IPL 2020, DC vs SRH Live Score: ദുബായ്: ഐപിഎൽ 13-ാം സീസണിൽ ആദ്യ ജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 15 റൺസിനാണ് സൺറൈസേഴ്സിന്റെ ജയം. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 163 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന കാപിറ്റൽസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമാണ് നേടാനായത്.

Read Also: സൂപ്പർ ഓവറിൽ എന്തുകൊണ്ട് ഇഷാനെ ഇറക്കിയില്ല? വിവാദങ്ങൾക്കിടെ പ്രതികരിച്ച് മുംബെെ ടീം മാനേജ്‌മെന്റ്

ഡൽഹി ക്യാപിറ്റൽസ് 163 റൺസ് വിജയലക്ഷ്യം പിന്തുടരുന്നു. ആദ്യം ബാറ്റ് ചെയ്‌ത സൺറെെസേഴ്‌സ് ഹെെദരബാദ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 162 റൺസ് നേടി. ടോസ് ലഭിച്ച ഡൽഹി ക്യാപിറ്റൽസ് ഹെെദരബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഹെെദരബാദിനു വേണ്ടി ഓപ്പണർ ജോണി ബെയർസ്റ്റോ (48 പന്തിൽ 53), വാർണർ (33 പന്തിൽ 45), കെയ്ൻ വില്യംസൺ (26 പന്തിൽ 41) ഭേദപ്പെട്ട പ്രകടനം നടത്തി. അഞ്ച് പന്തിൽ നിന്ന് മൂന്ന് റൺസ് നേടിയ മനീഷ് പാണ്ഡെ നിരാശപ്പെടുത്തി. ഇവർ നാല് പേരുടെയും വിക്കറ്റുകളാണ് ഹെെദരബാദിനു നഷ്ടമായത്. അബ്‌ദുൾ സമദ് (12), അഭിഷേക് ശർമ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.

ഡൽഹിക്ക് വേണ്ടി കഗിസോ റബാഡ, അമിത് മിശ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കാതിരുന്ന കെയ്‌ൻ വില്യംസൺ ഇന്ന് ഹെെദബാദിനു വേണ്ടി കളിക്കുന്നുണ്ട്. ഡൽഹി ടീമിൽ ഇഷാന്ത് ശർമയും ഇടംപിടിച്ചു.

Read Also: സെഞ്ചുറി തികയ്ക്കാനാവാതെ ഇഷാൻ, സൂപ്പർ ഓവറിൽ ജയം നേടി ബാംഗ്ലൂർ

മറുപടി ബാറ്റിങ്ങിനിറങ്ങിയ കാപിറ്റൽസിന് ആദ്യ ഓവർ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഓപ്പണർമാരിലൊരാളായ പ്രിഥ്വി ഷായുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസെടുത്ത ഷാ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ജോണി ബെയർസ്റ്റോയുടെ ക്യാച്ചിലാണ് പുറത്തായത്.

പകരക്കാരനായിറങ്ങിയ ശ്രേയസ് ഐയർ 21 പന്തിൽ നിന്ന് 17 റൺസെടുത്തു. ഏഴാം ഓവറിൽ റാഷിദ് ഖാന്റെ പന്തിൽ അബ്ദുൽ സമദിന്റെ ക്യാച്ചിൽ പുറത്തായി.

ശിഖർ ധവാൻ മാത്രമാണ് 30 റൺസ് തികച്ചത്. 31 പന്തിൽ നിന്ന് 34 റൺസ് നേടിയാണ് ഓപ്പണർമാരിലൊരാളായ ധവാൻ പുറത്തായത്. റിഷഭ് പന്ത് 27 ബോളിൽ നിന്ന്28 റൺസിം ഷിംറോൺ ഹെറ്റ്മിയർ 12 പന്തിൽ നിന്ന് 21 റൺസും നേടി. മാർക്കസ് സ്റ്റോണിസ് 11 റൺസും, അക്സർ പട്ടേൽ അഞ്ച് റൺസും നേടി പുറത്തായി.

ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാൻ മൂന്ന് വിക്കറ്റ് നേടി. ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റാണ് ഖാൻ നേടിയത്.  ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് നേടി.

സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ആദ്യ ജയമാണിത്.  രണ്ട് ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഡൽഹി ക്യാപിറ്റൽസ് മൂന്നാം ജയം തേടിയാണ് സൺറൈസേഴ്സിനെതിരെ ഏറ്റുമുട്ടിയത്.

സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ടീം: ഡേവിഡ് വാർണർ (ക്യാപ്‌റ്റൻ), ജോണി ബെയർസ്റ്റോ, കെയ്‌ൻ വില്യംസൺ,  മനീഷ് പാണ്ഡെ, അഭിഷേക് ശർമ, പ്രിയം ഗാർഗ്, റാഷിദ് ഖാൻ, അബ്‌ദുൾ സമദ്, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ടി.നടരാജൻ

ഡൽഹി ക്യാപിറ്റൽസ്, ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ (ക്യാപ്‌റ്റൻ), റിഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്‌മയർ, മാർകസ് സ്റ്റോയിനിസ്, അക്ഷർ പട്ടേൽ, അമിത് മിശ്ര, കഗിസോ റബാഡ, അൻറിച് നോർജെ, ഇഷാന്ത് ശർമ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook