ബാംഗ്ലൂരിന് മുന്നിൽ വില്ലനായി വില്യംസൺ; ഫൈനൽ കാണാതെ പുറത്ത്

ഇന്ന് ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനൽ കാണാതെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുറത്ത്. എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് ആറു വിക്കറ്റിന് പരാജയപ്പെട്ടാണ് ബാംഗ്ലൂർ പുറത്തായിരിക്കുന്നത്. ബോളർമാരോടൊപ്പം ബാറ്റിങ്ങിൽ കെയ്ൻ വില്യംസണും തിളങ്ങിയതോടെയാണ് ജയം ഹൈദരാബാദ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ശ്രീവത്സ് ഗോസ്വാമിയെ പുറത്താക്കി മുഹമ്മദ് സിറാജ് ബാംഗ്ലൂർ പ്രതീക്ഷകൾക്ക് ജീവൻ നൽകി. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ നായകൻ ഡേവിഡ് വാർണറെയും (17) സിറാജ് മടക്കി.

24 റൺസ് നേടിയ മനീഷ് പാണ്ഡെ രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. എന്നാൽ സാവധാനം തുടങ്ങിയ കെയ്ൻ വില്യംസൺ ആവശ്യമായ സമയത്ത് അനിവാര്യമായ പ്രകടനമാണ് പുറത്തെടുത്തത്. ഏഴ് റൺസുമായി പ്രിയം ഗാർഗും പുറത്തായപ്പോഴും ക്രീസിൽ നിലയുറപ്പിച്ച വില്യംസൺ അർധസെഞ്ചുറി തികച്ചു.

നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 131 റൺസിലെത്തിയത്. നായകൻ കോഹ്‌ലിയുൾപ്പടെയുള്ള താരങ്ങൾ കളി മറന്ന മത്സരത്തിൽ എബി ഡി വില്ലിയേഴ്സിന്റെ ഒറ്റയാൾ പോരാട്ടമാണ് വൻ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തന്നെ പിഴച്ചു. ഓപ്പണറായെത്തിയ നായകൻ കോഹ്‌ലി (6) രണ്ടാം ഓവറിൽ തന്നെ മടങ്ങി. പിന്നാലെ ദേവ്ദത്തും (1) കൂടാരം കയറിയതോടെ ബാംഗ്ലൂരിനെതിരെ ഹൈദരാബാദ് ആധിപത്യം ഉറപ്പിച്ചു. ഇരു താരങ്ങളെയും പുറത്താക്കിയത് ജേസൺ ഹോൾഡറായിരുന്നു. ഓരോൺ ഫിഞ്ചും ഡി വില്ലിയേഴ്സും പൊരുതി നോക്കിയെങ്കിലും ഫിഞ്ചിന്റെ ഇന്നിങ്സ 32 റൺസിലവസാനിച്ചു.

നേരിട്ട ആദ്യ പന്തിൽ തന്നെ മൊയ്ൻ അലിയെ മടക്കി റഷിദിന്റെ സ്ട്രോക്ക്. പിന്നാലെ ശിവം ദുബെ (8) ഹോൾഡറിന് മുന്നിൽ വീണു. വാഷിങ്ടൺ സുന്ദർ അഞ്ച് റൺസിനും പുറത്തായപ്പോൾ ഡിവില്ലിയേഴ്സ് അർധസെഞ്ചുറി തികച്ചു. 43 പന്തിൽ 56 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഇന്നത്തെ മത്സരത്തിൽ തോൽക്കുന്നവർ ഐപിഎല്ലിൽ നിന്നു പുറത്താകും. ഇന്ന് ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രണ്ടാം ക്വാളിഫയറിൽ ജയിക്കുന്നവരായിരിക്കും ഐപിഎ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 rcb vs srh eliminator score card match result live updates

Next Story
ബൂം..,ബൂം..,ബുംറ; ഇന്ത്യയുടെ വജ്രായുധം, ഐപിഎല്ലിൽ റെക്കോർഡ്jasprit bumrah, mi vs rcb, viart kohli, cricket news, jasprit bumrah ipl, jasprit bumrah mumbai indians, jasprit bumrah ipl, jasprit bumrah ipl 2020, ipl 2020, indian premier league 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com