IPL 2020-SRH vs RR: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സൺറെെസേഴ്‌സ് ഹെെദരബാദിന് ജയം. എട്ട് വിക്കറ്റിനാണ് ഹെെദരബാദ് രാജസ്ഥാനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ നേടിയ 154 റൺസ് 18.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തി സൺറെെസേഴ്‌സ് മറികടന്നു. മനീഷ് പാണ്ഡെയുടെ കലക്കൻ ഇന്നിങ്‌സാണ് ഹെെദരബാദിന് ജയം സമ്മാനിച്ചത്.

മനീഷ് പാണ്ഡെ 47 പന്തിൽ നിന്ന് പുറത്താകാതെ 83 റൺസ് നേടി. എട്ട് സിക്‌സും നാല് ഫോറും അടങ്ങിയതായിരുന്നു പാണ്ഡെയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. വെറും 28 പന്തിൽ നിന്നാണ് പാണ്ഡെ അർധ സെഞ്ചുറി തികച്ചത്. 51 പന്തിൽ നിന്ന് പുറത്താകാതെ 52 റൺസുമായി വിജയ് ശങ്കർ മികച്ച പിന്തുണ നൽകി. ശങ്കർ ആറ് ഫോറുകൾ നേടി. പത്ത് റൺസെടുത്ത ബെയർസ്റ്റോ, നാല് റൺസ് മാത്രം നെടിയ ഡേവിഡ് വാർണർ എന്നിവരുടെ വിക്കറ്റുകളാണ് സൺറെെസേഴ്‌സിന് നഷ്‌ടമായത്. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചറാണ് രണ്ട് വിക്കറ്റുകളും നേടിയത്.

Pandey and Shankar put on an unbeaten 140-run stand in the chase

ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 154 റൺസ് നേടിയത്.

രാജസ്ഥാനുവേണ്ടി സഞ്ജു സാംസൺ 26 പന്തിൽ 36 റൺസ് നേടി. മൂന്ന് ഫോറും ഒരു സിക്‌സും സഹിതമാണിത്. ബെൻ സ്റ്റോക്‌സ് 32 പന്തിൽ 30 റൺസും റിയാൻ പരാഗ് 12 പന്തിൽ 20 റൺസും നേടി. റോബിൻ ഉത്തപ്പ (13 പന്തിൽ 19), സ്റ്റീവ് സ്‌മിത്ത് (15 പന്തിൽ 19), ജോസ് ബട്‌ലർ (12 പന്തിൽ ഒൻപത്) എന്നിവരുടെ വിക്കറ്റുകളും രാജസ്ഥാന് നഷ്ടമായി.

ജോഫ്ര ആർച്ചർ ( ഏഴ് പന്തിൽ നിന്ന് 16 റൺസ്), രാഹുൽ തെവാതിയ ( മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസ്) എന്നിവർ പുറത്താകാതെ നിന്നു.

സണ്‍റൈസേഴ്‌സ് ഹൈദരബാദിനു വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. റോബിന്‍ ഉത്തപ്പ റണ്‍ഔട്ട് ആകുകയായിരുന്നു.

നേരത്തെ ടോസ് ജയിച്ച സണ്‍റൈസേഴ്‌സ് ഹൈദരബാദ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Read Also: ‘ചെണ്ട’യെന്ന് പരിഹസിച്ചവർക്കുള്ള മറുപടി ഇതാ; ഞെട്ടിച്ച് സിറാജ്, ഐപിഎല്ലിൽ ആദ്യം

പത്ത് മത്സരങ്ങളിൽ നിന്ന് നാല് ജയവും ആറ് തോൽവിയുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനുള്ളത്. അതേസമയം, പതിനൊന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ് നാല് ജയവും ഏഴ് തോൽവിയും അടക്കം എട്ട് പോയിന്റോടെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ഘട്ടത്തിലാണ്.

ഐപിഎൽ പോയിന്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസാണ് ഒന്നാം സ്ഥാനത്ത്. പത്ത് കളികളിൽ നിന്ന് ഏഴ് ജയവും മൂന്ന് തോൽവിയുമാണ് ഡൽഹിക്കുള്ളത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പത്ത് കളികളിൽ നിന്ന് ഏഴ് ജയവും മൂന്ന് തോൽവിയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. നെറ്റ് റൺ റേറ്റാണ് ഡൽഹിക്ക് മുൻതൂക്കം നൽകുന്നത്. ഒൻപത് കളികളിൽ നിന്ന് ആറ് ജയവും മൂന്ന് തോൽവിയുമായി മുംബൈ ഇന്ത്യൻസ് മൂന്നാം സ്ഥാനത്താണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook