IPL 2020-KXIP vs CSK Live Cricket Score:തകർത്തടിച്ച് വാട്സണും ഡുപ്ലസിസും; രണ്ടാം ജയം നേടി ചെന്നൈ

ഈ സീസണിൽ മുംബൈക്കെതിരായ അദ്യ മത്സരത്തിനു ശേഷം ഇതാദ്യമായാണ് ചെന്നൈ വിജയം നേടുന്നത്

IPL 2020-KXIP vs CSK Live Cricket Score: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ കിങ്ങ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്ങ്സ്. 10 വിക്കറ്റിനാണ് ചെന്നൈയുടെ ജയം.പഞ്ചാബ് ഉയർത്തിയ 179 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ ചെന്നൈ മറികടക്കുകയായിരുന്നു.

ഓപ്പണർമാരായ ഷെയിൻ വാട്സൺന്റെയും ഫാഫ് ഡുപ്ലെസ്സിന്റെയും ബാറ്റിങ്ങ് മികവിലാണ് ചെന്നൈ ഈ വിജയം സ്വന്തമാക്കിയത്.  ഡുപ്ലസിസ് 53 പന്തിൽ നിന്ന്   87 റൺസും വാട്സ്ൺ 53 പന്തിൽ നിന്ന് 83 റൺസും നേടി. ഇരുവരും 11 വീതം ബൗണ്ടറിനേടി. വാട്സൺ മൂന്നും ഡുപ്ലസിസ് ഒന്നും സിക്സറുകളും നേടി.

ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ 179 റൺസ് വിജയലക്ഷ്യം ഒരുക്കി കിങ്സ് ഇലവൻ പഞ്ചാബ്. നായകൻ കെ.എൽ രാഹുൽ ഒരിക്കൽ കൂടി ഫോം ആവർത്തിച്ചതോടെ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 178 റൺസ് അടിച്ചെടുത്തത്. ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി മികച്ച തുടക്കമാണ് മായങ്കും രാഹുലും പഞ്ചാബിന് നൽകിയത്. 26 റൺസെടുത്ത മായങ്കിനെ പുറത്താക്കി പിയൂഷ് ചൗള ചെന്നൈക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ എത്തിയ മന്ദീപ് സിങ് 27 റൺസും നിക്കോളാസ് പുറാൻ 33 റൺസുമെടുത്ത് നായകന് മികച്ച പിന്തുണ നൽകി. 18-ാം ഓവറിൽ രാഹുൽ പുറത്താകുമ്പോൾ പഞ്ചാബ് 152 റൺസിലെത്തിയിരുന്നു. 51 പന്തിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം 63 റൺസാണ് രാഹുൽ അടിച്ചെടുത്തത്.

രാഹുൽ പുറത്തായതോടെ സ്കോറിങ്ങും നിലച്ചു. അവസാന ഓവറുകളിൽ മാക്സ്‌വെല്ലും സർഫ്രാസ് ഖാനും 26 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ പഞ്ചാബ് ടീം സ്കോർ 178 ൽ എത്തി. ചെന്നൈക്ക് വേണ്ടി ഷാർദുൽ ഠാക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ, ചൗള എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ചെന്നൈ സൂപ്പർ കിങ്സ് പ്ലെയിങ് XI: ഷെയ്ൻ വാട്സൺ, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറൺ, ഡ്വെയ്ൻ ബ്രാവോ, ദീപക് ചാഹർ, പിയൂഷ് ചൗള, ഷാർദുൽ ഠാക്കൂർ

കിങ്സ് ഇലവൻ പഞ്ചാബ് പ്ലെയിങ് XI: കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, എം സിങ്, നിക്കോളാസ് പുറാൻ, ഗ്ലെൻ മാക്സ്‌വെൽ, സർഫ്രാസ് ഖാൻ, ക്രിസ് ജോർദാൻ, എച്ച് ബ്രാർ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, ഷെൽട്ടൻ കോട്ട്രൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 live score card kxip vs csk live cricket score online match result

Next Story
IPL 2020-MI vs SRH: സൺറൈസേഴ്സിനെതിരെ ഉദിച്ചുയർന്ന് മുംബൈ; 34 റൺസ് വിജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com