മുംബൈ: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിനായി കാത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഐപിഎൽ മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ യുഎഇയിൽ സംഘടിപ്പിക്കാൻ ബിസിസിഐ തീരുമാനിക്കുകയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന അവസരത്തിലാണ് കോവിഡ് വീണ്ടും വെല്ലുവിളിയാകുന്നത്. രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിങ് പരിശീലകൻ ദിശാന്ത് യാഗ്‌നിക്കിന് കോവിഡ് സ്ഥിരീകരിച്ചതായി ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു. യുഎഇയിലേക്ക് പുറപ്പെടുന്നതിനായി ടീം അടുത്തയാഴ്ച മുംബൈയിൽ ഒത്തുചേരാനിരിക്കെയാണ് പരിശീലകന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഉദയ്പൂരിലെ സ്വന്തം വീട്ടിലുള്ള ദിശാന്തിനോട് ആശുപത്രിയിൽ ചികിത്സ നേടാൻ നിർദേശിച്ചിട്ടുണ്ട. 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം രണ്ട് കോവിഡ് പരിശോധനകൾ കൂടി പൂർത്തിയാക്കിയ ശേഷമെ അദ്ദേഹത്തിനിനി ടീമിനൊപ്പം ചേരാൻ സാധിക്കു. താരങ്ങൾക്കും സ്റ്റാഫിനും രണ്ട് കോവിഡ് ടെസ്റ്റുകളാണ് ബിസിസിഐ നിഷ്കർശിക്കുന്നത്. എന്നാൽ ഇതിന് പുറമെ രാജസ്ഥാൻ റോയൽസ് ഒരു അധിക പരിശോധന കൂടെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Also Read: IPL 2020: കോഹ്‌ലിയെ ടീമിലെത്തിക്കാൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ്; ഒരു കണ്ടീഷൻ
അതേസമയം ദിശാന്ത് യാഗ്‌നിക്കുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ റോയൽസ് താരങ്ങളോ ഐപിഎല്ലിൽ പങ്കെടുക്കുന്ന ആരും തന്നെയും ദിശാന്തുമായി ബന്ധപ്പെട്ടട്ടില്ലെന്നും ടീം മാനേജ്മെന്റ് സ്ഥിരീകരിച്ചു.
Also Read: IPL 2020: ധോണി 2022-ലെ ഐപിഎല്ലും കളിക്കാന്‍ സാധ്യത: ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) യുഎഇയില്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ഇതോടെ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ വച്ച് ഈ വര്‍ഷത്തെ ഐപിഎല്‍ നടക്കുമെന്ന് ഉറപ്പായിരുന്നു. 53 ദിവസമാണ് ടൂർണമെന്റ്. 10 ആഫ്റ്റർനൂൺ മത്സരങ്ങളുണ്ടാവും. ഉച്ചക്ക് 3.30നാണ് ആഫ്റ്റർനൂൺ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 7.30നാണ് ഈവനിങ്ങ് മത്സരങ്ങൾ.