Latest News

IPL 2020, KXIP vs MI Live Cricket Score Online: സീസണിലെ രണ്ടാം ജയവുമായി മുംബൈ; പഞ്ചാബിനെ പരാജയപ്പെടുത്തിയത് 48 റൺസിന്

മുംബൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളു

IPL 2020, KXIP vs MI Live Cricket Score Online:ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർധസെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെയും അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത കിറോൺ പൊള്ളാർഡിന്റെയും പഞ്ചാബിനെ പിടിച്ചുകെട്ടിയ ജസ്‌പ്രീത് ബുംറയുടെ പ്രകടനമാണ് മുംബൈ വിജയമൊരുക്കിയത്.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ 38ൽ നിൽക്കെ 25 റൺസെടുത്ത മായങ്ക് അഗവാളിന്റെയും ഒരു റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ കരുൺ നായർരുടെയും (0) വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. വെടിക്കെട്ട് താരം കെ.എൽ രാഹുലിന്റെ ഇന്നിങ്സ് 17 റൺസിലും അവസാനിച്ചു.

നാലാമനായി ഇറങ്ങിയ നിക്കോളാസ് പുറാൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അർധസെഞ്ചുറിക്ക് ആറ് റൺസകലെ താരവും വീണതോടെ പഞ്ചാബ് പ്രതീക്ഷകൾ അവസാനിച്ചു. 27 പന്തിൽ 44 റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. പിന്നാലെ വാലറ്റവും ചീട്ടുകൊട്ടാരം പോലെ തകർന്നു. മാക്സ്‌വെൽ 11 റൺസിനും നീഷാം സർഫ്രാസ് ഖാൻ എന്നിവർ ഏഴ് റൺസ് വീതവുമെടുത്ത് പുറത്തായി.

തുടക്കം പിഴച്ച മുംബൈയുടെ രക്ഷകനായത് നായകൻ രോഹിത് ശർമയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ഓപ്പണർ ക്വിന്റൻ ഡി കോക്കിനെ മടക്കി ഷെൽട്ടൻ കോട്ട്രൽ പഞ്ചാബിന് ആധിപത്യം നൽകി. ടീം സ്കോർ 21 എത്തിയപ്പോൾ സൂര്യകുമാർ യാദവിനെ റൺഔട്ടാക്കിയ ഷമി മുംബൈക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു.

കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ഇഷാൻ കിഷനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 32 പന്തിൽ 28 റൺസെടുത്ത ഇഷാനെ പുറത്താക്കിയത് കൃഷ്ണപ്പ ഗൗതമായിരുന്നു. അപ്പോഴും ക്രീസിൽ നിലയുറപ്പിച്ച നായകൻ രോഹിത് മുംബൈ ടീം സ്കോർ ചലിപ്പിച്ചുക്കൊണ്ടേയിരുന്നു. 45 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും അടക്കം 70 റൺസെടുത്ത രോഹിത്തിനെ ഷമിയാണ് പുറത്താക്കിയത്.

പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയും പൊള്ളർഡും തകർത്തടിച്ചതോടെ മുംബൈ ടീം സ്കോർ ഉയർത്തി. 20 പന്തിൽ 47 റൺസായിരുന്നു പൊള്ളാർഡിന്രെ സമ്പാദ്യം. പാണ്ഡ്യ 11 പന്തിൽ 30 റൺസും സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്ലോ പിച്ചിന്റെ ആനുകൂല്യം മുതലാക്കി മുംബൈ സമ്മർദ്ദത്തിലാക്കുകയാണ് പഞ്ചാബിന്റെ ലക്ഷ്യം.

മുംബൈ ഇന്ത്യൻസ് പ്ലെയിങ് XI: രോഹിത് ശർമ, ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ

കിങ്സ് ഇലവൻ പഞ്ചാബ് പ്ലെയിങ് XI: കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പുറാൻ, ഗ്ലെൻ മാക്സ്‌വെൽ, കരുൺ നായർ, സർഫ്രാസ് ഖാൻ, കൃഷ്ണപ്പ ഗൗതം, ജെയിംസ് നീഷാം, മുഹമ്മദ് ഷമി, ഷെൽട്ടൻ കോട്ട്രൽ, രവി ബിഷ്ണോയി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 live score kxip vs mi live cricket score online match result

The moderation of comments is automated and not cleared manually by malayalam.indianexpress.com