Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

IPL 2020-MI vs SRH: സൺറൈസേഴ്സിനെതിരെ ഉദിച്ചുയർന്ന് മുംബൈ; 34 റൺസ് വിജയം

മുംബൈ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു

IPL 2020-MI vs SRH Live Cricket Score: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന് സീസണിലെ മൂന്നാം ജയം. 34 റൺസിനാണ് മുംബൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. മുംബൈ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർധസെഞ്ചുറിയുമായി നായകൻ തിളങ്ങിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല.

മറുപടി ബാറ്റിങ്ങിൽ ഇത്തവണയും ജോണി ബെയർസ്റ്റോ വേഗം തന്നെ കൂടാരം കയറി. 25 റൺസെടുത്ത ഇംഗ്ലിഷ് താരത്തെ ട്രെന്റ് ബോൾട്ട് ഹാർദിക് പാണ്ഡ്യയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ മനീഷ് പാണ്ഡെയ്ക്കൊപ്പം ചേർന്ന് ക്രീസിൽ നിലയുറപ്പിച്ച നായകൻ ഡേവിഡ് വാർണർ തകർത്തടിച്ചതോടെ ഹൈദരാബാദ് ടീം സ്കോർ ഉയർന്നു. പത്താം ഓവറിൽ മനീഷ് പാണ്ഡെയെ മടക്കി പാറ്റിൻസണും പിന്നാലെ കെയ്ൻ വില്യംസണിനെ മടക്കി ട്രെന്റ് ബോൾട്ടും ഹൈദരാബാദിന്റെ നട്ടെല്ല് ഒടിച്ചു. പ്രിയം ഗാർഗിന് തിളങ്ങാനാവാതെ വന്നതോടെ ഹൈദരാബാദ് 130ന് നാല് എന്ന നിലയിൽ കൂപ്പുകുത്തി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പ്രതീക്ഷ കൈവിടാതിരുന്ന നായകന്റെ ഇന്നിങ്സ് 60 റൺസിൽ അവസാനിച്ചതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകളും അസ്തമിച്ചു.

അഭിഷേക് ശർമ 10 റൺസിനും അബ്ദുൾ സമദ് 20 റൺസിനും കൂടാരം കയറി. ഇരുവരെയും വീഴ്ത്തിയത് ബുംറ ആയിരുന്നു. മുംബൈക്ക് വേണ്ടി ട്രെന്റ് ബോൾട്ടും ജെയിംസ് പാറ്റിൻസണും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസ് അടിച്ചെടുത്തത്. അർധസെഞ്ചുറി നേടിയ ക്വിന്റൻ ഡി കോക്കിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ-പൊള്ളാർഡ് കൂട്ടുകെട്ടിന്റെയും പ്രകടനമാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് തിരിച്ചടിയായി ആദ്യ ഓവറിൽ തന്നെ നായകൻ രോഹിത് പുറത്തായി. സന്ദീപ് ശർമയെ സിക്സർ പായിച്ച് തുടങ്ങിയ രോഹിത്തിനെ അഞ്ചാം പന്തിൽ സന്ദീപ് ബെയർസ്റ്റോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഡി കോക്കിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം ഏറ്റെടുത്ത സൂര്യകുമാറിനെ 27 റൺസിൽ സിദ്ധാർത്ഥ് കൗളും മടക്കിയതോടെ മുംബൈക്ക് അടിതെറ്റി.

എന്നാൽ ക്രീസിൽ നിലയുറപ്പിച്ച ഡി കോക്ക് ഇഷാൻ കിഷനൊപ്പം ഇന്നിങ്സ് കെട്ടിപടുത്തു. 39 പന്തിൽ നാല് വീതും സിക്സും ഫോറുമായി 67 റൺസെടുത്ത താരം പുറത്താകുമ്പോൾ ടീം സ്കോർ 126ൽ എത്തിയിരുന്നു. ഇഷാൻ കിഷന്റെ ഇന്നിങ്സ് 31 റൺസിലും അവസാനിച്ചു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പാണ്ഡ്യ – പൊള്ളാർഡ് സഖ്യം പിന്നീട് അക്രമണം ഏറ്റെടുത്തു. 28 റൺസുമായി പാണ്ഡ്യ പുറത്തായപ്പോൾ പിന്നാലെ എത്തിയ സഹോദരൻ ക്രുണാൽ പാണ്ഡ്യ നേരിട്ട നാല് പന്തും ബൗണ്ടറി പായിച്ചു. പൊള്ളാർഡ് 25 റൺസും ക്രുണാൽ 20 റൺസും സ്വന്തമാക്കി.

പോയിന്റ് പട്ടികയിൽ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ള മുംബൈയും ഹൈദരാബാദും ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ഹൈദരാബാദിനെ ബോളിങ്ങിന് അയക്കുകയായിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് XI: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, എ സമദ്, അഭിഷേക് ശർമ, റഷിദ് ഖാൻ, സിദ്ധാർത്ഥ് കൗൾ, ടി നടരാജൻ

മുംബൈ ഇന്ത്യൻസ് പ്ലെയിങ് XI: രോഹിത് ശർമ, ക്വിന്റൻ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുംറ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 live score mi vs srh live cricket score card online match result

Next Story
മോർഗനും റസലും ആദ്യം ബാറ്റ് ചെയ്യണം, എന്നിട്ട് കാർത്തിക് ഇറങ്ങൂ; കൊൽക്കത്തയ്ക്ക് ഗംഭീറിന്റെ ഉപദേശംKKR, Kolkata Knite riders, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, IPL, ഐപിഎൽ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com