Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

അർധസെഞ്ചുറിയുമായി രഹാനെയും ധവാനും; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് തകർപ്പൻ ജയം

നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂരും തൊട്ടുപിന്നിലുള്ള ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഇന്നത്തെ പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിൽ പ്ലേ ഓഫ് ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന് തകർത്ത ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനവും പ്ലേ ഓഫും ഉറപ്പിച്ചു. ബാംഗ്ലൂർ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം ഒരു ഓവറും ആറു വിക്കറ്റും ബാക്കിയിരിക്കെ ഡൽഹി മറികടക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ശിഖർ ധവാന്റെയും ഇന്നിങ്സാണ് ഡൽഹി വിജയം അനായാസമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലെ പൃഥ്വി ഷായെ നാഷ്ടമായ ഡൽഹി ഒന്ന് പതറിയെങ്കിലും രഹാനെയും ധവാനും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കൃത്യമായ സാഹചര്യങ്ങളിൽ ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും ഡൽഹി സ്കോർബോർഡ് ചലിപിപിച്ചു. രഹാനെ 46 പന്തിൽ 60 റൺസ് നേടിയപ്പോൾ ശിഖർ ധവാന്റെ സമ്പാദ്യം 41 പന്തിൽ 54 റൺസായിരുന്നു.

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 153 റൺസ് വിജയലക്ഷ്യം ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസ് അടിച്ചെടുത്തത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഡൽഹി ബോളർമാർ ആധിപത്യം ഏറ്റെടുത്തെങ്കിലും ക്രീസിൽ നിലയുറപ്പിച്ച് കളിച്ച് മറ്റൊരു അർധസെഞ്ചുറി ലീഗിൽ തികച്ച മലയാളി താരം ദേവ്ദത്തിന്റെ ഇന്നിങ്സാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് അഞ്ചാം ഓവറിൽ തന്നെ ജോഷ് ഫിലിപ്പയെ നഷ്ടമായി. എന്നാൽ നായകൻ വിരാട് കോഹ്‌ലിയെ (29 റൺസ്) കൂട്ടുപിടിച്ച് ദേവ്ദത്ത് ബാംഗ്ലൂരിന് അടിത്തറ പാകി. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി തികച്ച കൂട്ടുകെട്ട് പൊളിച്ചത് കോഹ്‌ലിയെ പുറത്താക്കി ആർ അശ്വിനായിരുന്നു. അപ്പോഴും ക്രീസിൽ നിലയുറപ്പിച്ച ദേവ്ദത്തിന്റെ അടുത്ത കൂട്ട് വെടിക്കെട്ട് താരം ഡി വില്ലിയേഴ്സായിരുന്നു. എന്നാൽ അത് അധികം നീളാതെ 41 പന്തിൽ 50 റൺസ് നേടിയ ദേവ്ദത്തിനെ പുറത്താക്കിയ നോർഷെഅതേ ഓവറിൽ ക്രിസ് മോറിസിനെയും പുറത്താക്കി ഡൽഹിക്ക് ബ്രേക്ക് ത്രൂ നൽകി.

പിന്നെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഡി വില്ലിയേഴ്സ് (35 റൺസ്) ഡൽഹി ബോളർമാരെ അതിർത്തി കടത്തുന്നതിലും സ്കോർബോർഡ് അതിവേഗം ചലിപ്പിക്കുന്നതിലും വിജയിച്ചു. ശിവം ദുബെ (17 റൺസ്) മികച്ച പിന്തുണ നൽകുകയും ചെയ്തു. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റ് വലിച്ചെറിഞ്ഞത് ബാംഗ്ലൂരിന് തിരിച്ചടിയായി.

ഡൽഹിക്കുവേണ്ടി ആൻറിച്ച് നോർഷെ മൂന്ന് വിക്കറ്റ് വീഴ്ത്തി. കഗിസോ റബഡ രണ്ട് ബാംഗ്ലൂർ താരങ്ങളെ കൂടാരം കയറ്റിയപ്പോൾ ആർ അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കി.

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് XI: ശിഖർ ധവാൻ, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, മാർക്കസ് സ്റ്റൊയിനിസ്, ഡാനിയേൽ സാംസ്, അക്സർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാഡ, ആൻറിച്ച് നോർഷെ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ദേവ്ദത്ത് പടിക്കൽ, ജോഷ് ഫിലിപ്പെ, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ക്രിസ് മോറിസ്, ഇസുറു ഉദാന, അഹമ്മദ്, എം സിറാജ്, യുസ്‌വേന്ദ്ര ചാഹൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 rcb vs dc live match result scorecard

Next Story
ഒറ്റക്കൊമ്പൻ: പ്ലേ ഓഫ് കാണാതെ രാജസ്ഥാൻ പുറത്തായെങ്കിലും താരമായി ജോഫ്ര ആർച്ചർipl, ipl 2020, jofra archer, jodra archer bowling speed, jofra archer ipl kkr vs rr, jofra archer rr vs kkr, jofra archer speed, ipl 2020 updates
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express