/indian-express-malayalam/media/media_files/uploads/2020/10/IPL-KKR.jpg)
IPL 2020-KKRvsCSK Live Cricket Score: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്ങ്സിനെ 10 റൺസിന് തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മറികടക്കാനായില്ല. രണ്ടാൺ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാനായത്.
ചെന്നൈക്ക് വേണ്ടി ഷെയ്ൻ വാട്സൺ അർദ്ധ സെഞ്ച്വറി നേടി. 40 പന്തിൽ നിന്നാണ് വാട്സൺ 50റൺസ് എടുത്ത് പുറത്തായത്. ഡുപ്ലസിസ് 17ഉം അമ്പാട്ടി റായുഡു 30ഉം നായകൺ ധോണി 11 റൺസ് നേടി. സാം കറൺ 17റൺസ് നേടി പുറത്തായി.രവീന്ദ്ര ജഡേജ പുറത്താകാതെ21 റൺസും കേദാർ ജാദവ് ഏഴ് റൺസും നേടി.
കൊൽക്കത്തക്ക് വേണ്ടി കെ നഗർകൊട്ടി, ശിവം മവി, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 167 സ്കോർ ചെയ്തത്. മുൻ നിരയും മധ്യനിരയും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്ക്കുവേണ്ടി രാഹുൽ ത്രിപാഠി നടത്തിയ പ്രകടനമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഓപ്പണിങ്ങിൽ പുതിയ പരീക്ഷണവുമായി ഇറങ്ങിയ കൊൽക്കത്തയുടെ നീക്കം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് രാഹുൽ ത്രിപാഠി നടത്തിയത്. ശുഭ്മാൻ ഗിൽ 11 റൺസിന് പുറത്തായപ്പോൾ മൂന്നമനായി ഇറങ്ങിയ നിതീഷ് റാണയ്ക്ക് രണ്ടക്കം പോലും കടക്കാൻ സാധിച്ചില്ല. നാലം നമ്പരിലെത്തിയ സുനിൽ നരെയ്ൻ 17 റൺസിനും ഒയിൻ മോർഗൻ 7 റൺസിനും ആന്ദ്രെ റസൽ 2 റൺസിനും പുറത്തായപ്പോഴും ക്രീസിൽ നിലയുറപ്പിച്ച ത്രിപാഠി തകർപ്പനടികളുമായി കൊൽക്കത്തൻ സ്കോർബോർഡ് ചലിപ്പിച്ചു. 51 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 81 റൺസെടുത്ത താരത്തിന്റെ പ്രകടനമാണ് വൻ നാണക്കേടിൽ നിന്നും കൊൽക്കത്തയെ രക്ഷപ്പെടുത്തിയത്.
നായകൻ ദിനേശ് കാർത്തിക് ഒരിക്കൽ കൂടി ബാറ്റിങ്ങിൽ താളം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. 12 റൺസ് മാത്രമാണ് താരത്തിന് ടീം സ്കോറിൽ കൂട്ടിച്ചേർക്കാൻ സാധിച്ചത്. കമലേഷ് നഗർകൊട്ടിയും ശിവം മവിയും അക്കൗണ്ട് പോലും തുറക്കാതെ കൂടാരം കയറിയപ്പോൾ 17 റൺസുമായി പാറ്റ് കമ്മിൻസ് പുറത്താകാതെ നിന്നു.
ചെന്നൈ ബോളിങ് നിരയിൽ ഷാർദുൽ ഠാക്കൂറിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. റൺസ് നിയന്ത്രിക്കുന്നതിനൊപ്പം രണ്ട് വിക്കറ്റും വീഴ്ത്തിയ താരം കൊൽക്കത്തയെ പിടിച്ചുകെട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു. വിൻഡീസ് താരം ഡ്വൊയ്ൻ ബ്രാവോ മൂന്ന് വിക്കറ്റും സാം കറൺ, കരൺ ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
7, 2020#KKR have won the toss and they will bat first against #CSK.#Dream11IPLpic.twitter.com/7iDHNesmDv
— IndianPremierLeague (@IPL)
#KKR have won the toss and they will bat first against #CSK.#Dream11IPLpic.twitter.com/7iDHNesmDv
— IndianPremierLeague (@IPL) October 7, 2020
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് XI: ശുഭ്മാൻ ഗിൽ, സുനിൽ നരെയ്ൻ, നിതീഷ് റാണ, ആന്ദ്രെ റസൽ, ദിനേശ് കാർത്തിക്, ഒയിൻ മോർഗൻ, രാഹുൽ ത്രിപാഠി, പാറ്റ് കമ്മിൻസ്, കെ നഗർകൊട്ടി, ശിവം മവി, വരുൺ ചക്രവർത്തി
ചെന്നൈ സൂപ്പർ കിങ്സ് പ്ലെയിങ് XI: ഷെയ്ൻ വാട്സൺ, ഫാഫ് ഡുപ്ലെസിസ്, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറൺ, ഡ്വെയ്ൻ ബ്രാവോ, കെ ശർമ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.