IPL 2020 Time Shedule, Where to Watch, Streaming, Broadcasting- കോവിഡ് വ്യാപനത്തെത്തുടർന്നുള്ള അനിശ്ചിതത്വങ്ങൾക്കൊടുലിൽ ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ തുടങ്ങാനൊരുങ്ങുകയാണ്. സെപ്തംബർ 19 മുതലാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ.
സെപ്റ്റംബർ 19 ശനിയാഴ്ച അബുദാബിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംങ്സുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.
അടുത്ത ദിവസം ദുബായിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദ് മത്സരവും ദുബായിൽ നടക്കും. 22ന് ഷാർജയിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. രാത്രി 7.30നാണ് ഈ മത്സരങ്ങളും.
നവംബർ മൂന്ന് വരെ നടക്കുന്ന പ്രാഥമിക മത്സരങ്ങളുടെ ക്രമം ഐപിഎൽ ഗവേണിങ്ങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 10 ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങൾ അരങ്ങേറും. ഇന്ത്യൻ സമയം വൈകീട്ട് 3.30നും 7.30നുമായിരിക്കും ഈ ദിവസങ്ങളിൽ മത്സരങ്ങൾ. ഒക്ടോബർ മൂന്നിനാണ് 3.30ന് ആരംഭിക്കുന്ന ആദ്യ മത്സരം. ഒക്ടോബർ മൂന്നിന് അബുദാബിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബെഗലൂരു രാജസ്ഥാനെയും ഷാർജയിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും.
വൈകിട്ട് 7.30 ആണ് മത്സരങ്ങളുടെ സ്ഥിരം സമയം. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളിൽ മാത്രം 3.30ന് ആദ്യ മത്സരവും 7.30ന് രണ്ടാം മത്സരവും നടക്കും.
IPL Streaming And TV Broadcast
സ്റ്റാർ സ്പോർട്സ് നെറ്റ്വർക്ക് ആണ് ഐപിഎൽ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ. ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാർ ആണ് ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിങ്ങ് പാർട്ട്നർ.
ടെലിവിഷനിൽ സ്റ്റാർസ്പോർട്സിന്റെ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിൽ ഐപിഎൽ മത്സരങ്ങൾ കാണാം. മൊബൈൽ ഉപകരണങ്ങളിൽ ഡിസ്നി + ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ ലഭ്യമാവും.