IPL 2020: രാജസ്ഥാനും തിരിച്ചടി; വെടിക്കെട്ട് താരം ബെൻ സ്റ്റോക്സ് തുടക്കത്തിലുണ്ടാകില്ല

വ്യക്തിപരമായ കാരണങ്ങളാൽ ന്യൂസിലൻഡിലാണ് ബെൻ സ്റ്റോക്സ് ഇപ്പോൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പ് ശ്രദ്ധേയമാകുന്നത് താരങ്ങളുടെ അഭാവംകൊണ്ട് കൂടിയാണ്. ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, ഹർഭജൻ സിങ് എന്നിവർക്ക് പുറമെ പേസ് ഇതിഹാസം ലസിത് മലിംഗയും ഓസ്ട്രേലിയൻ താരം കെയ്ൻ റിച്ചാർഡ്സണുമെല്ലാം ഐപിഎൽ 13-ാം പതിപ്പിൽ നിന്ന് പിന്മാറി. വൻ തുക മുടക്കി താരങ്ങളെ ടീമിലെത്തിച്ച് ഫ്രാഞ്ചൈസികൾക്കും താരങ്ങളുടെ മിന്നും പ്രകടനം കാത്തിരുന്ന ആരാധകർക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇക്കൂട്ടത്തിൽ ഇപ്പോൾ ഉയർന്നുകേൾക്കുന്ന മറ്റൊരു പേരാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്റേത്.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരം, ഓൾറൗണ്ടർ കൂടിയായ ബെൻ സ്റ്റോക്സും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ ടീമിനൊപ്പം ചേരില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗിയായ പിതാവിനൊപ്പം ന്യൂസിലൻഡിലാണ് താരമിപ്പോൾ. ഇക്കാരണത്താലാണ് സ്റ്റോക്സ് ഇതുവരെ രാജസ്ഥാൻ ക്യാമ്പിലെത്തത്തത്.

“ന്യൂസിലൻഡിലെത്തിയ ബെൻ സ്റ്റോക്സ് അവിടെ നിയമപ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി. ഇപ്പോൾ അദ്ദേഹം പിതാവിനൊപ്പമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു,” രാജസ്ഥാൻ റോയൽസുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ് ബെൻ സ്റ്റോക്സ്. 12.5 കോടി മുടക്കിയാണ് താരത്തെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.

നിലവിലെ സാഹചര്യത്തിൽ അദ്ദേഹം ന്യൂസിലൻഡിൽ ക്വാറന്റൈൻ പൂർത്തിയാക്കിയിട്ടെയുള്ളെങ്കിൽ ഐപിഎല്ലിന്റെ തുടക്കത്തിൽ അദ്ദേഹത്തെ ലഭ്യമാകാൻ സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇപ്പോൾ ബെൻ സ്റ്റോക്സ് കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിന് തന്നെയാണ് ടീമും പ്രാധാന്യം നൽകുന്നതെന്ന് ടീം അറിയിച്ചു.

മാർച്ച് 29നായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഏപ്രിൽ 15ലേക്ക് മാറ്റി. സാഹചര്യം കൂടുതൽ വഷളായതോടെ അനിശ്ചിതകാലത്തേക്ക് ഐപിഎൽ റദ്ദാക്കിയ ബിസിസിഐയും ഐപിഎൽ ഗവേണിങ് ബോഡിയും ഇന്ത്യയ്ക്ക് പുറത്ത് വേദികൾ തിരയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎഇയിൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്.

ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംങ്സും ഏറ്റുമുട്ടും. നേരിടും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.30ന് അബുദാബിയിലാണ് ആദ്യ മത്സരം. “നിലവിലെ ജേതാക്കളും എതിരാളികളുമായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ സെപ്റ്റംബർ 19 ന് അബുദാബിയിൽ നടക്കുന്ന മത്സരത്തോടെ സീസൺ ആരംഭിക്കും,” എന്ന് ഗവേണിങ് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 rajasthan royals star ben stokes could miss first part of ipl 2020

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com