scorecardresearch
Latest News

IPL 2020 – CSK vs RCB:ചെന്നൈയ്ക്കായി പിടിച്ചു നിന്നത് റായിഡുവും ജഗദീശനും മാത്രം; 37 റൺസ് വിജയവുമായി ബാംഗ്ലൂർ

IPL 2020 – CSK vs RCB:നായകൻ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ചെന്നൈക്കെതിരെ ബാംഗ്ലൂർ 169 റൺസ് നേടിയത്

IPL 2020 – CSK vs RCB: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്ങ്സിനെതിരെ 37 റൺസിന്റെ വിജയവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ബാംഗ്ലൂർ ഉയർത്തിയ 170 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈക്ക് നിശ്ഛിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമാണ് നേടാനായത്.

ചെന്നൈക്ക് വേണ്ടി അമ്പാട്ടി റായിഡുവും നാരായൺ ജഗദീശനും മാത്രമാണ് പിടിച്ചു നിന്നത്. ഷെയ്ൻ വാട്സണും, ഫാഫ് ഡുപ്ലെസിസും നായകൻ എംഎസ് ധോണിയും അടക്കമുള്ളവർക്ക് ഫോം കണ്ടെത്താനായില്ല.

റായിഡു 40 പന്തിൽ നിന്ന് 42 റൺസ് നേടി പുറത്തായി. ജഗദീശൻ 28 പന്തിൽ നിന്ന് 33 റൺസ് നേടി. വാട്സൺ 18 പന്തിൽ നിന്ന് 14 റൺസും, ഡുപ്ലെസിസ് 10 പന്തിൽ നിന്ന് എട്ട് റൺസും, ധോണി ആറ് പന്തിൽ നിന്ന് ഒരു സിക്സറടക്കം 10 റൺസും നേടി പുറത്തായി. സാം കറൺ റൺസൊന്നുമെടുക്കാതെ പുറത്തായി. രവീന്ദ്ര ജഡേജ 7, ഡ്വെയ്ൻ ബ്രാവോ 7,  ഷാർദുൽ ഠാക്കൂർ 1, ദീപക് ചാഹർ 5 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് മൂന്നും വാഷിങ്ടൺ സുന്ദർ രണ്ടും വിക്കറ്റ് നേടി. യൂസ്വേന്ദ്ര ചാഹലും ഇസിരു ഉദാനയും ഓരോ വിക്കറ്റ് വീഴ്ത്തി.

നായകൻ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ 170 റൺസ് വിജയലക്ഷ്യം ഉയർത്താൻ റോയൽ ചലഞ്ചേഴ്സിനായത്. ബാറ്റിങ് നിര പരാജയപ്പെട്ടടുത്ത് കോഹ്‌ലിയുടെ ഒറ്റയാൾ പോരാട്ടമാണ് ബംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 169 റൺസ് അടിച്ചെടുത്തത്. 90 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് മൂന്നാം ഓവറിൽ തന്നെ രണ്ട് റൺസെടുത്ത ഫിഞ്ചിനെ നഷ്ടമായി. പിന്നാലെയെത്തിയ കോഹ്‌ലി മലയാളി താരം ദേവ്ദത്തിനൊപ്പം ചേർന്ന് രണ്ടാം വിക്കറ്റ് അഞധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാൽ ദേവ്ദത്തിന്റെ ഇന്നിങ്സ് 33 റൺസിൽ അവസാനിച്ചു. നാലമനായി ഇറങ്ങിയ ഡി വില്ലിയേഴ്സിന് അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല.

വാഷിങ്ടൺ സുന്ദർ 10 റൺസിനും പുറത്തായെങ്കിലും ക്രീസിൽ നിലയുറപ്പിച്ച നായകൻ സ്കോർബോർഡ് ചലിപ്പിച്ചുകൊണ്ടെയിരുന്നു. മധ്യനിരയിൽ ശിവം ദുബെയും നായകന് മികച്ച പിന്തുണ നൽകി.

സിഎസ്‌കെ ടീമിൽ നിന്ന് കേദാർ ജാദവിനെ ഒഴിവാക്കി. ഇതുവരെ മികച്ച പ്രകടനം നടത്താൻ ജാദവിനു സാധിച്ചിട്ടില്ല. ഷെയ്‌ൻ വാട്‌സണും ഡുപ്ലസിയും ബാറ്റിങ്ങിൽ തിളങ്ങിയാൽ സിഎസ്‌കെയുടെ കാര്യങ്ങൾ എളുപ്പമാകും. ധോണി അടക്കമുള്ള താരങ്ങൾക്ക് പ്രതീക്ഷകൾക്കൊത്തുയരാൻ ഇതുവരെ സാധിച്ചിട്ടില്ല. ധോണിയടക്കമുള്ള സിഎസ്‌കെ മധ്യനിരയ്‌ക്ക് രൂക്ഷ വിമർശനങ്ങളാണ് കേൾക്കേണ്ടിവരുന്നത്.

ചെന്നൈ സൂപ്പർ കിങ്സ് പ്ലെയിങ് XI: ഷെയ്ൻ വാട്സൺ, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റയ്ഡു, എംഎസ് ധോണി, സാം കറൺ, എൻ ജഗദീശൻ, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, കെ ശർമ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ജിഎം സിങ്, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ, ഇസുറു ഉദാന, ക്രിസ് മോറിസ്, നവ്ദീപ് സൈനി, യുസ്‌വേന്ദ്ര ചാഹൽ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2020 score card csk vs rcb live cricket score online

Best of Express