IPL 2020-MI vs RCB: സൂര്യകുമാർ ഇന്നിങ്സിൽ ജയം അനായാസമാക്കി മുംബൈ

IPL 2020-MI vs RCB: 10 ബൗണ്ടറിയും മൂന്ന് സിക്സറും അടങ്ങുന്നതാണ് സൂര്യകുമാറിന്റെ ഇന്നിങ്സ്.

ipl 2020, RCB playing 11, ipl, MI vs RCB , rcb vs mi playing 11, Mumbai Indians vs Royal Challengers Bangalore , rcb vs mi  dream 11 team prediction, ipl live score, ipl live, mi vs rcb dream 11, Royal Challengers Bangalore vs Mumbai Indians  playing 11, RCB vs MI team 2020, Bangalore vs Mumbai team 2020 players list, Royal Challengers Bangalore vs Mumbai Indians prediction, ipl live score, playing 11 today match, ipl live score, today ipl match, mi vs rcb match prediction, Mumbai Indians team 2020, RCB vs MI playing 11, rcb vs mi team 2020 players list, IPL players list

IPL 2020-MI vs RCB: ഐപിഎല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 20 ഓവർ അവസാനിക്കാൻ അഞ്ച് പന്ത് ബാക്കിനിൽക്കേ മുംബൈ മറികടന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ബാംഗ്ലൂർ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

42 പന്തിൽ നിന്ന് പുറത്താവാതെ 75 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. 10 ബൗണ്ടറിയും മൂന്ന് സിക്സറും അടങ്ങുന്നതാണ് സൂര്യകുമാറിന്റെ ഇന്നിങ്സ്.

ഓപ്പണിങ്ങിനിറങ്ങിയ ക്വിന്റൺ ഡികോക്ക് 16 പന്തിൽ നിന്ന് 18 റൺസും, ഇഷാൻ കിഷൻ 19 പന്തിൽ നിന്ന് 25 റൺസും നേടി പുറത്തായി. സൂര്യകുമാറിന് ശേഷം ഇറങ്ങിയ സൗരവ് തിവാരി അഞ്ചും കൃണാൽ പാണ്ഡ്യ 10 റൺസെടുത്ത് പുറത്തായി. 15 പന്തിൽ നിന്ന് 17 റൺസെടുത്ത് ഹർദിക് പാണ്ഡ്യയും പുറത്തായി. ഒരു പന്തിൽ നിന്ന് കീറോൺ പൊള്ളാർഡ് പുറത്താവാതെ ഒരു പന്തിൽ നിന്ന് നാല് റൺസ് നേടി.

ഈ വിജയത്തോടെ മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ ഇന്നിങ്സാണ് ബാംഗ്ലൂരിനെ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന സ്കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ദേവ്ദത്തും ജോഷ് ഫിലിപ്പെയും നൽകിയത്. 71 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത് രാഹുൽ ചാഹറായിരുന്നു. 33 റൺസെടുത്ത ജോഷ് ഫിലിപ്പെ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലിക്ക് രണ്ടക്കം കടക്കാൻ പോലും കഴിഞ്ഞില്ല.

ഡി വില്ലിയേഴ്സിന്റെ ഇന്നിങ്സ് 15 റൺസിൽ അവസാനിച്ചപ്പോൾ ശിവം ദുബെ 2 റൺസിനും ക്രിസ് മോറിസ് 4 റൺസിനും പുറത്തായി. 45 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 74 റൺസാണ് അടിച്ചെടുത്തത്. മികച്ച സ്കോറിലേക്ക് നീങ്ങിയ ദേവ്ദത്തിനെ ബുംറയാണ് പുറത്താക്കിയത്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മുംബെെ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ രണ്ടാം സ്ഥാനത്തും. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

12 മത്സരങ്ങൾ കളിച്ച മുംബെെ ഇന്ത്യൻസിന് എട്ട് ജയവും നാല് തോൽവിയുമായി 16 പോയിന്റുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 12 കളികളിൽ ഏഴ് ജയവും അഞ്ച് തോൽവിയുമാണുള്ളത്. 143 പോയിന്റാണ് ടീമിന്.

Read Also: ചുരുങ്ങിയത് മൂന്ന് ആഴ്‌ച വിശ്രമം വേണം; രോഹിത്തിന്റെ പരുക്കിനെ കുറിച്ച് ആരോഗ്യവിദഗ്‌ധർ

നായകൻ രോഹിത് ശർമയുടെ അഭാവം മുംബെെ ഇന്ത്യൻസിന് വലിയ തിരിച്ചടിയാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും സൂര്യകുമാർ യാദവിന്റെ പ്രകടനം ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രോഹിത് ശർമ കളിച്ചില്ല. കഴിഞ്ഞയാഴ്‌ച പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ രോഹിത്തിന് പരുക്കേറ്റിരുന്നു. ഇതേ തുടർന്നാണ് രോഹിത്തിന് ഇന്നത്തെ മത്സരവും നഷ്‌ടപ്പെടുന്നത്.

പ്ലേയിങ് ഇലവൻ

മുംബെെ ഇന്ത്യൻസ്: ക്വിന്റൺ ഡി കോക്ക്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സൗരഭ്‌ തിവാരി, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ജെ.പാറ്റിൻസൺ, രാഹുൽ ചഹർ, ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുംറ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ദേവ്‌ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്‌സ്, ഗുർകീറത് സിങ്, ക്രിസ് മോറിസ്, വാഷിങ്‌ടൺ സുന്ദർ, ഇസുരു ഉദാന, നവ്‌ദീപ് സെെനി, മൊഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹൽ

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 mi vs rcb live updates score card

Next Story
മലയാളി പൊളിയാടാ; സഞ്ജുവിന് രാജസ്ഥാൻ റോയൽസിന്റെ വീഡിയോ സമ്മാനംSanju Samson, Rajasthan Royals, video tribute, രാജസ്ഥാൻ റോയൽസ്, സഞ്ജു സാംസൺ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com