IPL 2020, RCB vs MI Live Score: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. സൂപ്പർ ഓവറിനൊടുവിലാണ് ബാംഗ്ലൂർ വിജയികളായത്. നിശ്ചിത 20 ഓവറുകളിൽ ഇരു ടീമുകളും 201 റൺസ് വീതം നേടി സമനിലയിലെത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് പ്രവേശിക്കുകയായിരുന്നു.
സൂപ്പർ ഓവറിൽ നവ്ദീപ് സൈനിയെ നേരിട്ട മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒരു എക്സ്ട്രാ അടക്കം ഏഴ് റൺസ് നേടി. കിറോൺ പൊള്ളാഡിന്റെ വിക്കറ്റാണ് നഷ്ടമായത്. ഓപ്പണർമാരായിറങ്ങിയ പൊള്ളാഡ് അഞ്ച് റൺസും ഹർദിക് പാണ്ഡ്യ ഒരു റണ്ണും നേടി. അവസാന പന്തിൽ ഇറങ്ങിയ രോഹിത് ശർമ റണ്ണൊന്നും നേടിയില്ല.
സൂപ്പർ ഓവറിൽ എട്ട് റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആർസിബി ബുംറയുടെ ബൗളിംഗാണ് നേരിട്ടത്. ആദ്യ രണ്ടു പന്തിൽ കോഹ്ലിയും ഡിവില്ലേഴ്സും സിംഗിൾ എടുത്തു. മൂന്നാമത്തെ പന്തിൽ സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നാലാമക്കെ പന്തിൽ ഡിവില്ലേഴ്സ് ബൗണ്ടറി നേടിയതോടെ ബാഗ്ലൂറിന്റെ സ്കോർ ബോർഡ് ആറ് റൺസിലെത്തി. അഞ്ചാമത്തെ പന്തിൽ ഡിവില്ലേഴ്സിന്റെ സിംഗിളോടെ ബംഗലൂരുവിന്റെ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റൺസ്, അവസാന പന്തിൽ കോഹ്ലിയുടെ ഷോട്ട് ബൗണ്ടറി കടന്നതോടെ സ്കോർ 11 റൺസിലെത്തിച്ച് ബംഗലൂരു ജയം സ്വന്തമാക്കുകയായിരുന്നു.
ഓപ്പണർമാരായ ദേവ്ദത്ത് പടിക്കലിന്റെയും ആരോൺ ഫിഞ്ചിന്റെയും വെടിക്കെട്ട് ബാറ്റ്സ്മാൻ എബി ഡി വില്ലിയേഴ്സിന്റെയും അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂർ 201 റൺസ് അടിച്ചെടുത്തത്.
മികച്ച തുടക്കമാണ് ബംഗ്ലൂരിന് ഓപ്പണർമാർ നൽകിയത്. ടൂർണമെന്റിൽ ആദ്യമായി താളം കണ്ടെത്തിയ ഫിഞ്ച് ഒരു വശത്ത് ദേവ്ദത്തിനെ കാഴ്ചക്കാരനാക്കി തകർത്തടിച്ചു. 35 പന്തിൽ ഏഴ് സിക്സും ഒരു ഫോറും അടക്കം 52 റൺസെടുത്ത ഫിഞ്ച് പുറത്താകുമ്പോൾ ഇരുവരും ചേർന്ന് 81 റൺസാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. നായകൻ കോഹ്ലി ഒരിക്കൽകൂടി പരാജയമായ മത്സരത്തിൽ ഡി വില്ലിയേഴ്സും ദേവ്ദത്തും ചേർന്നാണ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്.
40 പന്തിൽ 54 റൺസെടുത്ത ദേവ്ദത്തിനെ ട്രെന്റ് ബോൾട്ടാണ് പുറത്താക്കിയത്. പുറത്താകാതെ നിന്ന ഡി വില്ലിയേഴ്സ് 24 പന്തിൽ 55 റൺസെടുത്തു. അവസാന ഓവറുകളിൽ തകിർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സ് ടീം സ്കോർ 200 കടക്കുന്നതിൽ നിർണായകമായി. 10 പന്തിൽ 27 റൺസാണ് താരം നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഓവർ കഴിഞ്ഞപ്പോൾ തന്നെ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. എട്ട് പന്തിൽ നിന്ന് എട്ട് റൺസ് നേടിയാണ് ഹിറ്റ്മാൻ പുറത്തായത്. പകരം ഇറങ്ങിയ പിറകേ സൂര്യകുമാർ യാദവിന്റെ വിക്കറ്റും പിറകേ നഷ്ടപ്പെട്ടു. റൺസൊന്നുമെടുക്കാതെയാണ് 2.2 ഓവറിഷ സൂര്യകുമാർ യാദവിന്റെ പുറത്ത് പോക്ക്. ലാണ് പുറത്തായത്. 16 റൺസായിരുന്നു രണ്ടാം വിക്കറ്റ് തെറിക്കുമ്പോൾ ടീമിന്റെ സ്കോർ.
ഇഷാൻ കിഷന്റെയും കിറോൺ പൊള്ളാർഡിന്റെയും ബാറ്റിങ്ങാണ് മുംബയെ തുണച്ചത്. ആറാം ഓവറിൽ ക്വിന്റൺ ഡി കോക്ക് 14 റൺസെടുത്ത് പുറത്തായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ നിന്ന ടീമിനെ ഇരുന്നൂറിനടുത്ത് സ്കോറിലെത്തിക്കാൻ കിഷന് കഴിഞ്ഞു.
58 പന്തിൽ നിന്ന് 99 റൺസ് എടുത്ത കിഷൻ ഉദാനയുടെ പന്തിൽ ദേവ്ദത്ത് പടിക്കലിന്റെ പന്തിൽ 20 ഓവർ തികയ്ക്കാൻ ഒരുപന്ത് ബാക്കിനിൽക്കേ പുറത്തായി. മുംബേ അഞ്ച് വിക്കറ്റിന് 197 റൺസ് എന്ന നിലയിൽ. നിശ്ചിത 20 ഓവറിലെ അവസാന പന്തിൽ കീരൺ പൊള്ളാഡ് ബൗണ്ടറി നേടിയതോടെ സമനിലയിലെത്തിയ മത്സരം സൂപ്പർ ഓവറിലേക്കെത്തി. ആകെ 60 റൺസാണ് പൊള്ളാർഡ് സ്കോർ ചെയ്തത്.
ടീമിൽ മൂന്ന് മാറ്റവുമായാണ് റോയൽ ചലഞ്ചേഴ്സ് ഇറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഉമേഷ് യാദവിനെയും ഡെയ്ൽ സ്റ്റെയിനിനെയും പുറത്തിരുത്തിയ ബംഗ്ലൂർ ഇസുറു ഉദാനയെയും ജിഎം സിങ്ങിനെയും പ്ലെയിങ് ഇലവനിലെത്തിച്ചു. ജോഷ്വാ ഫിലിപ്പേക്ക് പകരം ആദം സാമ്പ ബംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ചു.
A look at the Playing XI for #RCBvMI #Dream11IPL pic.twitter.com/3idML6Qza4
— IndianPremierLeague (@IPL) September 28, 2020
മുംബൈ ഇന്ത്യൻസ് പ്ലെയിങ് XI: ക്വിന്റൺ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, ജിഎം സിങ്, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ, ഇസുറു ഉദാന, നവ്ദീപ് സൈനി, ആദം സാമ്പ, യുസ്വേന്ദ്ര ചാഹൽ