടക്കം മുതലെ ശ്രദ്ധിക്കേണ്ടതുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook