IPL 2020 – RR vs DC Live Cricket Score: ഡൽഹിക്ക് ആറാം ജയം; പോയിന്റ് നിലയിൽ ഒന്നാമത്

IPL 2020 – RR vs DC Live Cricket Score: ഡൽഹിയുടെ മുൻനിര വിക്കറ്റുകൾ ആദ്യം നഷ്ടമായി. 79 ന് നാല് എന്ന നിലയിൽ നിന്നാണ് ഡൽഹി മികച്ച സ്‌കോറിലേക്ക് എത്തിയത്

IPL 2020 – RR vs DC Live Cricket Score: ഐപിഎല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 48 റൺസിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്.  ഡൽഹി ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ റോയൽസ് 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് മാത്രം അവശേഷിക്കെ 138 റൺസ് മാത്രമാണ് നേടാനായത്.

149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് രണ്ട് ഓവർ കഴിഞ്ഞപ്പോൾ തന്നെ ജോസ് ബട്ട്ലറുടെ വിക്കറ്റ് നഷ്ടമായി. എട്ട് പന്തിൽ നിന്ന് 13 റൺസായിരുന്നു ബട്ട്ലർ നേടിയത്. നായകൻ സ്റ്റീവ് സ്മിത്ത് 17 പന്തിൽ നിന്ന് 24 റൺസ് നേടി. സഞ്ജു സാംസണ് ഒൻപത് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമാണ് നേടാനായത്. യശസ്വി ജൈസ്വാൾ 36 പന്തിൽ നിന്ന് 34 റൺസെടുത്തു. മഹിപാൽ ലോമോർ ഒരു റൺ മാത്രം നേടി പുറത്തായി.

29 പന്തിൽ നിന്ന് 38 റൺസ് നേടിയ രാഹുൽ തെവാട്ടിയ അവസാന ഓവറിൽ റബാദയുടെ പന്തിൽ പുറത്തായി. മഹിപാൽ ലോമോർ (1) ആൻഡ്രു ടൈ (6) ജോഫ്ര ആർച്ചർ (2), ശ്രേയസ് ഗോപാൽ (1), കാർത്തിക് ത്യാഗി (2), വരുൺ അറോറ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഡൽഹിക്ക് വേണ്ടി റബാദ മൂന്ന് വിക്കറ്റും അശ്വിൻ രണ്ട് വിക്കറ്റും നേടി. നോർജെ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ക്യാപിറ്റൽസ് 184 റൺസ് നേടി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 184 റൺസ് നേടി.

ഡൽഹിയുടെ മുൻനിര വിക്കറ്റുകൾ ആദ്യം നഷ്ടമായി. 79 ന് നാല് എന്ന നിലയിൽ നിന്നാണ് ഡൽഹി മികച്ച സ്‌കോറിലേക്ക് എത്തിയത്. ഡൽഹിക്ക് വേണ്ടി ഹെറ്റ്‌മയർ 24 പന്തിൽ 45 റൺസ് നേടി. അഞ്ച് സിക്‌സും ഒരു ഫോറും അടങ്ങിയതായിരുന്നു ഹെറ്റ്‌മയറുടെ ഇന്നിങ്‌സ്. 30 പന്തിൽ നിന്ന് 39 റൺസുമായി സ്റ്റോയ്‌നിസും മികച്ച പ്രകടനം നടത്തി. രാജസ്ഥാനുവേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റും കാർത്തിക് ത്യാഗി, ആന്‍ഡ്രു ടൈ, രാഹുൽ തെവാതിയ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ടോസ് ലഭിച്ച രാജസ്ഥാൻ റോയൽസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ അഞ്ചിലും ഡൽഹി ജയിച്ചു.

Read Also: പൂർണ സജ്ജമെന്ന് കേരളം; ഏഷ്യൻ കപ്പിന് വേദിയാകാൻ സമ്മതപത്രം നൽകി

അതേസമയം, രാജസ്ഥാൻ റോയൽസ് മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആറ് മത്സരങ്ങളിൽ രണ്ട് വിജയം മാത്രമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് നയിക്കുന്ന രാജസ്ഥാൻ. ആദ്യ രണ്ട് കളികളിലെ മികച്ച പ്രകടനം പിന്നീടുള്ള മത്സരങ്ങളിൽ തുടരാൻ സാധിക്കാത്ത മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ ആരാധകരെ നിരാശപ്പെടുത്തുന്നു.

ഐപിഎൽ പോയിന്റ് പട്ടികയിൽ മുംബെെ ഇന്ത്യൻസാണ് രണ്ടാം സ്ഥാനത്ത്. സൺറെെസേഴ്‌സ് ഹെെദരബാദ്, കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ് എന്നീ ടീമുകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 score card rr vs dc live cricket score online

Next Story
പൂർണ സജ്ജമെന്ന് കേരളം; ഏഷ്യൻ കപ്പിന് വേദിയാകാൻ സമ്മതപത്രം നൽകി
The moderation of comments is automated and not cleared manually by malayalam.indianexpress.com