IPL 2020-RCB vs RR: രാജസ്ഥാന് വീണ്ടും അടിതെറ്റി; ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് വിജയം

IPL 2020-RCB vs RR: ഈ സീസണിൽ മധ്യ ഓവറുകളിൽ 151 പന്തുകൾ കോഹ്‌ലി നേരിട്ടു, നേടാനായത് വെറും 165 റൺസ്

royal challengers bangalore, rcb, rcb vs srh, rcb ipl, sunrisers hyderabad, srh, srh ipl, yuzvendra chahal, chahal, chahal rcb, devdutt padikkal, padikkal, ab de villiers, ipl, ipl 2020, cricket news

IPL 2020-RCB vs RR:  ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. 178 റൺസ് വിജയലക്ഷ്യം നായകൻ വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് താരം എബി ഡി വില്ലിയേഴ്സിന്റെയും പ്രകടനമാണ് വിജയത്തിലേക്ക് എത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ 23ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ ആരോൺ ഫിഞ്ചിനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് നായകൻ വിരാട് കോഹ്‌ലി നടത്തിയ രക്ഷാപ്രവർത്തനം ബാംഗ്ലൂരിന് വിജയ പ്രതീക്ഷ നൽകി. എന്നാൽ അടുത്തടുത്ത പന്തുകളിൽ ദേവ്ദത്തിനെയും (35 റൺസ്) വിരാട് കോഹ്‍‌ലിയെയും (43 റൺസ്) തെവാഥിയും കാർത്തിക് ത്യാഗിയും പുറത്താക്കി.

എന്നാൽ എബി ഡി വില്ലിയേഴ്സ് ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ജയത്തിലേക്ക് ബാംഗ്ലൂർ അനായാസം നീങ്ങി. അവസാന ഓവറിൽ അർധസെഞ്ചുറി തികച്ച ഡിവില്ലിയേഴ്സ് ടീമിനെ വിജയത്തിലേക്കും എത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 177 റൺസ് അടിച്ചെടുത്തത്. സീസണിൽ ആദ്യമായി താളം കണ്ടെത്തിയ റോബിൻ ഉത്തപ്പയും ഒരിക്കൽ കൂടി അർധസെഞ്ചുറിയുമായി തിളങ്ങിയ നായകൻ സ്റ്റീവ് സ്‌മിത്തുമാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നായകൻ സ്റ്റീവ് സ്മിത്ത് ഇന്നും ഓപ്പണിങ്ങിൽ ഒരു പരീക്ഷണം നടത്തി. ബട്‌ലറെ പിൻവലിച്ച് ഉത്തപ്പയെ ഓപ്പണറായി ഇറക്കിയ സ്മിത്തിന്റെ തന്ത്രം വിജയമായിരുന്നു. ഒന്നാം വിക്കറ്റിൽ ബെൻ സ്റ്റോക്സിനൊപ്പം ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത താരം 22 പന്തിൽ 41 റൺസുമായാണ് കൂടാരം കയറിയത്. 15 റൺസെടുത്ത സ്റ്റോക്സിന്റെ വിക്കറ്റാണ് രാജസ്ഥാന് തുടക്കത്തിൽ നഷ്ടമായത്.

Read Also: കോഹ്‌ലിയെയും ഡി വില്ലിയേഴ്‌സിനെയും ഐപിഎല്ലിൽ നിന്നു ‘വിലക്കണം’; കാരണം വ്യക്തമാക്കി കെ.എൽ.രാഹുൽ

മലയാളി താരം സഞ്ജു സാംസൺ (9 റൺസ്) ഇന്നും നിരാശപ്പെടുത്തി. 24 റൺസുമായി ജോസ് ബട്‌ലറും കൂടാരം കയറിയതോടെ രാജസ്ഥാൻ തകർച്ചയിലേക്ക് എന്ന് തോന്നിച്ചു. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച സ്‌മിത്ത് രാജസ്ഥാൻ സ്കോർബോർഡ് ചലിപ്പിച്ചു. 36 പന്തിൽ 57 റൺസുമായി താരം അവസാന ഓവറിലാണ് പുറത്തായത്.

വെടിക്കെട്ട് തുടക്കം ലഭിച്ച രാജസ്ഥാന്റെ മുന്നേറ്റം തടുത്തത് ക്രിസ് മോറിസും യുസ്‌വേന്ദ്ര ചാഹലും ചേർന്നായിരുന്നു. സ്റ്റോക്സിനെ ആദ്യം പുറത്താക്കിയ മോറിസിന് പിന്നാലെ അടുത്തടുത്ത പന്തുകളിൽ ഉത്തപ്പയെയും സഞ്ജുവിനെയും ചാഹൽ മടക്കി. പിന്നാലെ എത്തിയ ബട്‌ലറെയും സ്‌മിത്തിനെയും പുറത്താക്കിയത് ക്രിസ് മോറിസായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 rcb vs rr live updates score card

Next Story
IPL 2020- KKR vs MI: സർവാധിപത്യം, കൊൽക്കത്തയെ എട്ട് വിക്കറ്റിനു തോൽപ്പിച്ച് മുംബൈipl 2020, KKR playing 11, ipl, KKR vs MI , kkr vs mi playing 11, KKR vs MI dream 11 team prediction, Kolkata Knight Riders vs Mumbai Indians dream 11 prediction, ipl live score, ipl live, kkr vs mi dream 11, KKR playing 11, MI team 2020, KKR team 2020 players list, kkr vs mi prediction, ipl live score, playing 11 today match, ipl live score, today ipl match, kkr vs mi match prediction, Mumbai Indians team 2020, Kolkata Knight Riders playing 11, KKR team 2020 players list, kkr vs mi players list
The moderation of comments is automated and not cleared manually by malayalam.indianexpress.com