IPL 2020-RCB vs KKR: കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ. ആദ്യം ബാറ്റ് ചെയ്‌ത് കൊൽക്കത്തയുടെ 84 റൺസ് എന്ന ചെറിയ സ്‌കോർ 13.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ആർസിബി മറികടന്നു.

ഓപ്പണർമാരായ ആരോൺ ഫിഞ്ച് ( 21 പന്തിൽ 16 റൺസ്), ദേവ്‌ദത്ത് പടിക്കൽ (17 പന്തിൽ 25 റൺസ്) എന്നിവരുടെ വിക്കറ്റുകളാണ് ആർസിബിക്ക് നഷ്‌ടമായത്. ഗുർകീർത് സിങ് മൻ ( 26 പന്തിൽ 21 റൺസ്), നായകൻ വിരാട് കോഹ്‌ലി (17 പന്തിൽ 18 റൺസ്) എന്നിവർ പുറത്താകാതെ നിന്നു. കൊൽക്കത്തയ്‌ക്ക് വേണ്ടി ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റ് വീഴ്ത്തി. ദേവ്‌ദത്ത് പടിക്കൽ റൺഔട്ട് ആകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്യുന്ന കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തി 84 റൺസ് മാത്രമാണ് നേടിയത്. 32 റൺസിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്‌ടമായി.

രാഹുൽ ത്രിപതി, നിതീഷ് റാണ എന്നിവരെ തുടർച്ചയായ രണ്ട് പന്തുകളിൽ മൊഹമ്മദ് സിറാജാണ് മടക്കിയത്. ശുഭ്‌മാൻ ഗില്ലിനെ തൊട്ടടുത്ത ഓവറിൽ സെെനിയും പുറത്താക്കി. രണ്ടാം ഓവറിനായി എത്തിയ സിറാജ് ബാൻടണെ കൂടി മടക്കിയതോടെ കൊൽക്കത്തയുടെ നില പരുങ്ങലിലായി. ഒൻപതാം ഓവറിൽ ദിനേശ് കാർത്തിക്കിനെ കൂടി മടക്കി ചഹൽ കൊൽക്കത്തയെ കൂടുതൽ പ്രതിരോധത്തിലാക്കി.

34 പന്തിൽ നിന്ന് 30 റൺസ് നേടിയ ഓയിൻ മോർഗൻ മാത്രമാണ് കൊൽക്കത്തയ്‌ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാല് റൺസെടുത്ത പാറ്റ് കമ്മിൻസ്, 12 റൺസെടുത്ത കുൽദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളും കൊൽക്കത്തയ്‌ക്ക് നഷ്ടമായി. ലോക്കി ഫെർഗൂസൻ 16 പന്തിൽ നിന്ന് 19 റൺസെടുത്ത് പുറത്താകാതെ നിന്നു.

ആർസിബിക്ക് വേണ്ടി മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും യുസ്‌വേന്ദ്ര ചഹൽ രണ്ട് വിക്കറ്റും നേടി. നവ്‌ദീപ് സെെനി, വാഷിങ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് നേടി.

Read Also: ‘ചെണ്ട’യെന്ന് പരിഹസിച്ചവർക്കുള്ള മറുപടി ഇതാ; ഞെട്ടിച്ച് സിറാജ്, ഐപിഎല്ലിൽ ആദ്യം

ടോസ് ജയിച്ച കൊൽക്കത്ത നായകൻ ഓയിൻ മാേർഗൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കൊൽക്കത്ത പ്ലേയിങ് ഇലവൻ: ശുഭ്‌മാൻ ഗിൽ, രാഹുൽ ത്രിപതി, നിതീഷ് റാണ, ഓയിൻ മോർഗൻ, ദിനേശ് കാർത്തിക്, ടോം ബാൻടൺ, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൻ, കുൽദീപ് യാദവ്, പ്രസീദ് കൃഷ്‌ണ, വരുൺ ചക്രവർത്തി

ബാംഗ്ലൂർ പ്ലേയിങ് ഇലവൻ: ദേവ്‌ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്‌സ്, ഗുർകീർത് സിങ് മൻ, വാഷിങ്‌ടൺ സുന്ദർ, ക്രിസ് മോറിസ്, ഇസുരു ഉദാന, മൊഹമ്മദ് സിറാജ്, നവ്‌ദീപ് സെെനി, യുസ്‌വേന്ദ്ര ചഹൽ

Read Also: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി രക്ഷയില്ല; കാരണം ഇതാണ്

പത്ത് കളികളിൽ നിന്ന് ഏഴ് വിജയവും മൂന്ന് തോൽവിയുമായി 14 പോയിന്റോടെ ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് ആർസിബി. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കോഹ്‌ലിപ്പട ഇപ്പോൾ. കൊൽക്കത്തയാകട്ടെ പത്ത് കളികളിൽ അഞ്ച് ജയവും അഞ്ച് തോൽവിയുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook