ബാംഗ്ലൂരിനെ പിടിച്ചുകെട്ടി സൺറൈസേഴ് ഹൈദരാബാദ്; പോയിന്റ് നിലയിൽ നാലാം സ്ഥാനത്തേക്ക്

ശക്തമായ ബൗളിങ്ങ് പ്രകടനത്താൽ ബാംഗ്ലൂരിനെ പിടിച്ചുകെട്ടാനായതാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ബാംഗ്ലൂരിനെ പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ബാംഗ്ലൂർ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പോയിന്റ് നിലയിൽ ഏഴാമതായിരുന്ന ഹൈദരാബാദ് ഈ ജയത്തോടെ നാലാം സ്ഥാനത്തെത്തി.

ശക്തമായ ബൗളിങ്ങ് പ്രകടനത്താൽ ബാംഗ്ലൂരിനെ പിടിച്ചുകെട്ടാനായതാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 120 വിക്കറ്റിൽ ഹൈദരാബാദ് പിടിച്ചുകെട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ 14.1 ഓവറിൽ തന്നെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനുവേണ്ടി വൃദ്ധിമാൻ സാഹ 32 പന്തിൽ നിന്ന് 39 റൺസും മനീഷ് പാണ്ഡെ 19 പന്തിൽ നിന്ന് 26 റൺസും നേടി. കളിയുടെ അവസാനത്തിൽ ജേസൺ ഹോൾഡർ 10 പന്തിൽ നിന്ന് 26റൺസ് നേടി. ഡേവിഡ് വാർണർ അഞ്ച് പന്തിൽ നിന്ന് എട്ട് റൺസ് നേടി തുടക്കത്തിൽ പുറത്തായിരുന്നു. കെയിൻ വില്യംസൺ 14 പന്തിൽനിന്ന് എട്ട് റൺസ് നേടി. അഭിഷേക് ശർമ അഞ്ച് പന്തിൽ നിന്ന് എട്ട് റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 120 റൺസിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മൂന്നാം ഓവറിൽ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ നഷ്ടമായി. വെടിക്കെട്ട് പ്രകടനവുമായി കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ ദേവ്ദത്തിന് ഇന്ന് രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. പിന്നാലെ തന്നെ നായകൻ വിരാട് കോഹ്‌ലിയെയും നഷ്ടമായത് ബാംഗ്ലൂരിന് ഇരട്ടി പ്രഹരമായി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ജോഷ് ഫിലിപ്പെ ഡി വില്ലിയേഴ്സ് കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ വൻതകർച്ചയിൽ നിന്നും കരകയറ്റിയത്. എന്നാൽ ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ് 24 റൺസിലും ജോഷിന്റെ ഇന്നിങ്സ് 32 റൺസിലും അവസാനിച്ചു. വാഷിങ്ടൺ സുന്ദർ 21 റൺസിന് പുറത്തായപ്പോൾ ക്രിസ് മോറിസിനും ഇസുറു ഉദാനയ്ക്കും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ദേവ്ദത്ത് പടിക്കൽ, ജോഷ് ഫിലിപ്പെ, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ജിഎം സിങ്, വാഷിങ്ടൺ സുന്ദർ, ക്രിസ് മോറിസ്, ഇസുറു ഉദാന, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് XI: ഡേവിഡ് വാർണർ, വൃദ്ധിമാൻ സാഹ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, അബ്ദുൾ സമദ്, ജേസൺ ഹോൾഡർ, എ ശർമ, റഷിദ് ഖാൻ, എസ് നദീം, എസ് ശർമ, ടി നടരാജൻ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 rcb vs srh live cricket score online match result

Next Story
ഡൽഹിയെ ഒമ്പത് വിക്കറ്റിന് തറപറ്റിച്ച് മുംബൈ
The moderation of comments is automated and not cleared manually by malayalam.indianexpress.com