IPL 2020 Points Table, Orange Cap, Purple Cap Update: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിംഗ്സ് ഇലവൻ പഞ്ചാബ് വിജയവഴികളിലേക്ക് മടങ്ങിയെത്തിയത്. ആദ്യം ബാറ്റിങ് ചെയ്യാൻ തിരഞ്ഞെടുത്ത ആർ‌സി‌ബി ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി ഇന്നിങ്സ് പൂർത്തിയാക്കിയപ്പോൾ, പഞ്ചാബിനു വേണ്ടി ക്യാപ്റ്റൻ കെ‌എൽ രാഹുലിനും ക്രിസ് ഗെയ്‌ലിനും ഈ വിജയലക്ഷ്യം എളുപ്പത്തിൽ മറി കടക്കാനായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ, പഞ്ചാബിന് ശക്തമായ തുടക്കത്തോടെ ഇന്നിങ്സ് ആരംഭിക്കാനും അവസാന ഓവർ വരെ അത് പിന്തുടരാനും കഴിഞ്ഞു. മത്സരത്തിന്റെ അവസാന പന്തിൽ നിക്കോളാസ് പുരാനിൽ നിന്ന് ഒരു സിക്സർ കൂടി വന്നതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എന്ന നിലയിൽ മത്സരം അവസാനിപ്പിക്കാൻ പഞ്ചാബിന് സാധിച്ചു.

Read More: കൊൽക്കത്തയ്‌ക്ക് പുതിയ ക്യാപ്‌റ്റൻ; നായകസ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി കാർത്തിക്

ഈ വിജയത്തോടെ പഞ്ചാബാന് രണ്ട് പോയിന്റ് കൂടി നേടാനായി. മാത്രമല്ല പ്ലേ ഓഫുകളിൽ ഇടം നേടാമെന്ന അവരുടെ പ്രതീക്ഷയും സജീവമാക്കി. അവസാന മത്സരം വിജയിച്ചെങ്കിലും കെ‌എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലാണ്. 10 പോയിന്റുമായി ആർ‌സി‌ബി മൂന്നാം സ്ഥാനത്താണ്.

എട്ട് മത്സരങ്ങളിൽ നിന്ന് ആറ് ജയം നേടിയ ഡൽഹി ക്യാപിറ്റൽസാണ് 12 പോയിന്റോടെ ഒന്നാമത്. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയ മുംബൈ ഇന്ത്യൻസ് 10 പോയിന്റോടെ രണ്ടാമതുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് നാലാമത്. ഏഴ് കളികളിൽ നിന്ന് നാല് ജയവുമായി എട്ട് പോയന്റാണ് കൊൽക്കത്തക്ക്. സൺറൈസേഴ്സ് ഹൈദരാബാദാണ് അഞ്ചാമത്. എട്ട് കളിയിൽ നിന്ന് മൂന്ന് ജയം നേടിയ ടീമിന് ആറ് പോയിന്റാണ്. ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസുമാണ് ആറ്, ഏഴ് സ്ഥാനങ്ങളിൽ. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം വീതം നേടിയ ഇരു ടീമുകൾക്കും ആറ് പോയിന്റ് വീതമാണ്.

Read More: കോഹ്‌ലിയെയും ഡി വില്ലിയേഴ്‌സിനെയും ഐപിഎല്ലിൽ നിന്നു ‘വിലക്കണം’; കാരണം വ്യക്തമാക്കി കെ.എൽ.രാഹുൽ

Orange Cap- ഓറഞ്ച് ക്യാപ്പ്

പുറത്താകാതെ 49 പന്തിൽ 61 റൺസ് നേടിയ കെഎൽ രാഹുലിന്റെ പ്രകടനം ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ താരത്തെ മുന്നിൽ നിലനിർത്തി. എട്ട് മത്സരങ്ങളിൽ നിന്ന് ഇതുവരെ 448 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ഈ സീസണിൽ റൺ വേട്ടിൽ ഒന്നാമത്.

The list of the top 5 highest run- scorers: ഏറ്റവും കൂടുതൽ റൺസ് നേടിയവർ ഏറ്റവും മികച്ച 5 പട്ടിക:

  • കെ‌എൽ‌ രാഹുൽ‌ – എട്ട് മത്സരങ്ങളിൽ നിന്ന് 448 റൺസ്
  • മയങ്ക് അഗർവാൾ – എട്ട് മത്സരങ്ങളിൽ നിന്ന് 382 റൺസ്
  • ഫാഫ് ഡുപ്ലെസിസ് – എട്ട് മത്സരങ്ങളിൽ നിന്ന് 307 റൺസ്
  • വിരാട് കോഹ്‌ലി – എട്ട് മത്സരങ്ങളിൽ നിന്ന് 304 റൺസ്
  • ശ്രേയസ് അയ്യർ – എട്ട് മത്സരങ്ങളിൽ നിന്ന് 298 റൺസ്

Purple Cap-പർപ്പിൾ ക്യാപ്

ഡൽഹി ക്യാപിറ്റൽസ് പേസർ കഗിസോ റബാദയാണ് ബോളിങ്ങ് നിരയിൽ മുന്നിൽ നിൽക്കുന്നത്. ബാറ്റ്സ്മാനെ അനായാസം സ്കോർ ചെയ്യാൻ അനുവദിക്കാതെ ദക്ഷിണാഫ്രിക്കൻ പേസർ വിക്കറ്റ് വേട്ടയിൽ മുന്നിലാണ്.

The list of top 5 highest wicket-takers- ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവർ

  • കഗിസോ റബാദ – എട്ട് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ്
  • ജോഫ്ര ആർച്ചർ – എട്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ്
  • മുഹമ്മദ് ഷമി – എട്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ്
  • യുസ്വേന്ദ്ര ചഹാൽ – ഏഴ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ്
  • ജസ്പ്രിത് ബുംറ – ഏഴ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ്

Read More: IPL 2020 Points Table and Current Orange Cap and Purple Cap list after KXIP vs RCB encounter

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook